General News

ലഡാക്കില്‍ ചൈനയുടെ കടന്നു കയറ്റം ഇന്ത്യ തടഞ്ഞു, സൈനികര്‍ തമ്മില്‍ ഉന്തും തള്ളും കല്ലേറും

Wed, Aug 16, 2017

Arabianewspaper 266
ലഡാക്കില്‍ ചൈനയുടെ കടന്നു കയറ്റം ഇന്ത്യ തടഞ്ഞു

സിക്കിം അതിര്‍ത്തിയില്‍ ചൈനയുടെ കയ്യേറ്റം തഞ്ഞ് ഇന്ത്യ ചെറുത്തു നില്‍പ്പ് നടത്തി രണ്ടു മാസം പിന്നിട്ടപ്പോള്‍ ജമ്മു മേഖലയിലെ ലഡാക്കിലും ചൈനീസ് സൈന്യത്തിന്റെ കടന്നു കയറ്റം.


കടന്നു കയറ്റം അറിയിക്കാനെത്തിയ ഇന്ത്യന്‍ സൈന്യത്തിനു മേല്‍ കല്ലേറു നടത്തിയാണ് ചൈനീസ് സൈന്യം നേരിട്ടത്. ഇതിനെ തുടര്‍ന്ന് ഇന്ത്യന്‍ സൈനികര്‍ തിരിച്ചും കല്ലേറ് നടത്തി.


ഇന്ത്യന്‍ സൈന്യത്തിന്റെ കല്ലേറിനെ തുടര്‍ന്ന് ചൈനീസ് സൈനികര്‍ പിന്‍മാറി. ചോദ്യം ചെയ്യാന്‍ എത്തിയ ഇന്ത്യന്‍ സൈനികരെ ഇടിച്ചിടാനും ചൈനീസ് സൈനികര്‍ ശ്രമിച്ചു., ആറു സൈനികര്‍ക്ക് സംഭവത്തില്‍ പരിക്കേറ്റു.


ഇന്തോ ടിബറ്റന്‍ ബോര്‍ഡര്‍ പോലീസിലെ അംഗങ്ങള്‍ക്കു നേരെയാണ് ചൈനീസ് പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മി അംഗങ്ങള്‍ അക്രമം അഴിച്ചു വിട്ടത്.


ഇതിനെ തുടര്‍ന്ന് ഇന്ത്യയുടേയും ചൈനയുടേയും സൈനിക ഉദ്യോഗസ്ഥര്‍ ഫ്‌ളാഗ് മീറ്റിംഗ് വിളിച്ചു,.ചൈനീസ് പട്ടാളമാണ് ഫ്‌ളാഗ് മീറ്റിംഗ് വിളിച്ചത്. ലഡാക്കിലെ അതിര്‍ത്തിയായ പന്‍ഗോംഗ് സൊയിലെ ഫിംഗര്‍ ഫോര്‍, ഫിംഗര്‍ ഫൈവ് എന്നി സെക്ടറുകളിലാണ് കടന്നുകയറ്റം ഉണ്ടായത്.


കല്ലേറ് ആദ്യം നടത്തിയത് ചൈനീസ് പട്ടാളമാമെന്ന് ഇന്ത്യന്‍ സൈനികര്‍ അറിയിച്ചു,.


ഡോക് ലാം മേഖലയിലെ സംഘര്‍ഷത്തിനു പിന്നാലെ ലഡാക്കിലും ചൈന നടത്തിയ കടന്നു കയറ്റത്തെ ഗൗരവമായാണ് നിരീക്ഷിക്കുന്നതെന്ന് വിദേശ കാര്യ മന്ത്രാലയം പറഞ്ഞു.

Tags : Ladakh 
Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ