General News

രഹസ്യങ്ങള്‍ വെളിപ്പെടുത്താന്‍ അവസരമില്ല, സുനിയെ ഹാജരാക്കിയില്ല ,പോലീസ് ഗുഡാലോചന നടത്തിയെന്ന് ബി എ ആളൂര്‍

Wed, Aug 16, 2017

Arabianewspaper 375
സുനിയെ ഹാജരാക്കിയില്ല ,പോലീസ് ഗുഡാലോചന നടത്തിയെന്ന് ബി എ ആളൂര്‍

നടിയെ ആക്രമിച്ച കേസിലെ മുഖ്യപ്രതി പള്‍സര്‍ സുനിയെ അങ്കമാലി മജിസ്‌ടേറ്റ് കോടതിയില്‍ ഹാജരാക്കിയില്ല. സുനിയുടെ റിമാന്‍ഡ് കാലാവധി തിരുന്നതിനാല്‍ സുനിയെ ഇന്ന് കോടതിയില്‍ ഹാജരാക്കേണ്ടതായിരുന്നു. സുനി മജിസ്‌ടേറ്റ് കോടതിയില്‍ രഹസ്യ മൊഴി നല്‍കുമെന്നും സൂചനയുണ്ടായിരുന്നു.


കേസുമായി ബന്ധപ്പെട്ട് സിനിമ മേഖലയിലുള്ള മാദമിന്റെ പേര് വെളിപ്പെടുത്തുമെന്ന് സുനി നേരത്തെ തന്നെ പറഞ്ഞിരുന്നു. സുനിയുടെ വെളിപ്പെടുത്തലുകളെ ഭയന്നാണ് പോലീസ് ഇയാളെ കോടതിയില്‍ എത്തിക്കാതിരുന്നതെന്നും സുനിയ്ക്ക് വേണ്ടി കോടതിയില്‍ ഹാജരായ ബി എ ആളുര്‍ ആരോപിച്ചു.


സുനിയെ ഹാജരാക്കാതിരുന്നതിനു പിന്നില്‍ പോലീസിന്റെ ഗുഡാലോചയുണ്ടെന്നാണ് സുനിക്കു വേണ്ടി കോടതിയില്‍ ഹാജരായ ബി എ ആളുര്‍ പറഞ്ഞത്. സുനി ഏതാനും പേരുകള്‍ ഇന്നു വെളിപ്പെടുത്താനിരിക്കെ നടത്തിയ ഈ നീക്കം ഗുഡാലോചയിലേക്കാണ് വിരല്‍ ചൂണ്ടുന്നത്. ഇവരുടെ പേരുകള്‍ താന്‍ പറയുന്നിവല്ല. സുനി തന്നെ ഇക്കാര്യങ്ങള്‍ പരസ്യപ്പെടുത്തട്ടെയെന്നും ആളൂര്‍ പറഞ്ഞു.


സുനിയുടെ അഭാവത്തില്‍ ഇയാളുടെ റിമാന്ഡ് ഈ മാസം മുപ്പതുവരെ നീട്ടി കൊണ്ട് കോടതി ഉത്തരവിട്ടു. ഇനി മുപ്പതിന് മാത്രമേ സുനിയെ കോടതിയില്‍ എത്തിക്കേണ്ടതുള്ളു.

Tags : Pulsar Suni 
Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ