General News

നടിയെ ആക്രമിച്ച കേസ്, സന്ധ്യയെ അന്വേഷണ ചുമതലയില്‍ നിന്നും മാറ്റണം -ദിലീപിന്റെ അമ്മ

Wed, Aug 16, 2017

Arabianewspaper 312
നടിയെ ആക്രമിച്ച കേസ്, സന്ധ്യയെ അന്വേഷണ ചുമതലയില്‍ നിന്നും മാറ്റണം -ദിലീപിന്റെ അമ്മ

നടിയെ ആക്രമിച്ച കേസ് അന്വേഷിക്കുന്നതില്‍ നിന്നും എഡിജിപി സന്ധ്യയെ മാറ്റണമെന്ന് കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായി ജയിലില്‍ കഴിയുന്ന നടന്‍ ദിലിപിനു വേണ്ടി അമ്മ സരോജം മുഖ്യമന്ത്രിക്ക് എഴുതിയ കത്തില്‍ ആവശ്യപ്പെട്ടു.


ക്രൈം ബ്രാഞ്ച് പോലുള്ള ഏജന്‍സികളിലെ സത്യസന്ധരായ ഉദ്യോഗസ്ഥര്‍ക്ക് കേസിന്റെ അന്വേഷണ ചുമതല നല്‍കണം. നടിയെ ആക്രമിച്ച കേസ് അന്വേഷിക്കുന്ന ഉദ്യോഗസ്ഥരുടെ മുന്‍വിധികളും സ്ഥാപിത താല്‍പര്യങ്ങളും ദിലീപിനെ കുടുക്കാനുള്ള നീക്കങ്ങളുമാണ് തനിക്ക് ഇങ്ങിനെയൊരാവശ്യം ഉന്നയിക്കാന്‍ പ്രേരണയായതെന്ന് ദിലീപിന്റെ അമ്മ സരോജത്തിന്റെ കത്തില്‍ പറയുന്നു.


സത്യസന്ധമായി അന്വേഷണം നടത്തിയാല്‍ ദിലീപിനെതിരായ ആരോപണങ്ങളുടെ പൊള്ളത്തരം വെളിപ്പെടുമെന്ന് താന്‍ വിശ്വസിക്കുന്നതായി ദിലീിപിന്റെ അമ്മ പറയുന്നു.


നീിതിയുക്തമായി അന്വേഷണം നടത്താതെ തയ്യാറാക്കുന്ന കുറ്റപത്രം തീരാകളങ്കമായി മാറുമെന്നും കെ പി സരോജം മുഖ്യമന്ത്രിക്ക് നല്‍കിയ കത്തില്‍ ചൂണ്ടിക്കാട്ടുന്നു.


അദ്യത്തെ അന്വേഷണത്തിലെ കണ്ടെത്തലുകളും മുഖ്യപ്രതി സുനിക്കെതിരെ നല്‍കിയ ഇടക്കാല കുറ്റപത്രത്തിലും പറയുന്നതിന് കടക വിരുദ്ധമായ കാര്യങ്ങളാണ് ദിലീപിനെ അറസ്റ്റു ചെയ്ത ശേഷം പോലീസ് പറയുന്നത്. കേസില്‍ ഗൂഡാലോചനയില്ലെന്നും മുഖ്യപ്രതി ബ്ലാക് മെയിലിംഗിനായി നടത്തിയ കുറ്റക്യത്യമാണെന്നും പറഞ്ഞ പോലീസ് പിന്നീട് ആരുടേയോ സമ്മര്‍ദ്ദ ഫലമായി ദിലീപിനെ കുടുക്കുകയായിരുന്നു.


സിനിമ മേഖലയിലെ കുടിപ്പകയാണ് ഇതിനു പിന്നിലെന്ന് താന്‍ സംശയിക്കുന്നതായും അമ്മയുടെ കത്തില്‍ പറയുന്നു. നിലവിലെ അന്വേഷണ ഉദ്യോഗസ്ഥരെ മാറ്റി പുതിയ ടീമിനെ വെച്ച് അന്വേഷണം നടത്തിയില്ലെങ്കില്‍ ദിലീപിന് നീതി കിട്ടില്ലെന്ന് സരോജം നല്‍കിയ കത്തില്‍ പറയുന്നു.


ദിലീപ് കഴിഞ്ഞ ദിവസം ഹൈക്കോടതിയില്‍ അഡ്വ രാമന്‍ പിള്ള മുഖാന്തിരം നല്‍കിയ ജാമ്യാപേക്ഷയില്‍ അന്വേഷണ ചുമതലയുള്ള എഡിജിപി ബി സന്ധ്യയുടെ പക്ഷ പാതപരമായ ഇടപെടലുകളില്‍ അതൃപ്തി അറിയിച്ചിരുന്നു. തന്റെ മുന്‍ ഭാര്യയും സംവിധായകനും തമ്മിലുള്ള ബന്ധത്തെകുറിച്ച് മൊഴി നല്‍കിയപ്പോള്‍ ചോദ്യം ചെയ്യല്‍ വീഡിയോയില്‍ പകര്‍ത്തിയിരുന്നത് ഓഫ് ചെയ്തതായും ദിലീപ് ജാമ്യാപേക്ഷയില്‍ ആരോപിച്ചിരുന്നു.

Tags : Dileep 
Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ