General News

പള്‍സര്‍ സുനിയുടെ വെളിപ്പെടുത്തല്‍ മാദം ആരെന്ന് കാതോര്‍ത്ത് സിനിമ ലോകം

Wed, Aug 16, 2017

Arabianewspaper 232
പള്‍സര്‍ സുനിയുടെ വെളിപ്പെടുത്തല്‍ മാദം ആരെന്ന് കാതോര്‍ത്ത് സിനിമ ലോകം

നടിയെ ആക്രമിക്കപ്പെട്ട കേസിലെ മുഖ്യ പ്രതി പള്‍സര്‍ സുനിയുടെ റിമാന്‍ഡ് കാലാവധി ഇന്ന് അവസാനിക്കാനിരിക്കെ പോലീസ് ഇന്ന് ഇയാളെ അങ്കമാലി മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കും. മജിസ്‌ട്രേറ്റിനു മുന്നില്‍ സുനിയുടെ രഹസ്യ മൊഴിയും രേഖപ്പെടുത്തു.ം


ഓഗസ്ത് 16 ന് കേസില്‍ നിര്‍ണായക വെളിപ്പെടുത്തലുകള്‍ താന്‍ നടത്തുമെന്ന് പള്‍സര്‍ സുനി മാധ്യമങ്ങള്‍ക്കു മുന്നില്‍ വിളിച്ചു പറഞ്ഞിരുന്നു. ദിലീപുമായി അടുപ്പമുള്ള ഒരു പ്രമുഖ വ്യക്തിത്വമാണ് ഈ മാദം എന്ന് ഇയാള്‍ പറഞ്ഞിരുന്നു. പിന്നീട് സരിത നായര്‍ ആണെന്നും മറ്റും സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച വന്നതിനെ തുടര്‍ന്ന് സിനിമാ മേഖലയില്‍ തന്നെയുള്ള ഒരു വനിതയാണ് ഇവര്‍ എന്നും സുനി വെളിപ്പെടുത്തിയിരുന്നു.


മാദത്തിന്റെ നിര്‍ദ്ദേശപ്രകാരമാണ് താന്‍ ഇതെല്ലാം ചെയ്തതെന്നും ദിലീപിനു പിന്നാലെ വന്‍ സ്രാവുകള്‍ കുടുങ്ങുമെന്നും സുനി പറഞ്ഞിരുന്നു. മഞ്ജു വാര്യര്‍, കാവ്യ മാധവന്‍, റീമ കല്ലിങ്കല്‍,. സംവിധായകന്‍ ലാലിന്റെ ഭാര്യ തുടങ്ങിയ നിരവധി പേരുകളാണ് സോഷ്യല്‍ മീഡിയ ചര്‍ച്ച ചെയ്യുന്നത്. എന്നാല്‍, വിഷയത്തില്‍ നിന്നും ശ്രദ്ധ തിരിക്കാനും കേസ് അന്വേഷണം അട്ടിമറിക്കാനും കുറ്റവാളികള്‍ നടത്തുന്ന സ്ഥിരം അടവുകളിലൊന്നാണ് ഈ മാദമെന്ന് പോലീസ് കരുതുന്നു.


 

Tags : Pulsar Suni 
Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ