General News

പാനൂരില്‍ വീട്ടമ്മ കൊല്ലപ്പെട്ടത് പീഡന ശ്രമം തടയുന്നതിനിടെ

Wed, Aug 16, 2017

Arabianewspaper 409
പാനൂരില്‍ വീട്ടമ്മ കൊല്ലപ്പെട്ടത് പീഡന ശ്രമം തടയുന്നതിനിടെ

കണ്ണൂരിലെ പാനൂരില്‍ വീട്ടമ്മയുടെ മൃതദേഹം വീടിനടുത്തുള്ള തോട്ടില്‍ കണ്ടെത്തിയതിനു പിന്നിലെ ദുരുഹത നീ്ങ്ങി. മൃതദേഹം പരിശോധനയില്‍ പീഡന ശ്രമം നടന്നിരുന്നുവെന്ന് തെളിഞ്ഞു.


പെരിങ്ങത്തൂരിലെ റീജ ഗോപി (39) എന്ന യുവതിയുടെ മൃതദേഹമാണ് കഴിഞ്ഞ ദിവസം കണ്ടെത്തിയത്. സംഭവത്തെ തുടര്‍ന്ന് അയല്‍ വാസിയായ അന്‍സാര്‍ ഹമിദിനെ പോലീസ് അറസ്റ്റ് ചെയ്തു. തിങ്കളാഴ്ച വൈകീട്ടാണ് രീജയുടെ മൃതദേഹം കണ്ടെത്തിയത്. ഭര്‍ത്താവ് ഗോപി ഗുജറാത്തിലാണ് ജോലി ചെയ്യുന്നത്. രണ്ടു മക്കളുമായി ഒറ്റയ്ക്ക് കഴിയുന്ന റീജയെ സമീപവാസിയായ അന്‍സാര്‍ പതിവായി ശല്യം ചെയ്യാറുണ്ടായിരുന്നുവെന്ന് നാട്ടുകാര്‍ പറയുന്നു.ഇയാളെ റീജയുടെ സഹോദരങ്ങള്‍ താക്കീത് നല്‍കിയിരുന്നു.


വീടിനു സമീപമുള്ള സ്‌കൂളിനു പിന്നിലെ തോട്ടിലാണ് വീട്ടമ്മയുടെ മൃതദേഹം കണ്ടെത്തിയത്. കഴുത്തില്‍ നഖപ്പാടും മറ്റും കണ്ടെത്തിയിരുന്നു. വീട്ടിലേക്ക് നടന്നു വരുമ്പോള്‍ സമീപമെത്തിയ അന്‍സാര്‍ റീജയെ സമീപത്തെ വാഴത്തോട്ടത്തിലേക്ക് ബലമായി പിടിച്ചു കൊണ്ടു പോയി പീഡിപ്പിക്കാന്‍ ശ്രമിച്ചുവെന്നാണ് കേസ്. ഇതിനിടയില്‍ ഒച്ചവെച്ച റീജയുടെ കഴുത്തില്‍ കുത്തിപ്പിടിക്കുകയും വായ പൊത്തുകയും ചെയ്തതോടെ ശ്വാസം മുട്ടി മരണമടയുകയായിരുന്നുവെന്ന് പോലീസ് പറയുന്നു.


പ്രതി കുറ്റം സമ്മതിച്ചതായി പോലീസ് പറഞ്ഞു,.റീജയുടെ മാലയും കമ്മലും പ്രതിയുടെ വീട്ടില്‍ നിന്നും കണ്ടെടുത്തു. ഇതിനു മുമ്പ് പലവട്ടം അന്‍സാര്‍ വീട്ടമ്മയെ ശല്യം ചെയ്തിരുന്നു. ഇവരുടെ പിന്നാലെ നടന്ന് ശല്യം ചെയ്യുക പതിവായിരുന്നു.


ഇത് അറിയാവുന്ന നാട്ടുകാരാണ് റീജയെ കാണതായതോടെ അന്‍സാറിനെ സംശയിച്ചത്. പോലീസ് എത്തിയപ്പോള്‍ ഇയാള്‍ ചെറുത്തു നില്‍ക്കാതെ കീഴടങ്ങുകയും കുറ്റം സമ്മതിക്കുകയുമായിരുന്നു.

Tags : murder 
Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ