General News

ത്രിപുര മുഖ്യമന്ത്രിയുടെ സ്വാതന്ത്ര്യ ദിന സന്ദേശം തിരുത്തണമെന്ന് പ്രസാര്‍ ഭാരതി

Wed, Aug 16, 2017

Arabianewspaper 193
ത്രിപുര മുഖ്യമന്ത്രിയുടെ സ്വാതന്ത്ര്യ ദിന സന്ദേശം തിരുത്തണമെന്ന് പ്രസാര്‍ ഭാരതി

ത്രിപുര മുഖ്യമന്ത്രിയുടെ സ്വാതന്ത്ര്യ ദിന സന്ദേശത്തില്‍ തിരുത്ത് ആവശ്യപ്പെട്ട പ്രസാര്‍ ഭാരതി നടപടി വിവാദമായി. മുഖ്യമന്ത്രി മണിക് സര്‍ക്കാരിന്റെ സ്വാതന്ത്ര്യ ദിന സന്ദേശത്തില്‍ സ്വാതന്ത്ര്യ ദിനത്തിന്റെ പവിത്രതയെ സൂചിപ്പിക്കുന്ന പരാമര്‍ശം ഒന്നുമില്ലെന്നും രാഷ്ട്രീയ പ്രസ്താവനകളാണ് ഏറെയെന്നും പറഞഅഞാണ് ആകാശവാണിയും ദൂരദര്‍ശനും ഇതിന് ഭേദഗതി വേണമെന്ന ആവശ്യപ്പെട്ടത്.


എന്നാല്‍, പ്രസാര്‍ ഭാരതി കോര്‍പ്പറേഷന്റെ ആവശ്യം തള്ളിക്കളഞ്ഞ മണി സര്‍ക്കാര്‍ തിരുത്തുന്നതിന് ശ്രമിച്ചില്ല. രാവിലെ 6.30 ന് സംപ്രേഷണം ചെയ്യേണ്ടിയിരുന്ന പ്രഭാഷണം നേരത്തെ, റെക്കോര്‍ഡ് ചെയ്തിരുന്നു.


അതേസമയം, പ്രഭാഷണത്തില്‍ രാജ്യത്ത് വളര്‍ന്നു വരുന്ന വര്‍ഗീയതയും മത അസഹിഷ്ണുതയും ഗോരക്ഷാ പ്രവര്‍ത്തകരുടെ ന്യൂനപക്ഷ ആക്രമണവും മറ്റുമാണ് പ്രതിപാദിച്ചിരുന്നതെന്നും ഇതാണ് പ്രസാര്‍ഭാരതിയെ ചൊടിപ്പിച്ചതെന്നും പറയപ്പെടുന്നു.


പ്രസാര്‍ ഭാരതിയും ദുരദര്‍ശനും കേന്ദ്ര സര്‍ക്കാര്‍ കൈപ്പിടിയിലൊതുക്കിയിരിക്കുകയാണെന്നും വിരുദ്ധ അഭിപ്രായ പ്രകടനങ്ങള്‍ നടത്തുന്നതു പോലും വിലക്കുകയാണെന്നും സിപിഎം ആരോപിച്ചു,


എന്നാല്‍, ദേശീയ നയത്തിന് അനുസൃതമായുള്ള നിലപാടുകളാണ് ദുരദര്‍നുള്ളതെന്നും നിയമ വിരുദ്ധമായതൊന്നും ചെയ്തിട്ടില്ലെന്നും പ്രസാര്‍ഭാരതി പറയുന്നു.

Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ