General News

തിരുവനന്തപുരത്ത് കൗമാരക്കാരന്‍ ആത്മഹത്യ ചെയ്തത് ബ്ലൂ വെയില്‍ കാരണം?

Tue, Aug 15, 2017

Arabianewspaper 409
തിരുവനന്തപുരത്ത് കൗമാരക്കാരന്‍ ആത്മഹത്യ ചെയ്തത് ബ്ലൂ വെയില്‍ കാരണം?

കഴിഞ്ഞ മാസം ആത്മഹത്യ ചെയ്ത പതിനാറുകാരന്റെ കടുംകൈയ്ക്ക് പിന്നില്‍ ബ്ലുവെയില്‍ എന്ന ഓണ്‍ലൈന്‍ ഗെയിം ആണെന്ന് സംശയമുണ്ടെന്ന് അമ്മ. തിരുവനന്തപുരം സ്വദേശിയായ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയായ മനോജാണ് ജൂലൈ 26 ന് ആത്മഹത്യ ചെയ്തത്.


മകന്‍ ഗെയിം കളിച്ചിരുന്നുവെന്നും വിചിത്രമായ സ്വഭാവങ്ങളാണ് മകനുണ്ടായിരുന്നതെന്നും അമ്മ പോലീസിന് നല്‍കിയ പരാതിയില്‍ പറയുന്നു. എന്നാല്‍,. ആത്മഹത്യക്ക് മുമ്പ് മൊബൈല്‍ ഫോണില്‍ നിന്ന് ഗെയിം ഡിലീറ്റ് ചെയ്തിരുന്നതായി സംശയിക്കുന്നുവെന്നും അമ്മ നല്‍കിയ പരാതിയില്‍ പറയുന്നു.


ബ്ലൂവെയില്‍ ഗെയിം ഡൗണ്‍ ലോഡ് ചെയ്‌തെന്ന് ഒമ്പത് മാസങ്ങള്‍ക്കു മുമ്പ് തന്നെ മകന്‍ പറഞ്ഞിരുന്നുവെന്ന് അമ്മ പറയുന്നുണ്ട്.


എന്നാല്‍ ബ്ലൂ വെയില്‍ ഗെയിം 50 ദിവസത്തേക്കുള്ള ടാസ്‌കുകളാണ് നല്‍കുന്നത്. ഒമ്പതു മാസം മുന്ര് ഡൗണ്‍ ലോഡ് ചെയ്ത ഗെയിം കളിച്ചു തുടങ്ങിയാല്‍ അമ്പതു ദിവസം ആകുന്നത് 2016 ഡിസംബറിലാണ്.


ബ്ലൂവെയില്‍ ഗെയിം ഉണ്ടെന്നത് മാധ്യമങ്ങളില്‍ മാത്രം വരുന്ന റിപ്പോര്‍ട്ടുകളാണെന്നാണ് വിദഗ്ദ്ധര്‍ പറയുന്നത്. മൊബൈല്‍ ഫോണുകളുടെ ആപ് സ്റ്റോറുകളിലൊന്നിലും ഇങ്ങിനെയൊരു ഗെയിം ലഭ്യമല്ല. ഇതേ പേരിലുള്ള ചില ആപുകള്‍ ഗെയിമുകളമല്ല. ഇന്റര്‍നെറ്റില്‍ തിരഞ്ഞാലും ഇതിന്റെ ലിങ്കുകള്‍ ലഭ്യമല്ല.


പക്ഷേ, ഈ ഗെയിം നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന്‍ കേന്ദ്ര സര്‍ക്കാരിന് കത്തെഴുതിയിരുന്നു. കേരളത്തില്‍ രണ്ടായിരത്തോളം പേര്‍ ഈ ഗെയിം ഡൗണ്‍ ലോഡ് ചെയ്ത് കളിക്കുന്നതായി വിവരം ഉണ്ടെന്ന് പറയുന്നുണ്ടെഹ്കിലും എന്താണ് ഇൗ വിവരത്തിന്റെ അടിസ്ഥാനമെന്ന് പോലീസും വ്യക്തമാക്കുന്നില്ല. അതേസമയം, ഇന്റര്‍നെറ്റില്‍ ചില ഹിഡന്‍ സൈറ്റുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഇവരുടെ ഐപി അഡ്രസുകള്‍ പരസ്യമല്ല. ഒണിയന്‍ അഡ്രസ് എന്നറിയപ്പെടുന്ന ടൊറന്റ് പ്രൊവിഡര്‍മാരാണ് ഇതിനു പിന്നില്‍ ഇത്തരം സൈറ്റുകളില്‍ എത്തിപ്പെടുക ബുദ്ധിമുട്ടുള്ളതാംണ്. ഈ ഗെയിമുകള്‍ കളിക്കുന്നവര്‍ സുഹുത്തുക്കള്‍ ലിങ്കു അയച്ചു നല്‍കാനുള്ള സാധ്യത തള്ളിക്കളയാനാകില്ലെന്നും വിദഗ്ദ്ധര്‍ പറയുന്നു.


ഇത്തരെമാരു ഗെയിം ഉണ്ടെങ്കില്‍ ഇതിന്റെ ലിങ്കുകളും മറ്റും നീക്കണമെന്ന് കേന്ദ്ര സര്‍ക്കാര്‍ സേര്‍ച്ച് എഞ്ചിനുകളായ ഗുഗിള്‍, യാഹു എന്നീ രകമ്പനികളോട് ആവശ്യപ്പെട്ടിട്ടുണ്ട്.


ഹൊറര്‍ ചിത്രങ്ങള്‍ കാണണമെന്നും , പാതിരാത്രിയില്‍ ശ്മശാനങ്ങളില്‍ ചെന്നിരിക്കണമെന്നും ഇതിന്റെ ചിത്രങ്ങള്‍ പങ്കുവെയ്ക്കണമെന്നും ഗെയിമില്‍ ആവശ്യപ്പെടും. ഏറ്റവും ഒടുവില്‍ ആത്മഹത്യയിലേക്ക് തള്ളിവിടുമെന്നും മരിച്ചു കഴിഞ്ഞാലും താന്‍ വിജയിയാകമെന്ന് പ്രഖ്യാപിക്കുന്ന ഗെയിമില്‍ മരണ ശേഷം വിജയിയാകാനുള്ള ആഗ്രഹം കൊണ്ടാണ് ഇത്തരം ഗെയിമുകളിലേക്ക് കൗമാരക്കാര്‍ ആകര്‍ഷിക്കപ്പെടുന്നതെന്നും ചില റിപ്പോര്‍ട്ടുകള്‍ പറയുന്നു.


ഇത്തരത്തില്‍ മുംബൈയിലെ ഒരു സ്‌കൂള്‍ വിദ്യാര്‍ത്ഥി കെട്ടിടത്തിന്റെ മുകളില്‍ നിന്നും ചാടി മരിച്ചത് ബ്ലു വെയിലിന്റെ സ്വാധീനത്തിലാണെന്ന് പയ്യന്റെ രക്ഷിതാക്കള്‍ പറഞ്ഞിരുന്നു. എന്നാല്‍, പോലീസ് ഇത് സാധൂകരിക്കുന്ന യാതൊരു തെളിവും കണ്ടെത്തിയില്ല. പയ്യന്റെ സോഷ്യല്‍ മീഡിയ അക്കൗണ്ടില്‍ അവസാനം പോസ്റ്റ് ചെയ്ത ചിത്രം കെട്ടിടത്തിന്റെ മുകളില്‍ കാലും നീട്ടി ചാടാന്‍ ഇരിക്കുന്ന ചിത്രമായിരുന്നു. ഇതാണ് ആത്മഹത്യക്ക് പിന്നില്‍ ബ്ലുവെയില്‍ ഗെയിമാണെന്ന് സംശയിക്കാന്‍ കാരണം.

Tags : Blue Whale 
Advertisement here

Like Facebook Page :
 

Read more news
നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ