General News

നടിയെ ആക്രമിച്ച ദൃശ്യങ്ങള്‍ പകര്‍ത്തിയ മൊബൈലിനായി തിരയുന്നു -പോലീസ്

Tue, Aug 15, 2017

Arabianewspaper 207
നടിയെ ആക്രമിച്ച ദൃശ്യങ്ങള്‍ പകര്‍ത്തിയ മൊബൈലിനായി തിരയുന്നു -പോലീസ്

നടിയെ ആക്രമിച്ചപ്പോള്‍ ദൃശ്യങ്ങള്‍ പകര്‍ത്തിയ മൊബൈല്‍ ഫോണ്‍ നശിപ്പിച്ചെന്ന അഭിഭാഷകരുടെ വാദം തങ്ങള്‍ വിശ്വസിക്കുന്നില്ലെന്നും ഇതിനായുള്ള അന്വേഷണം തുടരുകയാണെന്നും പോലീസ്.


നടിയെ ആക്രമിച്ച സംഭവത്തിലെ ഗുഡാലോചന കേസില്‍ ജാമ്യാപേക്ഷ വെള്ളിയാഴ്ച പരിഗണിക്കുമ്പോള്‍ മൊബൈല്‍ ഇതുവരെ ലഭിക്കാത്തത് പോലീസ് കോടതിയില്‍ ചൂണ്ടിക്കാട്ടും. ഇതിനായുള്ള അന്വേഷണം തുടരുകയാണെന്നും പള്‍സര്‍ സുനിയുടെ അഭിഭാഷകനാണ് താന്‍ മൊബൈല്‍ ഫോണ്‍ കത്തിച്ചു കളഞ്ഞതായി മൊഴി നല്‍കിയത്. ഇതിനെ തുടര്‍ന്ന് തെളിവു നശിപ്പിച്ചതിന് ഇയാള്‍ക്കെതിരെ കേസ് എടുത്തിട്ടുണ്ട്.


എന്നാല്‍, ഫോണ്‍ നശിപ്പിച്ചെന്ന വാദം വിശ്വസിക്കാത്ത പോലീസ് എന്തിനാണ് ഇയാള്‍ക്കെതിരെ തെളിവു നശിപ്പിച്ചതിന് കേസ് എടുത്തതെന്ന വാദവും ഉയരുന്നുണ്ട്.


ദൃശ്യങ്ങള്‍ പകര്‍ത്തിയ മൊബൈല്‍ ഫോണും മെമ്മറി കാര്‍ഡും പള്‍സര്‍ സുനി സംഭവത്തിനു ശേഷം അഭിഭാഷകനെ ഏല്‍പ്പിച്ചതായാണ് നേരത്തെ ഉണ്ടായിരുന്ന റിപ്പോര്‍ട്ടുകള്‍. എന്നാല്‍, മൊബൈല്‍ ഫോണ്‍ കൊച്ചി കായലില്‍ കളഞ്ഞതായാണ് പള്‍സര്‍ സുനി പറഞ്ഞിരുന്നത്. ഇതിനെ തുടര്‍ന്ന് നാവിക സേനയുടെ സഹായത്തോടെ പോലീസ് കായലില്‍ തിരച്ചില്‍ നടത്തിയിരുന്നു.


ഇതിനു ശേഷമാണ് മൊബൈല്‍ ഫോണ്‍ കത്തിച്ചു കളഞ്ഞതായി സുനിയുടെ അഭിഭാഷകന്‍ പോലീസിന് മൊഴി നല്‍കിയത്. ഇതിനെ തുടര്‍ന്ന് തെളിവു നശിപ്പിച്ചതിന് പോലീസ് കേസെടുത്തു അഭിഭാഷകനെ അറസ്റ്റു ചെയ്തു.


എന്നാല്‍. ദിലീപിന്റെ ജാമ്യാപേക്ഷയെ എതിര്‍ക്കാന്‍ മൊബൈല്‍ ഫോണ്‍ നശിപ്പിച്ചിട്ടില്ലെന്ന് പോലീസ് പറയുന്നത് തിരിച്ചടിയാകുമെന്നും നിയമ വിദഗ്ദ്ധര്‍ പറയുന്നു. എന്നാല്‍. തെളിവു മറച്ചു വെച്ചതിനാണ് കേസ് എന്ന് പോലീസ് പറയുന്നു. പക്ഷേ, തെളിവു മറച്ചുവെച്ചു എന്നു പറയണമെങ്കില്‍ ഈ തെളിവു പുറത്തു കൊണ്ടുവരേണ്ടതായിട്ടും വരും.


ദിലീപിന്റെ മാനേജര്‍ അപ്പുണ്ണി കീഴടങ്ങിയതും ഫോണ്‍ലഭിക്കില്ലെന്ന് ഉറപ്പായതിനേയും തുടര്‍ന്ന് കോടതി ദിലീപിന് അനുകൂലമായി ജാമ്യ ഹര്‍ജിയില്‍ വിധി പറയാനാണ് സാധ്യത. ഇതിനു തടയിടനായി പുതിയ വാദങ്ങളോ തെളുിവുകളോ പ്രോസിക്യുഷന്‍ ഹാജരാക്കേണ്ടിവരും.


 

Tags : Dileep 
Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ