Books News

പ്രസ്‌ക്തി നഷ്ടപ്പെടാതെ സ്വാതന്ത്ര്യം അര്‍ദ്ധ രാത്രിയില്‍

Tue, Aug 15, 2017

Arabianewspaper 3253
പ്രസ്‌ക്തി നഷ്ടപ്പെടാതെ സ്വാതന്ത്ര്യം അര്‍ദ്ധ രാത്രിയില്‍

ഇന്ത്യയുടെ സ്വാതന്ത്ര്യ സമര ചരിത്രവും ബ്രീട്ടീഷ് സാമ്രാജ്യത്വത്തിന്റെ പിടിയില്‍ നിന്ന് മോചിതമാകുന്നതും വിവരിക്കുന്ന സ്വാതന്ത്ര്യം അര്‍ദ്ധ രാത്രിയില്‍ എന്ന പുസ്തകത്തിന് ഏഴുപതാണ്ടു കഴിയുമ്പോഴും പ്രസ്‌ക്തി നഷ്ടപ്പെടുന്നില്ല.


ഡൊമിനിക് ലാപിയര്‍ എന്ന ഫ്രഞ്ച് കാരന്റേയും ലാരി കോളിന്‍സ് എന്ന അമേരിക്കക്കാരന്റേയും ഗവേഷണ ഫലമായി പിറന്ന കൃതിയാണ് ഫ്രീഡം അറ്റ് മിഡ് നൈറ്റ്.


ഇന്ത്യയുടെ സ്വാതന്ത്ര്യ സമരത്തെ കുറിച്ച് അനവധി കൃതികള്‍ പുറത്തുവന്നെങ്കിലും അവയ്‌ക്കൊന്നും ലഭിക്കാത്ത അക്കാദമിക് സ്വീകാര്യത ഈ കൃതിക്ക് ലഭിച്ചു,


ഇന്ത്യയുടെ രാഷ്ട്രീയ ചരിത്രമെന്ന നിലയിലാണ് പുസ്തകത്തെ സമീപിക്കേണ്ടത്. ചരിത്രത്തൊടൊപ്പം, ഇന്ത്യയുടെ ബഹുസ്വരതയുടെ നേര്‍ചിത്രവും ഇതില്‍ വരച്ചു കാണിക്കുന്നു. വേഷം, നിറം, വര്‍ഗം, ഭാഷ, സംസ്‌കാരം തുടങ്ങിയ വേര്‍തിരിവുകളില്‍ സമ്പന്നമായ ഇന്ത്യ ഒരു രാജ്യമെന്ന നിലയില്‍ ഒരുമിക്കുന്നതിനെ കുറിച്ചാണ് സാതന്ത്ര്യം അര്‍ദ്ധരാത്രിയില്‍ പറയുന്നത്.


ഇന്ത്യയ്‌ക്കൊപ്പം പാക്കിസ്ഥാന്‍ എന്ന മത രാജ്യം പിറന്നതും ഇതിനെ തുടര്‍ന്നുണ്ടായ വര്‍ഗീയ ചേരിതിരിവും ഇതില്‍ പ്രതിപാദിക്കുന്നു. രണ്ടു ലക്ഷത്തോളം പേരുകള്‍ വിഭജനത്തിന്റെ മറവില്‍ കൊലചെയ്യപ്പെട്ടു. ലോക ചരിത്രത്തിലെ ഏറ്റവും വലിയ അഭയാര്‍ത്ഥി പ്രവാഹത്തിനും ഇന്ത്യയും പാക്കിസ്ഥാനും സാക്ഷ്യം വഹിച്ചു,


ഈ സംഭവങ്ങള്‍ ഇന്ത്യയുടേയും പാക്കിസ്ഥാന്റേയും കണ്ണില്‍ നിന്നാല്ലാതെ കാണുന്നുവെന്നതും പുസ്തകത്തിനെ സവിശേഷമാക്കുന്നു.

Tags : book 
Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ