General News

കാളിദാസന്‍ മുതല്‍ ചന്തു മേനോനെ വരെ വിസ്തരിക്കേണ്ടി വരുമെന്ന് പിസി ജോര്‍ജ്

Tue, Aug 15, 2017

Arabianewspaper 414
കാളിദാസന്‍ മുതല്‍ ചന്തു മേനോനെ വരെ വിസ്തരിക്കേണ്ടി വരുമെന്ന് പിസി ജോര്‍ജ്

സ്ത്രീകളെ അപമാനിച്ചതിന്റെ പേരില്‍ മൊഴിയെടുക്കാന്‍ ഇറങ്ങിപ്പുറപ്പെട്ടാല്‍ വനിതാ കമ്മീഷന് കാളിദാസന്‍ മുതല്‍ ഒ ചന്തുമേനോന്‍ വരെയുള്ള മഹാന്‍മാരുടെ മൊഴി എടുക്കേണ്ടി വരുമെന്ന് ആക്ഷേപ ഹാസ്യ പോസ്റ്റിലൂടെ പിസി ജോര്‍ജ് വനിതാ കമ്മീഷന് നേരെ,


ആക്രമിക്കപ്പെട്ട നടിക്കെതിരെ മോശമായ ഭാഷയില്‍ പരാമര്‍ശം നടത്തിയെന്നാരോപിച്ച വനിതാ കമ്മീഷന്‍ പിസി ജോര്‍ജിനെതിരെ കേസ് എടുക്കുകയും മൊഴി എടുക്കുന്നതിന് സ്പീക്കര്‍ക്ക് കത്തു നല്‍കുയും ചെയ്തതിന് പിന്നാലെയാണ് ഫെമിനിസ്റ്റുകളേയും വനിതാ കമ്മീഷനെയും കടന്നാക്രമിച്ച് പിസി ജോര്‍ജ് രംഗത്ത് വന്നത്.


ചെയര്‍പേഴ്‌സണും കുഞ്ചെറിയാക്കോസും പിന്നെ മൊഴിയനുവാദവും എന്ന തലക്കെട്ടിലാണ് പിസി ജോര്‍ജ് തന്റെ ഫെയ്‌സ്ബുക്ക് പേജില്‍ കുറിപ്പിട്ടത്.


വനിതകളെ അപമാനിച്ചെന്നാരോപിച്ച് ലിസ്റ്റ് ഇട്ടവരുടെ കൂട്ടത്തില്‍ മഹാകവി കാളിദാസനും, കുമാരനാശനും, വള്ളത്തോളും നോവലിസ്റ്റ് ഒ ചന്തുമേനോനും ഒക്കെ ഉണ്ടെന്നും. ഇവരുടെ എല്ലാം മൊഴിയെടുക്കാനായി നോട്ടീസ് അയയ്ക്കാനാണ് പദ്ധതിയെന്നും പിസി ജോര്‍ജ് പറയുന്നു.


സ്ത്രീത്വത്തെ പിച്ചിച്ചീന്തിയതായുള്ള സ്ത്രീപക്ഷ വാദികളുടെ റിപ്പോര്‍ട്ട് കേട്ട് ഇവരുടെയെല്ലാം മൊഴി എടുക്കാന്‍ അനുവാദം ചോദിച്ച കുഞ്ചെറിയാക്കോസിനാണോ അതോ ഇതിന് നിര്‍ദ്ദേശം നല്‍കിയ ചെയര്‍ പേഴ്‌സണണോ ഗുളിക കഴിക്കാന്‍ മറന്നു പോയതെന്നും പിസി ചോദിക്കുന്നു.


ചര്‍ച്ചയ്ക്ക് പോകാനായി മേയ്ക്കപ്പിടുകയും എഴുതികൊടുത്തത് കാണാപ്പാഠം പഠിക്കുകയും ചെയ്യുന്ന നവീന സിംഹണികളെ തൃപ്തരാക്കുന്ന നടപടിയേയും പിസി ജോര്‍ജ് വിമര്‍ശിക്കുന്നു. വിമന്‍ ഇന്‍ കളക്ടീവ് എന്ന മലയാള സിനിമയിലെ സ്ത്രീ സംഘടനയുടെ ഒഫീഷ്യല്‍ പേജില്‍ തന്നെ പേരെടുത്തു പരാമര്‍ശിച്ച് മുഖ്യമന്ത്രിക്ക് കത്ത് പ്രസിദ്ധീകരിച്ചതിനുള്ള മറുപടിയും പിന്നാലെ തരാമെന്നും പിസി ജോര്‍ജ് പറയുന്നു.

Advertisement here

Like Facebook Page :
 

Social media talks

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ