General News

പിസി ജോര്‍ജിന്റേയും മറ്റും പ്രസ്താവനയ്‌ക്കെതിരെ ഇരയായ നടി മുഖ്യമന്ത്രിക്ക് കത്തെഴുതി

Tue, Aug 15, 2017

Arabianewspaper 217
പിസി ജോര്‍ജിന്റേയും മറ്റും പ്രസ്താവനയ്‌ക്കെതിരെ ഇരയായ നടി മുഖ്യമന്ത്രിക്ക് കത്തെഴുതി

പിസി ജോര്‍ജിനെ പോലുള്ള ജനപ്രതിനിധികളും മറ്റു ചില പ്രമുഖരും തനിക്കെതിരെയും പ്രതികളായവര്‍ക്ക് അനുകൂലമായും പ്രസ്താവനകളും മറ്റും നടത്തുന്നതില്‍ ആശങ്ക അറിയിച്ച് മുഖ്യമന്ത്രി പിണറായി വിജയന് അക്രമത്തിന് ഇരയായ നടി കത്തെഴുതി.


തനിക്കെതിരെ രാഷ്ട്രീയക്കാരും ജനപ്രതിനിധികളും രംഗത്ത് എത്തിയത് കേസിന്റെ ഭാവിയെ ബാധിക്കുമെന്ന ആശങ്കയാണ് ആക്രമണത്തിന് ഇരയായ നടി മുഖ്യമന്ത്രിയുമായി പങ്കുവെച്ചത്.


അക്രമം നടന്ന പിറ്റേന്ന് താന്‍ ഷൂട്ടിംഗിന് പോയെന്നാണ് പിസി ജോര്‍ജ് പറയുന്നത്. ഇത് വാസ്തവ വിരുദ്ധമാണ്. സംഭവത്തിനു ശേഷം വീട്ടിലെ മുറിയില്‍ കഴിഞ്ഞ താന്‍ സുഹൃത്തുക്കളുടെ നിര്‍ബന്ധത്തിന് വഴങ്ങിയാണ് ഷൂട്ടിംഗിന് പോയത്.


ഇത്തരമൊരു സംഭവത്തിനു ശേഷം താന്‍ എന്തു ചെയ്യണമെന്നായിരുന്നു പിസി ജോര്‍ജിനെ പോലുള്ളവര്‍ പറയുന്നത്. ആത്മഹത്യ ചെയ്യണമായിരുന്നോ, അതോ മാനസിക നില തെറ്റി മാനസികാരോഗ്യ കേന്ദ്രത്തിലോ. വീടിന്റെ പിന്നാമ്പുറങ്ങളിലോ ഒതുങ്ങി കഴിയണമായിരുന്നോ- നടി ചോദിക്കുന്നു.


വനിതാ കമ്മീഷന്‍ തന്റെ മൂക്കു ചെത്താന്‍ വരേണ്ടെന്നാണ് പിസി ജോര്‍ജ് കഴിഞ്ഞ ദിവസം പറഞ്ഞത്. ആയിരക്കണക്കിന് സ്ത്രീകള്‍ തങ്ങള്‍ക്ക് നീതി ലഭിക്കാന്‍ ആശ്രയിക്കുന്ന വനിതാ കമ്മീഷനെതിരെ അദ്ദേഹത്തിന് പറയാമെങ്കില്‍ പിസി ജോര്‍ജിന് തന്നെ പോലുള്ള സ്ത്രീകളെ അധിക്ഷേപിക്കാനും കഴിയും.


കോടതിയുടെ പരിഗണനയില്‍ ഇരിക്കുന്ന കേസില്‍ ജനപ്രതിനിധികള്‍ അടക്കമുള്ളവര്‍ അഭിപ്രായം പ്രകടനം നടത്തുന്നത് കേസിന്റെ ഭാവിയെ ബാധിക്കുമോ എന്നാണ് തന്റെ ആശങ്കയെന്നും നടി പറയുന്നു.


അതേസമയം, പോലീസ് കോടതിയില്‍ സ്വീകരിച്ച നിലപാടിനെയാണ് താന്‍ വിമര്‍ശിച്ചതെന്ന് പിസി ജോര്‍ജ് സാമുഹ്യ മാധ്യമങ്ങളില്‍ കുടി വിശദീകരണം നല്‍കിയിരുന്നു. ഡെല്‍ഹിയിലെ നിര്‍ഭയയേക്കാള്‍ വലിയ പ്രഹര ശേഷിയേറിയതാണ് ഈ കേസ് എന്ന് പോലീസ് കോടതിയില്‍ പറഞ്ഞിരുന്നുവെന്നും നിര്‍ഭയ കൂട്ടമാനഭംഗത്തിനു ശേഷം ഗുരുതരമായ പീഡനമേറ്റുവാങ്ങി ദിവസങ്ങള്‍ അത്യാസന്ന നിലയില്‍ കിടന്ന് മരണമടയുകയായിരുന്നുവെന്നും എന്നാല്‍, കൊച്ചിയിലെ കേസില്‍ നടി പിറ്റേന്നു തന്നെ ഷൂട്ടിംഗിന് പോയെന്നും . പോലീസിന്റെ ഇത്തരം വാദങ്ങള്‍ കേസ് കോടതിയില്‍ ചെല്ലുമ്പോള്‍ പൊളിയുമെന്നുമാണ് താന്‍ പറഞ്ഞതെന്നുമാണ് പിസി ജോര്‍ജ് തന്റെ പ്രസ്താവന വിവാദമായപ്പോള്‍ വിശദീകരണമായി നല്‍കിയത്.


 

Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ