General News

ഗൊരഖ് പൂര്‍ ദുരന്തം : രാജ്യം ദുഖത്തില്‍ പങ്കുചേരുന്നു-പ്രധാനമന്ത്രി

Tue, Aug 15, 2017

Arabianewspaper 251
ഗൊരഖ് പൂര്‍ ദുരന്തം :  രാജ്യം ദുഖത്തില്‍ പങ്കുചേരുന്നു-പ്രധാനമന്ത്രി

ഗൊരഖ് പൂരില്‍ കുട്ടികളുടെ കൂട്ടമരണത്തിനിടയാക്കിയ ദുരന്തത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡി ദുഖം രേഖപ്പെടുത്തി. സ്വാതന്ത്ര്യദിനാചരണത്തിന്റെ ഭാഗമായി ചെങ്കോട്ടയില്‍ നടന്ന ദേശീയ പതാക ഉയര്‍ത്തല്‍ ചടങ്ങിനു ശേഷം രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയാരുന്നു പ്രധാനമന്ത്രി.


ഗൊരഖ് പൂരിലെ മഹാദുരന്തത്തില്‍ കുട്ടികളെ നഷ്ടപ്പെട്ട കുടുംബംഗങ്ങളോടൊപ്പൊമാണ് ഇന്ത്യയിലെ ഒരോ പൗരന്‍മാരുമെന്നും ഇവരുടെ സ്മരണയോടെയാകട്ടെ സ്വാതന്ത്ര്യ ദിനാചാരണമെന്നും പ്രധാനമന്ത്രി മോഡി പറഞ്ഞു.


നവഭാരതത്തിനായി നമ്മുടെ മനോഭാവം മാറട്ടെയെന്നും എങ്ങിനെയും പോകുമെന്ന രീതി മാറി, മാറ്റം വരുത്താനാകുമെന്ന മനോഭാവം കൊണ്ടുവരണമെന്നും മോഡി പറഞ്ഞു.


ജമ്മു കാശ്മീരിനെ ഭൂുമിയിലെ സ്വര്‍ഗമാക്കി മടക്കി കൊണ്ടുവരുമെന്നും വെടിയുണ്ടയും അവഹേളനവും കാശ്മീര്‍ പ്രശ്‌നം പരിഹരിക്കില്ലെന്നും മോഡി ഓര്‍മിപ്പി്ച്ചു.


വിശ്വാസത്തിന്റെ പേരിലുള്ള ആക്രമണങ്ങളെ ഒരുതരത്തിലും അംഗീകരിക്കാനാവില്ലെന്ന് ഗോ സംരക്ഷണത്തിന്റെ മറവില്‍ നടക്കുന്ന ആക്രമണങ്ങളെ അപലപിച്ച് മോഡി പറഞ്ഞു, ജാതീയതയും വര്‍ഗീയതയും ഇന്ത്യയെ പുരോഗതിയിലേക്ക് നയിക്കില്ലെന്നും മോഡി പറഞ്ഞു. നേരത്തെ, സംയുക്ത സേനാംഗാങ്ങള്‍ പ്രധാനമന്ത്രിക്ക് ഗാര്‍ഡ് ഓഫ് ഓണര്‍ നല്‍കി.


മണിക്കൂറുകള്‍ നീളാതെ ഇക്കുറി പ്രസംഗം 54 മിനിട്ടിലൊതുക്കി പ്രധാനമന്ത്രി വാക്കു പാലിക്കുകയും ചെയ്തു. മുന്‍പ് 94 മിനിട്ടുവരെ പ്രസംഗം നീണ്ടിരുന്നു. ഇത് പലതരത്തിലുള്ള വിമര്‍ശനത്തിന് വിഷയമായിരുന്നു. പലരും മോഡിയോട് നേരിട്ട് ഇതു പറഞ്ഞതോടെയാണ് പ്രസംഗം ഒരു മണിക്കൂറില്‍ താഴെ മാത്രം സമയം എടുത്ത് പൂര്‍ത്തിയാക്കാമെന്ന് മോഡി വാക്കു നല്‍കിയത്.


Tags : PM Modi 
Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ