General News

പിസി ജോര്‍ജിനെതിരെ വനിതാ കമ്മീഷന്‍ കേസ് എടുത്തു

Mon, Aug 14, 2017

Arabianewspaper 237
പിസി ജോര്‍ജിനെതിരെ വനിതാ കമ്മീഷന്‍ കേസ് എടുത്തു

സ്ത്രീവിരുദ്ധ പ്രസ്താവന നടത്തിയെന്നാരോപിച്ച് പിസി ജോര്‍ജ് എംഎല്‍എയ്‌ക്കെതിരെ സംസ്ഥാന വനിതാ കമ്മീഷന്‍ കേസ് എടുത്തു. ആക്രമണത്തിന് ഇരയായ നടിയെ അപകീര്‍ത്തിപ്പെടുത്തും വിധം സംസാരിച്ചുവെന്നാണ് കേസ്.


വനിതാ കമ്മീഷന്‍ കേസ് എടുക്കുമെന്ന വാര്‍ത്തകളെ തുടര്‍ന്ന് തന്റെ മൂക്കുചെത്താനായി വനിതാകമ്മീഷന്‍ ഇങ്ങോട്ടു വരേണ്ടെന്ന് പിസി ജോര്‍ജ് പറഞ്ഞിരുന്നു. പിസി ജോര്‍ജ് വിരട്ടേണ്ടെന്ന് വനിതാകമ്മീഷന്‍ അദ്ധ്യക്ഷ എംസി ജോസഫൈനും പറഞ്ഞിരുന്നു.


പിസി ജോര്‍ജിന്റെ മൊഴി രേഖപ്പെടുത്തുന്നതിന് അനുമതി നല്‍കണമെന്ന് ആവശ്യപ്പെട്ട് വനിതാ കമ്മീഷന്‍ നിയമസഭാ സ്പീക്കര്‍ ശ്രീരാമകൃഷ്ണനെ സമീപിച്ചിട്ടുണ്ട്.


വാര്‍ത്താ സമ്മേളനങ്ങളിലും ചാനല്‍ ചര്‍ച്ചകളിലും നടിക്കെതിരെ മോശം പരാമര്‍ശങ്ങള്‍ നടത്തിയെന്ന് കണ്ട് വനിതാ കമ്മീഷന്‍ സ്വമേധായ കേസ് എടുക്കുകയായിരുന്നു.


വനിതാകമ്മീഷനെന്നു കേട്ടാല്‍ പേടിയാണ്, അല്പം ഉള്ളിക്കിട്ടിയാല്‍ കരായമായിരുന്നുവെന്ന പിസി ജോര്‍ജിന്റെ പ്രസ്താവനയ്‌ക്കെതിരെ എഴുത്തുകാരികളും സ്ത്രീപക്ഷ വാദികളും രംഗത്ത് വന്നിട്ടുണ്ട്. ഇവരെ കുറിച്ചും പിസി ജോര്‍ജ് പരാമര്‍ശങ്ങള്‍ നടത്തിയിരുന്നു.


എന്നാല്‍, തനിക്കെതിരെ ചില തമ്പുരാട്ടിമാര്‍ ഇറങ്ങിയിട്ടുണ്ടെന്നും വനിതാകമ്മീഷന്‍ സാധാരണ സ്ത്രീകളുടെ വിഷയത്തില്‍ ഇടെപടണമെന്നും പിസി ജോര്‍ജ് പറഞ്ഞു.


 

Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ