General News

ഇന്ത്യക്ക് ഇന്നിംഗ്‌സ് വിജയം, ചരിത്ര നേട്ടം

Mon, Aug 14, 2017

Arabianewspaper 281
ഇന്ത്യക്ക് ഇന്നിംഗ്‌സ് വിജയം, ചരിത്ര നേട്ടം

ശ്രീലങ്കയ്‌ക്കെതിരായ ടെസ്റ്റ് പരമ്പര തൂത്തുവാരി ഇന്ത്യ ചരിത്രമെഴുതി. മൂന്നാം ടെസ്റ്റില്‍ ലങ്കയെ ഇന്നിംഗ്‌സിനും 171 റണ്‍സിനുമാണ് ഇന്ത്യ പരാജയപ്പെടുത്തിയത്.


ഇന്ത്യയുടെ 487 ന് മറുപടിയായി ആദ്യ ഇന്നിംഗ്‌സില്‍ 135 ഉം തുടര്‍ന്ന് ഫോളോ ഓണ്‍ ചെയ്ത ലങ്ക രണ്ടാം ഇന്നിംഗ്‌സില്‍ 181 റണ്‍സുമാണ് എടുത്തത്. സെഞ്ച്വുറി പ്രകടനം നടത്തിയ ഹാര്‍ദ്ദിക് പാണ്ഡെയാണ് കളിയിലെ താരം.


വിദേശത്ത് പരമ്പര തൂത്തുവാരുന്നത് ആദ്യ.മായതാണ് ഇന്ത്യക്ക് ചരിത്ര നേട്ടമായത്.


ആദ്യ ടെസ്റ്റ് 304 റണ്‍സിനും രണ്ടാം ടെസ്റ്റ് ഇന്നിംഗ്‌സിനും 52 റണ്‍സിനും വിജയിച്ച ശേഷം മൂന്നാം ടെസ്റ്റില്‍ ഉജ്ജല വിജയം ആവര്‍ത്തിച്ചാണ് ഇന്ത്യയുടെ പരമ്പര നേട്ടം.


മൂന്നാം ദിനം ഒന്നിന് 19 എന്ന നിലയില്‍ കളി പുനരാരംഭിച്ച ലങ്കയ്ക്ക് ചായയ്ക്ക് ശേഷം കൂട്ടത്തകര്‍ച്ചയോടെ പരാജിതരാകുകയായിരുന്നു.


നാലിന് 39 എന്ന നിലയിലേക്ക് കൂപ്പു കുത്തിയതോടെ ലങ്കയുടെ ഇന്നിംഗ്‌സ് പരാജയം ഏവരും പ്രതീക്ഷിച്ചിരുന്നു.


ക്യാപ്റ്റന്‍ ചാന്ദ്മാല്‍, ആഞ്ചലോ മാത്യുസ് എന്നിവര്‍ നടത്തിയ ചെറുത്തു നില്‍പ്പിന് അധികമായുസില്ലായിരുന്നു.


ചാന്ദമാല്‍ (36), മാത്യൂസ് (35) എന്നിവരുടെ ഡികെവെല്ല (41) എന്നിവരുടെ പ്രകടനം ലങ്കയുടെ രക്ഷയ്‌ക്കെത്തിയില്ല. രണ്ടാം ഇന്നിംഗ്‌സില്‍ ലങ്കയെ വീഴ്ത്തിയത് അശ്വിനും ( നാലു വിക്കറ്റ്,) മുഹമദ് ഷമിയും (മൂന്നു വിക്കറ്റ്) ചേര്‍ന്നാണ്.

Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ