General News

തോമസ് ചാണ്ടിയുടെ റിസോര്‍ട്ട് കായല്‍ കയ്യേറി

Mon, Aug 14, 2017

Arabianewspaper 353
തോമസ് ചാണ്ടിയുടെ റിസോര്‍ട്ട് കായല്‍ കയ്യേറി

ഗതാഗത മന്ത്രി തോമസ് ചാണ്ടിയുടെ ആലപ്പുഴയിലെ രിസോര്‍ട്ടും അവിടേയ്ക്കുള്ള റോഡും പുതിയ വിവാദത്തിന് തുടക്കമിടുന്നു. റിസോര്‍ട്ടിന്റെ മറവില്‍ കായല്‍ കയ്യേറിയതായും ആരോപണമുണ്ട്.


പുന്നമടക്കായലിലെ നെഹ്‌റു ട്രോഫി വള്ളംകളി നടക്കുന്നതിന്റെ ഫിനിഷിംഗ് പോയിന്റിലാണ് റിസോര്‍ട്ടുള്ളത്. റിസോര്‍ട്ടിന്റെ മുന്നിലെ അഞ്ചേക്കര്‍വരുന്ന ഭാഗം ജലത്തില്‍ പൊങ്ങിക്കിടക്കുന്ന പൈപ്പുകള്‍ ഉപയോഗിച്ച് തിരിച്ചാണ് കയ്യേറിയിരിക്കുന്നതെന്ന ആരോപണം ഉണ്ട്.


മറ്റ് ബോട്ടുകള്‍ ഇവിടേയ്ക്ക് എത്തുന്നത് റിസോര്‍ട്ട് അധികൃതര്‍ തടയുന്നതായും പരാതിയുണ്ട്.


റിസോര്‍ട്ടിലേക്ക് റോഡു പണിത് വയല്‍ നികത്തിയാണെന്നും സ്വകാര്യ റോഡായിട്ടും ജനപ്രതിനിധികളുടെ വികസന ഫണ്ട് ഉപയോഗിച്ചതായും പരാതിയുയര്‍ന്നിരുന്നു.


തോമസ് ചാണ്ടിയുടെ റിസോര്‍ട്ട് കയ്യേറ്റത്തിനെതിരെ കോണ്‍ഗ്രസ് ശക്തമമായ പ്രക്ഷോഭം ആരംഭിക്കുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്.

Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ