General News

കാഫില്‍ ഖാനെതിരെ ഓക്‌സിജന്‍ സിലിണ്ടര്‍ മോഷ്ടിച്ചെന്ന ആരോപണവും

Mon, Aug 14, 2017

Arabianewspaper 353
കാഫില്‍ ഖാനെതിരെ സോഷ്യല്‍ മീഡിയയില്‍ സംഘപരിവാര്‍ പ്രചാരണം

ഖൊരഖ് പൂരില്‍ പ്രാണവായു ലഭിക്കാതെ പിടഞ്ഞു മരിച്ച കുട്ടികളെ സ്വന്തം പോക്കറ്റിലെ പണം ഉപയോഗിച്ച് ഓക്‌സിജന്‍ സിലിണ്ടര്‍ വാങ്ങി രക്ഷിച്ച ഡോ കാഫില്‍ ഖാനെതിരെ പുതിയ ആരോപണവുമായി സംഘപരിവാര്‍ അനുകൂലികള്‍ രംഗത്ത്


ഡോ ഖാന്റെ സ്വകാര്യ ആശുപത്രിയിലേക്ക് മെഡിക്കല്‍ കോളേജില്‍ നിന്ന് ഓക്‌സിജന്‍ സിലിണ്ടര്‍ മോഷ്ടിച്ചുവെന്നാണ് ആരോപണം, ഖൊരഖ് പൂര്‍ മെഡിക്കല്‍ കോളേജില്‍ ഓക്‌സിജന്‍ സിലിണ്ടര്‍ തീര്‍ന്ന പ്രശ്‌നം വന്നപ്പോള്‍ സ്വന്തം ക്ലിനിക്കില്‍ നിന്നും സിലിണ്ടറുകള്‍ മടക്കി കൊണ്ടു വന്നു വെയ്ക്കുകയായിരുന്നുവെന്നാണ് ഇവരുടെ ഭാഷ്യം.


ബിആര്‍ഡി മെഡിക്കല്‍ കോളേജിലെ ശിശു രോഗ വിഭാഗം മേധാവിയായിരുന്ന ഖാനെ കഴിഞ്ഞദിവസം സര്‍ക്കാര്‍ നോഡല്‍ ഓഫീസര്‍ തസ്തികയില്‍ നിന്നും നീക്കിയിരുന്നു. സര്‍ക്കാര്‍ സര്‍വീസില്‍ ഇരിക്കെ സ്വകാര്യ ആശുപത്രി സ്വന്തമായി നടത്തിയതിനാണ് നടപടി. ഖാനെ ആശുപത്രിയുടെ എല്ലാ ചുമതലകളില്‍ നിന്നും നീക്കിയതായാണ് ഉത്തരവ്.


മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പല്‍ ഡോ. രാജന്‍ മിശ്രയുമായി ചേര്‍ന്നാണ് ഖാന്‍ അനധികൃതമായി പ്രവര്‍ത്തിച്ചതെന്നും പോലീസ് പറയുന്നു. ആശുപത്രിയിലെ ഓക്‌സിജന്‍ സിലിണ്ടറുകളുടെ ചുമതലയും ഇദ്ദേഹത്തിനുണ്ടായിരുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. ഓക്‌സിജന്‍ ക്ഷാമം നേരിട്ട ഓഗസ്ത് 11 ന് ഡോ ഖാന്‍ തന്റെ സ്വന്തം ക്ലിനിക്കില്‍ നിന്നും നാലു സിലിണ്ടറുകള്‍ കൊണ്ടുവന്നു. ഇതാണ് ഖാനെ രക്ഷകനായി കാണാന്‍ ഇടയാക്കിയതെന്നും ഇവര്‍ പറയുന്നു.


ഖാനെതിരെ സിഐഡി അന്വേഷണം നടക്കുന്നുണ്ടെന്നും രഹസ്യാന്വേഷണ റിപ്പോര്‍ട്ട് ലഭിച്ച ശേഷം അറസ്റ്റ് ഉള്‍പ്പടെയുള്ളവ ഉണ്ടാകുമെന്നാണ് ആശുപത്രിയിലെ ചില ഉദ്യോഗസ്ഥര്‍ പറയുന്നത്.. ആശുപത്രി പ്രിന്‍സിപ്പലായിരുന്ന ഡോ മിശ്രയും വൈസ് പ്രിന്‍സിപ്പലായിരുന്ന ഡോ ഖാനും ആശുപത്രിയിലെ ഓരോ വാങ്ങലുകള്‍ക്കും കമ്മീഷന്‍ ലഭിക്കുമായിരുന്നുവെന്നും ആരോപണം ഉയര്‍ന്നിട്ടുണ്ട്.


എന്നാല്‍, ബിജെപി ഐടി സെല്‍ ട്രൂത്ത് ഓഫ് ഖൊരക് പൂര്‍ എന്ന പേരില്‍ നടത്തുന്ന പ്രചരണ ക്യാംപെയിനാണ് ഇത്തരം ആരോപങ്ങള്‍ ഉന്നയിക്കുന്നതെന്നും സൂചനയുണ്ട്. ഡോ ഖാനെ കുറ്റപ്പെടുത്തി യോഗിയുടേയും ബിജെപിയുടേയും മുഖം രക്ഷിക്കുകയാണ് ഇവരുടെ പദ്ധതിയെന്നും ചില ഓണ്‍ലൈന്‍ മാധ്യമങ്ങളും വെളിപ്പെടുത്തുന്നു.


ഖാന്‍ 2009 ല്‍ മെഡിക്കല്‍ പരീക്ഷയില്‍ ആള്‍മാറാട്ടം നടത്തിയതിന് ഡെല്‍ഹി പോലീസ് അറസ്റ്റു ചെയ്ത വ്യക്തിയാണെന്നും സ്വകാര്യ ക്ലിനിക്കിലെ നേഴ്‌സിനെ ലൈംഗികമായി പീഡിപ്പിച്ചതിന് ഒരു വര്‍ഷം തടവു ശിക്ഷ അനുഭവിച്ചയാളാണെന്നും സൈബര്‍ സെല്‍ നടത്തുന്ന ആരോപണങ്ങളില്‍ ഉണ്ട്. അതേസമയം, സ്വകാര്യ ആശുപത്രിയുടെ വെബ്‌സൈറ്റും വിവാദമായ ചില രാഷ്ട്രീയ പോസ്റ്റുകള്‍ ഉള്ള സോഷ്യല്‍ മീഡിയ അക്കൗണ്ടും ഇന്നലെ മുതല്‍ അപ്രത്യക്ഷമായത് ഡോ ഖാനെ സംശയത്തിന്റെ മുനയില്‍ നിര്‍ത്തുന്നു.

Tags : Gorakhpur 
Advertisement here

Like Facebook Page :
 

Read more news
നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ