General News

ഗൊരഖ് പൂര്‍ വിഷയത്തില്‍ ഇടപെടാന്‍ സുപ്രീം കോടതി വിസമ്മതിച്ചു

Mon, Aug 14, 2017

Arabianewspaper 310
ഗൊരഖ് പൂര്‍ വിഷയത്തില്‍ ഇടപെടാന്‍ സുപ്രീം കോടതി വിസമ്മതിച്ചു

ഗൊരഖ് പൂരില്‍ ശിശുമരണ ദുരന്തം നടന്ന വിഷയത്തില്‍ ഇടപെടാന്‍ സുപ്രീം കോടതി വിസമ്മതിച്ചു. ഗൊരഖ് പൂരിലെ ബാബ രാഘവ ദാസ് മെഡിക്കല്‍ കോളേജില്‍ എഴുപതോളം കുട്ടികള്‍ മരിച്ച സംഭവത്തില്‍ ദുരുഹത ഉണ്ടെന്നും വിഷയത്തില്‍ സുപ്രീം കോടതി സ്വമേധയാ കേസ് എടുക്കണമെന്നും ആവശ്യപ്പെട്ട് നല്‍കിയ പരാതി തള്ളി.


കേസില്‍ ഇടപെടാനും കേസ് എടുക്കാനും ഉത്തര്‍പ്രദേശ് ഹൈക്കോടതിയെ ഹര്‍ജിക്കാരന് സമീപിക്കാനാകുമെന്നും സു്ര്രപീം കോടതി പറഞ്ഞു, ഗോരഖ് പൂര്‍ ദുരന്തം സുപ്രീം കോടതിയുടെ മേല്‍നോട്ടത്തിലുള്ള പ്രത്യേക അന്വേഷണ സംഘം അന്വേഷിക്കണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരുന്നു.


സംഭവം കൂട്ടക്കൊലയായി കണ്ട് ഉത്തരവാദികള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്നാണ് ഹര്‍ജിക്കാരന്‍ ആവശ്യപ്പെട്ടിരുന്നത്. സംഭവത്തെ കുറിച്ച് മജിസ്റ്റീരിയല്‍ അന്വേഷണവും ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘവും വിശദമായി അന്വേഷിക്കുകയാണെന്ന് സംസ്ഥാന സര്‍ക്കാരിനു വേണ്ടി ഹാജരായ അഭിഭാഷകന്‍ സുപ്രീം കോടതിയെ അറയിച്ചു,. ഇതോടെയാണ് ഹര്‍ജി തള്ളിയത്.

Tags : Gorakhpur 
Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ