Entertainment News

ദിലീപിനെതിരെ മലയാളികല്‍ ഒന്നടങ്കം അണിനിരന്നത് കണ്ട് പകച്ചു പോയി -റസൂല്‍ പൂക്കുട്ടി

Mon, Aug 14, 2017

Arabianewspaper 3010
ദിലീപിനെതിരെ മലയാളികല്‍ ഒന്നടങ്കം അണിനിരന്നത് കണ്ട് പകച്ചു പോയി -റസൂല്‍ പൂക്കുട്ടി

നടന്‍ ദീലിപിനെതിരെ മലയാള സമൂഹം ഒന്നടങ്കം അണിനിരന്നത് കണ്ടപ്പോള്‍ താന്‍ പകച്ചു പോയെന്ന് ഓസ്‌കാര്‍ പുരസ്‌കാര ജേതാവ് റസൂല്‍ പൂക്കുട്ടി. ദിലീപിനെ പിന്തുണച്ച് രാജ്യാന്തര തലത്തില്‍ പ്രശസ്തനായ ഒരാള്‍ എത്തിയത് കൗതുകത്തോടെയാണ് സമൂഹം വീക്ഷിക്കുന്നത്.


ഒരാളെ നീതിന്യായ കോടതികള്‍ വിധിക്ക് മുമ്പും ജനങ്ങള്‍ വിധി പ്രസ്താവിക്കുന്നതും ഇതിന് മാധ്യമ ലോകം മുന്‍ നിന്ന് നയിക്കുന്നതും കണ്ടാണ് റസൂല്‍ പൂക്കുട്ടി ആള്‍ക്കൂട്ട കൊലയുടെ മറ്റൊരു രൂപത്തെ കുറിച്ച് ചൂണ്ടിക്കാട്ടുന്നത്.


ദിലീപ് അറസ്റ്റിലായ ഉടനെ മലായള സിനിമാ ലോകം അദ്ദേഹത്തോട് പെരുമാറുന്നത് കണ്ട് അമ്പരുന്നു പോയി. ദിലീപിനെ എല്ലാവരും കൈയ്യൊഴിഞ്ഞു. പ്രസിഡന്റായതിന്റെ പിന്നാലെ തീയ്യറ്റര്‍ ഉടമ സംഘടന അദ്ദേഹത്തെ പുറത്താക്കി., ദിലീപിന്റെ കേസ് എന്തായെന്ന് അറിയാന്‍ എത്തിനോക്കുന്നു. ടിആര്‍പി റേറ്റിംഗ് കൂട്ടാന്‍ ചാനലുകള്‍ ദിലീപിനെതിരെ നിരന്തരം വാര്‍ത്തകള്‍ കൊടുക്കുന്നു.


ആള്‍ക്കൂട്ടത്തിന്റെ വിചാരധാരകള്‍ക്ക് സംതൃപ്തിയേകുന്ന നടപടി കോടതികള്‍ സ്വീകരിക്കില്ലെന്ന് താന്‍ വിശ്വസിക്കുന്നു. നടിക്കുണ്ടായ ക്രൂര പീഡനത്തിന് മാപ്പില്ല. എന്നാല്‍, പൊതുബോധത്തെ സംതൃപ്തിപ്പെടുത്താന്‍ മറ്റൊരാളുടെ കരിയറും ജീവിതവും ഇല്ലാതാക്കുകയല്ല വേണ്ടത്. വിഷയത്തില്‍ മലയാളിയുടെ മനോഭാവമാണ് വെളിപ്പെട്ടത്. ദിലീപ് കുറ്റക്കാരനാണെന്ന് തെളിഞ്ഞാല്‍ പിന്തുണയ്ക്കാനുണ്ടാവില്ല,. റസൂല്‍ പൂക്കുട്ടി പറഞ്ഞു,.

Tags : Dileep 
Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ