General News

2018 ല്‍ ലോക്‌സഭ തിരഞ്ഞെടുപ്പിന് മോഡിയുടെ നീക്കം

Mon, Aug 14, 2017

Arabianewspaper 283
2018 ല്‍ ലോക്‌സഭ തിരഞ്ഞെടുപ്പിന് മോഡിയുടെ നീക്കം

ചിലവു ചുരുക്കലിന്റെ ഭാഗമായി ലോക്‌സഭയിലേക്കും നിയമസഭകളിലേക്കും ഒരുമിച്ച് തിരഞ്ഞെടുപ്പ് നടത്താനുള്ള ശ്രമത്തിന്റെ ഭാഗമായി 2019 ലെ ലോക്‌സഭാ തിരഞ്ഞെടുപ്പ് 2018 ഡിസംബറില്‍ നടത്താന്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡി നീക്കം നടത്തുന്നു.


ലോക്‌സഭാ തിരഞ്ഞെടുപ്പിനൊപ്പം ഇരുപതോളം നിയമസഭകളിലേക്കും തിരഞ്ഞെടുപ്പ് നടത്താനാണ് നീക്കം. മിസോറാം അരുണാചല്‍, രാജസ്ഥാന്‍, ആന്ധ്ര പ്രദേശ്, സിക്കിം, ചത്തീസ്ഗഡ്, മദ്ധ്യപ്രദേശ്, തെലുങ്കാന, ഒഡീഷ, ഹരിയാന, മഹാരാഷ്ട്ര, ഡെല്‍ഹി എന്നിവടങ്ങളിലാണ് 2018 ഡിസംബറിനും, 2019 ഡിസംബറിനും ഇടയില്‍ തിരഞ്ഞെടുപ്പ് നടക്കുന്നത്.


2018 ജനുവരി മുതല്‍ മാര്‍ച്ച് വരെയുള്ള കാലയളവില്‍ ഗുജറാത്ത് നാഗാലാന്ഡ്, കര്‍ണാടക, മേഘാലയ, ഹിമാചല്‍, ത്രിപുര, എന്നിവടങ്ങളിലും തിരഞ്ഞെടുപ്പ് നടക്കുന്നുണ്ട്. ഇവിടങ്ങളില്‍ രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തി ആറു മാസത്തേക്ക് തിരഞ്ഞെടുപ്പ് നീട്ടി വെയ്ക്കാനാകുമോ എന്നും സര്ക്കാര്‍ പരിശോധിച്ച് വരുന്നുണ്ട്. ഇതോടെ ഇരുപതോളം സംസ്ഥാനങ്ങളില്‍ ഒരുമിച്ച് തിരഞ്ഞെടുപ്പ് നടത്താനാകും.,


അടുത്ത പത്തു വര്‍ഷത്തിനുള്ളില്‍ എല്ലാ സംസ്ഥാനങ്ങളിലും ഒരേ സമയം ലോക്‌സഭയ്‌ക്കൊപ്പം തിരഞ്ഞെടുപ്പ് എന്ന ലക്ഷ്യമാണ് കേന്ദ്ര സര്‍ക്കാരിനുള്ളത്.


ഇതില്‍ ഭൂരിഭാഗവും ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളായതിനാല്‍ ഇക്കാര്യം എളുപ്പമാകുമെന്നാണ് കരുതുന്നത്. ഒഡീഷയിലെയും തെലുങ്കാനയിലേയും തിരഞ്ഞെടുപ്പ് നേരത്തെ നടത്താന്‍ അതാത് സര്‍ക്കാരുകള്‍ സമ്മതം മൂളിയിട്ടുണ്ട്.

Tags : Lok Sabha 
Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ