General News

കേന്ദ്ര ആരോഗ്യ മന്ത്രിയും മുഖ്യമന്ത്രിയും ഗൊരഖ് പൂരില്‍ , മരണം ഏഴുപത്

Sun, Aug 13, 2017

Arabianewspaper 454
കേന്ദ്ര ആരോഗ്യ മന്ത്രിയും മുഖ്യമന്ത്രിയും ഗൊരഖ് പൂരില്‍ , മരണം ഏഴുപത്

ശിശുമരണ ദുരന്തം ഉണ്ടായ ഗൊരഖ് പൂരിലെ ബാബ രാഘവ ദാസ് മെഡിക്കവല്‍ കോളജില്‍ കഴിഞ്ഞ ഏഴു ദിവസത്തിനിടെ മരിച്ച കുട്ടികളുടെ എണ്ണം എഴുപതായി,


മസ്തിഷ്‌ക ജ്വരം മൂലമാണ് 11 കുട്ടികള്‍ കൂടി ശനിയാഴ്ച മരിച്ചത്. ഉത്തര്‍ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യ നാഥും കേന്ദ്ര ആരോഗ്യ മന്ത്രിയും ഗൊരഖ് പൂരിലെ മെഡിക്കല്‍ കോളേജ് സന്ദര്‍ശിച്ചു ആശുപത്രിയില്‍ മരിച്ച കുട്ടികളുടെ മൃതദേഹം വീടുകളില്‍ എത്തിക്കാന്‍ ആംബുലന്‍സ് വിട്ടു നല്‍കാതെ ആശുപത്രി അധികൃതര്‍ അപമാനിച്ചതായും ചില റിപ്പോര്‍ട്ടുകള്‍ പറയുന്നു.


മെഡിക്കല്‍ കോളേജിലെ ഓക്‌സിജന്‍ സിലിണ്ടര്‍ ക്ഷാമത്തെ തുടര്‍ന്ന് കുട്ടികള്‍ മരിച്ചെന്ന സംഭവത്തില്‍ പ്രഥമ ദൃഷ്ട്യാ കുറ്റക്കാരനെന്ന് കണ്ട് മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പല്‍ ഡോ. രാജീവ് മിശ്രയെ സര്‍ക്കാര്‍ സസ്‌പെന്‍ഡ് ചെയ്തു.


സംഭവത്തെ കുറിച്ച് മജിസ്റ്റീരിയല്‍ അന്വേഷണം നടത്തുമെന്നും സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുണ്ട്. 63 ലക്ഷം രൂപ ഓക്‌സിജന്‍ സിലിണ്ടര്‍ നല്‍കുന്ന സ്വകാര്യ കമ്പനിക്ക് കുടിശികയായി നല്‍കാനുണ്ടായിരുന്നുവെന്നും ഈ തുക ഉടന്‍ അടയ്ക്കണമെന്ന് കാണിച്ച് ആശുപത്രി അധികൃതര്‍ക്ക് ഇവര്‍ രണ്ടു തവണ കത്തയച്ചതായും എന്നാല്‍, പണം ലഭിക്കാത്തതിനെ തുടര്‍ന്ന് ഓക്‌സിജന്‍ വിതരണം നിര്‍ത്തിയെന്നുമാണ് റിപ്പോര്‍ട്ട്.


എന്നാല്‍, ഓഗസ്ത് നാലിനാണ് 63 ലക്ഷം രൂപ ഉടന്‍ അടയ്ക്കണമെന്ന് കാണിച്ച് ആരോഗ്യ വകുപ്പിന് അറിയിപ്പ് ലഭിച്ചതെന്നും പിറ്റേന്ന് തന്നെ രണ്ടു കോടി രൂപ ഇതിനായി ഇലക്ട്രോണിക് ട്രാന്‍സ്ഫറായി പണം നല്‍കിയെന്നും യുപി ആരോഗ്യ മന്ത്രി സിദ്ധാര്‍ത്ഥ് നാഥ് സിംഗ് പറഞ്ഞു,.


അതേസമയം, താന്‍ ഒടുവില്‍ അയച്ച അറിയിപ്പാണ് ഓഗസ്ത് നാലിനെന്നും ഇതിനു മുമ്പും കത്ത് അയച്ചിരുന്നതായും രാജിവ് മിശ്ര പറയുന്നു. അതേസമയം, അഞ്ചിന് പണം ലഭിച്ചിട്ടും കമ്പനിക്ക് പണം നല്‍കാതിരുന്നതും ഓഗസ്ത് പത്തിന് ഓക്‌സിജന്‍ വിതരണം നിലച്ചതുമാണ് മിശ്രയെ സസ്‌പെന്‍ഡ് ചെയ്യാന്‍ കാരണമെന്ന് സിദ്ധാര്‍ഥ് നാഥ് സിംഗ് പറഞ്ഞു,.


അതിനിടെ. ഓക്‌സിജന്‍ സിലിണ്ടര്‍ നല്‍കുന്ന സ്വകാര്യ കമ്പനിക്ക് കുടിശിക നല്‍കണമെങ്കില്‍ കമ്മീഷന്‍ നല്‍കണമെന്ന് പ്രിന്‍സിപ്പലിന്റെ ഭാര്യ ആവശ്യപ്പെട്ടതായി റിപ്പോര്‍ട്ടുകളുണ്ട്. കരാര്‍ പ്രകാരം നല്‍കിയതിനു പുറമേ പണം ലഭ്യമല്ലാതിരുന്നിട്ടും രണ്ടായിരം അധികം സിലിണ്ടറുകള്‍ മനുഷ്യത്വത്തിന്റെ പേരില്‍ തങ്ങള്‍ നല്‍കിയതായി ഓക്‌സിജന്‍ സിലിണ്ടര്‍ നല്‍കുന്ന സ്വകാര്യ കമ്പനി അധികൃതര്‍ പറയുന്നു.


മെഡിക്കല്‍ കോളേജുകളുടെ ചുമതലയുള്ള മന്ത്രി അശുതോഷ് ടാണ്ഡനും മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പലിന്റെ അലംഭാവമാണ് പൊടുന്നനെയുള്ള മരണത്തിന് കാരണമെന്ന് ആരോപിക്കുന്നു.


മസ്തിഷ്‌ക ജ്വരം ബാധിച്ച് കുട്ടികള്‍ മരിക്കുന്നത് തടയാന്‍ വാക്‌സിന്‍ കാമ്പെയിന്‍ കഴിഞ്ഞ മാസങ്ങളില്‍ നടത്തിയെന്നും മരണ സംഖ്യ കഴിഞ്ഞ വര്‍ഷത്തേക്കാളും കുറവാണെന്ന വാദവും മന്ത്രി നിരത്തി. കഴിഞ്ഞ വ്യാഴാഴ്ച മെഡിക്കല്‍ കോളേജിലെത്തിയ മുഖ്യമന്ത്രി വാര്‍ഡുകള്‍ സന്ദര്‍ശിച്ച് മസ്തിഷ്‌ക ജ്വരം ബാധിച്ച കുട്ടികളുടെ ക്ഷേമ വിവരങ്ങള്‍ തിരക്കിയെന്നും അന്ന് ഓക്‌സിജന്‍ ലഭ്യത കുറവിനെ കുറിച്ച് ആരും പരാതിപ്പെട്ടിരുന്നില്ലെന്നും മന്ത്രി പറഞ്ഞു.


മെഡിക്കല്‍ കോളേജിലെ കുട്ടികളുടെ വാര്‍ഡില്‍ പത്തു ബെഡുള്ള ഇന്റന്‍സീവ് കെയര്‍ യൂണിറ്റും, ആറു ബെഡുകളുള്ള ക്രിട്ടിക്കല്‍ കെയര്‍ യൂണിറ്റും തുറന്നു കൊടുത്തിരുന്നു.


Advertisement here

Like Facebook Page :
 

Read more news
നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ