General News

ശരദ് യാദവിനെ രാജ്യസഭാ കക്ഷിനേതാവ് സ്ഥാനത്തു നിന്ന് നീക്കി

Sat, Aug 12, 2017

Arabianewspaper 255
ശരദ് യാദവിനെ രാജ്യസഭാ കക്ഷിനേതാവ് സ്ഥാനത്തു നിന്ന് നീക്കി
പാര്‍ട്ടിയുടെ ഔദ്യോഗിക നിലപാടിനെ എതിര്‍ത്ത മുതിര്‍ന്ന നേതാവ് ശരദ് യാദവിനെ ജനതാദള്‍ യൂണൈറ്റഡ് രാജ്യസഭാ കക്ഷി നേതാവ് സ്ഥാനത്തും നിന്നും നീക്കി.

ബീഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറിനോട് ഇടഞ്ഞതും ലാലുവിനേയും കോണ്‍ഗ്രസിനേയും വിട്ട് എന്‍ഡിഎയില്‍ ചേരാനാകില്ലെന്നുമുള്ള ശരദ് യാദവിന്റെ നിലാപാടിനെ തുടര്‍ന്നാണ് നടപടി.

ജനതാദളിന്റെ രാജ്യസഭാ കക്ഷി നേതാവായി ആര്‍സിപി സിംഗിനെ ജനതാദള്‍ യുണൈറ്റഡ് നിയമിച്ചു,. നിതീഷ് കുമാറാണ് തീരുമാനം എടുത്തതെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. മോഡി മന്ത്രിസഭയില്‍ ജനതാ ദള്‍ യുണൈറ്റഡിന്റെ രണ്ട് അംഗങ്ങള്‍ ചേരുമെന്നാണ് സൂചന. ആര്‍സിപി സിംഗിന് ക്യാബിനറ്റ് പദവിയും വസിഷ്ഠ നാരായണ്‍ സിംഗിന് സഹമന്ത്രി സ്ഥാനവും ലഭിക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.

താന്‍ ഇപ്പോഴും വിശാല സഖ്യത്തിന്റെ ഭാഗമാണെന്ന് ശരദ് യാദവ് പ്രതികരിച്ചിരുന്നു. ഗുജറാത്ത് രാജ്യസഭാ തിരഞ്ഞെടുപ്പില്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥിക്ക് വോട്ടു ചെയ്യണമെന്ന ജനതാ ദള്‍ നേതൃത്വത്തിന്റെ നിര്‍ദ്ദേശം തള്ളി കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിക്ക് വോട്ടു ചെയ്ത ഛോട്ടുഭായ് വാസവയെ ശരദ് യാദവ് പിന്തുണച്ചിരുന്നു. വിജയിച്ച അഹമദ് പട്ടേലിനെ അഭിനന്ദിക്കുകയും ചെയ്തിരുന്നു.

ജനതാദള്‍ യുണൈറ്റഡ് എംഎല്‍എമാരാരും തന്നെ ശരദ് യാദവിനൊപ്പമില്ലെന്നാണ് സൂചന എന്നാലും പുതിയ പാര്‍ട്ടി രൂപികരണവുമായി മുന്നോട്ട് പോകാനാണ് ശരദ് യാദവിന്റെ തീരുമാനം.
Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ