General News

വനിതാ കമ്മീഷന്‍ മൂക്കു ചെത്താന്‍ വരേണ്ട- പിസി ജോര്‍ജ്

Sat, Aug 12, 2017

Arabianewspaper 293
വനിതാ കമ്മീഷന്‍ മൂക്കു ചെത്താന്‍ വരേണ്ട- പിസി ജോര്‍ജ്

ആക്രമിക്കപ്പെട്ട നടിയെ കുറിച്ച് മോശം പരാമര്‍ശം നടത്തിയെന്ന വിഷയത്തില്‍ വനിതാ കമ്മീഷന്‍ കേസ് എടുക്കുമെന്ന വാര്‍ത്തയെ പരിഹസിച്ച് പി സി ജോര്‍ജ് എംഎല്‍എ.


ആക്രമിക്കപ്പെട്ട നടിയെ കുറിച്ച് അപവാദകരമായ പരമാര്‍ശം നടത്തിയതിന് വനിതാ കമ്മീഷന്‍ കേസ് എടുക്കുമെന്ന റിപ്പോര്‍ട്ട് കേട്ട് ഭയങ്കരമായി പേടിച്ചെന്നും അല്‍പം ഉള്ളി കിട്ടിയാല്‍ കരയാമെന്നും പിസി ജോര്‍ജ് പറഞ്ഞു,.


അവരാദ്യം സ്ത്രീകളുടെ യഥാര്‍ത്ഥ വിഷയത്തില്‍ ഇടപെടട്ടെ. നല്ല കാര്യം ചെയ്ത് വന്നാല്‍ ഒപ്പം കുടാമെന്നും പിസി ജോര്‍ജ് പറഞ്ഞു, മട്ടന്നൂരില്‍ പട്ടിക ജാതിയില്‍ പെട്ട കൗണ്‍സിലറെ മന്ത്രിയുടെ ഭര്‍ത്താവ് മര്‍ദ്ദിച്ചെന്ന പരാതി അന്വേഷിക്കട്ടെ, പിന്നീട് കോട്ടയത്ത് സമരം ചെയ്യുന്ന നഴ്‌സുമാര്‍ക്ക് നേരെ അസഭ്യം കാണിച്ച മാനേജ്‌മെന്റ് പ്രതിനിഗിക്കെതിരെ കേസ് എടുക്കട്ടെ. ഇതൊക്കെ ചെയ്ത് ഇങ്ങോട്ട് വരട്ടെ അപ്പോള്‍ ഒപ്പം കുടാം. പിസി ജോര്‍ജ് പറഞ്ഞു.


തന്റെ മൂക്കു ചെത്താനായി ഇങ്ങോട്ടു വരേണ്ട. താന്‍ ഇതൊന്നും കണ്ട് പേടിക്കില്ലെന്നും പിസി ജോര്‍ജ് പറഞ്ഞു. മാന്യമായി ജീവിക്കുന്ന സ്ത്രീകള്‍ക്കു വേണ്ടി ഉണ്ടാക്കിയ നിയമങ്ങള്‍ വെറും തറപ്പെണ്ണുങ്ങള്‍ക്കു വേണ്ടി ദുരുപയോഗം ചെയ്യുകയാണ്. പാവപ്പെട്ട പുരുഷന്‍മാര്‍ക്കും ഇവിടെ ജീവിക്കണം. പിസി ജോര്‍ജ് പറഞ്ഞ്.


നടി ആക്രമിക്കപ്പെട്ട വിഷയത്തില്‍ തനിക്ക് പറയാനുള്ളത് താന്‍ സോഷ്യല്‍ മീഡിയയില്‍ പറഞ്ഞിട്ടുണ്ട്. വനിത കമ്മീഷന്‍ ഇക്കാര്യം വായിച്ചു പഠിക്കുന്നത് നല്ലതാണ്. നടിയുടെ പേരോ, അവരെ അപമാനിക്കുന്നതോ ആയ കാര്യം പറഞ്ഞിട്ടില്ല,. പോലീസിന്റെ വീഴ്ചയാണ് താന്‍ ചൂണ്ടിക്കാട്ടിയത്.


പ്രബലര്‍ സ്ത്രീത്വത്തെ അപമാനിക്കുന്നുവെന്ന് വനിതാ കമ്മീഷന്‍ പറയുന്നത് ശുദ്ധ വിവരക്കേടാണ്. തനിക്ക് ഭാര്യയും അമ്മയും പെങ്ങളും മകളുമൊക്കെയുണ്ട്. എന്നാല്‍, അപമാനിക്കപ്പെടാന്‍ വേണ്ടി നടക്കുന്ന സ്ത്രികളുടെ ഗുണവതികാരം പറയുമ്പോള്‍ വേദനിച്ചിട്ട് കാര്യമില്ല. വനിതാകമ്മീഷനില്‍ വരാനും തന്റെ ഭാഗങ്ങള്‍ പറയാനും സന്തോഷമേയുള്ളു.


പല സ്ത്രീകളുടേയും തനിനിറം പേരുപറഞ്ഞു തന്നെ താന്‍ ബോധ്യപ്പെടുത്തും. ഇതോടെ കേരളത്തില്‍ ഇവരുടെ കാര്യവും ചര്‍ച്ച ചെയ്യട്ടെയെന്നും പിസി ജോര്‍ജ് പറഞ്ഞു.

Tags : PC George 
Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ