General News

ഗൊരഖ് പൂരില്‍ ശിശുമരണം തുടര്‍ക്കഥ, നാല്‍പതു വര്‍ഷത്തിനിടെ മരിച്ചത് അര ലക്ഷം കുട്ടികള്‍

Sat, Aug 12, 2017

Arabianewspaper 612
ഗൊരഖ് പൂരില്‍ ശിശുമരണം തുടര്‍ക്കഥ, നാല്‍പതു വര്‍ഷത്തിനിടെ മരിച്ചത് അര ലക്ഷം കുട്ടികള്‍

ഗൊരഖ് പൂരിലെ മെഡിക്കല്‍ കോളേജില്‍ കഴിഞ്ഞ അഞ്ചു ദിവസത്തിനിടെ അറുപതോളം കുട്ടികള്‍ മരിച്ച സംഭവം വിവാദമായതോടെ ഇവിടുത്തെ ശിശുമരണത്തെക്കുറിച്ചുള്ള കുടുതല്‍ വിവരങ്ങള്‍ പുറത്തുവന്നു, ജപ്പാന്‍ ജ്വരത്തിന്റെ ലക്ഷണങ്ങളുമായാണ് കുട്ടികളെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നത്.


കുട്ടികള്‍ മരിച്ചത് ഓക്‌സിജന്‍ ലഭിക്കാതെയാണെന്ന റിപ്പോര്‍ട്ടുകള്‍ സര്‍ക്കാര്‍ തള്ളിയെങ്കിലും ഖൊരഖ് പൂരിലെ ശിശുമരണം പതിവാണെന്നത് സ്ഥിതി വിവരകണക്കുകള്‍ സൂചിപ്പിക്കുന്നു. ഓക്‌സിജന്‍ ലഭിക്കാതിരുന്നത് ഇപ്പോഴത്തെ മരണത്തിന് കാരണമാകാമെങ്കിലും ഖൊരഖ്പൂരില്‍ മസ്തിഷക ജ്വരം ബാധിച്ച് മരിക്കുന്ന കുട്ടികളുടെ എണ്ണം ഞെട്ടിപ്പിക്കുന്നതാണ്.


കഴിഞ്ഞ വര്‍ഷം ഇതേ മെഡിക്കല്‍ കോളിജില്‍ 224 ശിശുമരണമാണ് റിപ്പോര്‍ട്ട് ചെയ്തതെന്ന് ദേശീയ മാധ്യമങ്ങള്‍ പറയുന്നു. മസ്തിഷക ജ്വരമാണ് കുട്ടകളെ ബാധിക്കുന്നത്. കഴിഞ്ഞ വര്‍ഷം ജനുവരി മുതല്‍ സെപ്തംബര്‍ വരെയുള്ള കണക്കില്‍സ 820 കുട്ടികള്‍ മസ്തിഷക ജ്വരം മൂലം ഇതേ ആശുപത്രിയില്‍ പ്രവേശിക്കപ്പെട്ടു, ഇതില്‍ 224 കുട്ടികള്‍ മരിച്ചു. ഈ വര്‍ഷം ജുലൈ വരെ 114 കുട്ടികളാണ് മരിച്ചത്.


1978 മുതലുള്ള കണക്ക് പരിശോധിച്ചാല്‍ ശിശുമരണം ഗൊരഖ് പൂരില്‍ അസാധരണമായി ഉയര്‍ന്നതാണെന്ന് കാണാം. ഏകദേശം 25000 കുട്ടികള്‍ മരിച്ചതായി ഔദ്യോഗിക റിപ്പോര്‍ട്ടുകള്‍ പറയുമ്പോള്‍, ഏകദേശം അരലക്ഷം കുട്ടികള്‍ മരിച്ചെന്നാണ് സന്നദ്ധ സംഘടനകളുടെ കണക്കിലുള്ളത്.


മസ്തിഷിക ജ്വരം നിര്‍മാര്‍ജ്ജനം ചെയ്യാന്‍ യുപി സര്‍ക്കാര്‍ വാക്‌സിനേഷന്‍ ക്യാപംയിന്‍ ആരംഭിച്ചിരുന്നു. എന്നാല്‍, ഇതിന്റെ ഫലം ലഭിക്കാന്‍ കാലതാമസം എടുക്കുമെന്നാണ് സൂചന. ഓഗസ്ത് ഒമ്പതിന് മുഖ്യമന്ത്രി യോഗി ആദിത്യ നാഥ് മെഡിക്കല്‍ കോളേജ് സന്ദര്‍ശിച്ചിരുന്നു. കുട്ടികളുടെ വാര്‍ഡില്‍ അത്യാസന്ന നിലിയില്‍ കിടന്നിരുന്നവരേയും ഇദ്ദേഹം സന്ദര്‍ശിച്ചു. അന്നു മാത്രം ഒമ്പതു കുട്ടികളാണ് മരിച്ചതെന്ന് ആശുപത്രി പുറത്തുവിട്ട കണക്കില്‍ തന്നെ പറയുന്നു.


മസ്തിഷ ജ്വരത്തിനെതിരെ 2007 ല്‍ അഖിലേഷ് സര്‍ക്കാര്‍ നടത്തിയ വാക്‌സിനേഷന്‍ ഫലം കണ്ടിരുന്നു. എന്നാല്‍, ഖൊരക് പൂരിലെ കുട്ടികളെ ഈ രോഗം ബാധിക്കുന്നത് തുടര്‍ന്നു.


2006 ല്‍ ഈ രോഗം ബാധിച്ച ഉത്തര്‍പ്രദേശില്‍ 1,334 കുട്ടികള്‍ മരിച്ചു. ഇതോടെയാണ് രോഗത്തെ കുറിച്ച് ഗൗരവമായ ചര്‍ച്ചകള്‍ ആരംഭിച്ചത്. കിഴക്കന്‍ ഉത്തപ്രദേശിലെ ഏറ്റവും അവികസിത മേഖലകളിലൊന്നാണ് ഖൊരക് പൂര്‍. 40 ഏക്കറില്‍ വ്യാപിച്ചു കിടക്കുന്ന ബാബ രാഘവ ദാസ് മെഡിക്കല്‍ കോളേജും ഇതിനൊടൊപ്പമുള്ള നെഹ്‌റു ആശുപത്രിയുമാണ് ജനങ്ങളുടെ ഏക ആശ്രയം.


സ്വാതന്ത്ര്യ സമര സേനാനിയായ രാഘവദാസിന്റെ സ്മരണയ്ക്ക് 1969 ലാണ് ഈ മെഡിക്കല്‍ കോളേജ് ആരംഭിച്ചത്. ബീഹാറുമായി അതിര്‍ത്തി പങ്കിടുന്നതിനാല്‍ അവിടെ നിന്നുമുള്ള രോഗികളും ഇവിടെ ചികിത്സ തേടിയെത്തുന്നുണ്ട്.


കൊതുകു പരത്തുന്ന രോഗമാണ് ജാപന്‍ ജ്വരം എന്നറിയപ്പെടുന്ന എഇഎസ് ( അക്യൂട്ട് എന്‍സഫലിറ്റീസ് സിന്‍ഡ്രം) മാലിന്യത്തിലും ജലത്തിലുമാണ് ക്യുലക്‌സ് കൊതുകു മുട്ടയിടുന്നത്. ഇവയാണ് രോഗം പരത്തുന്നത്. പത്തു വയസില്‍ താഴെയുള്ള കുട്ടികളെയാമ് ഇത് ഏറെയും ബാധിക്കുന്നത്. മഴക്കാലം സീസണായ ജുലൈ ഓഗസ്തിലാണ് ഈ രോഗം പരക്കുന്നത്. ഇത് എല്ലാ വര്‍ഷവും തുടരുന്നു.

Tags : Gorakhpur 
Advertisement here

Like Facebook Page :
 

Read more news
നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ