General News

ആതിരപ്പിള്ളി വിഷയത്തില്‍ അഭിപ്രായ ഭിന്നതയില്ല -ചെന്നിത്തല

Sat, Aug 12, 2017

Arabianewspaper 230
ആതിരപ്പിള്ളി വിഷയത്തില്‍ അഭിപ്രായ ഭിന്നതയില്ല -ചെന്നിത്തല

ആതിരപ്പിള്ളി ജല വൈദ്യുതി പദ്ധതി വിഷയത്തില്‍ പ്രതിപക്ഷ നേതാവ് രമേസ് ചെന്നിത്തലയ്ക്കും മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കും വ്യത്യസ്ത അഭിപ്രായമാണെന്ന വാദം കോണ്‍ഗ്രസ് തള്ളികളഞ്ഞു,


ആതിരപ്പിള്ളി ജല വൈദ്യുതി പദ്ധതി വിഷയത്തില്‍ കോണ്‍ഗ്രസില്‍ രണ്ടഭിപ്രായമുണ്ടെന്ന വാദം അടിസ്ഥാന രഹിതമാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു,


ആതിരപ്പിള്ളി വൈദ്യുതി പദ്ധതി കേരളം നേരത്തെ തന്നെ തള്ളിക്കളഞ്ഞതാണ്. സര്‍ക്കാരിലെ ഘടക കക്ഷിയായ സിപിഐയും ഇതിന് എതിരാണ്. കോണ്‍ഗ്രസിനും പദ്ധതിയോട് എതിര്‍പ്പുണ്ട്. സര്‍ക്കാര്‍ ഇതുവരെ പറഞ്ഞിരുന്നത് സമവായത്തിലൂടെ പദ്ധതി നടപ്പാക്കുമെന്നാണ് എന്നാല്‍, ഇപ്പോള്‍, ഏകപക്ഷീയമായി പദ്ധതി നടപ്പിലാക്കാന്‍ സര്‍ക്കാര്‍ നീക്കം നടത്തുകയാണ്. ഇതിന്റെ ഭാഗമായി പദ്ധതി പ്രദേശത്ത് ജനറേറ്റര്‍ സ്ഥാപിച്ചു കഴിഞ്ഞു.


മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയും പറയുന്നത് സമവായം വേണമെന്നാണ്. സര്‍ക്കാര്‍ എല്ലാ രാഷ്ട്രീയകക്ഷികളേയും വിളിച്ചു വരുത്തി ചര്‍ച്ച നടത്തട്ടെയെന്നാണ് ഉമ്മന്‍ ചാണ്ടി പറഞ്ഞെതെന്ന് രമേശ് ചെന്നിത്തല പറഞ്ഞു,.

Tags :  
Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ