General News

യുപി ന്യുനപക്ഷ കാര്യ മന്ത്രിക്ക് വന്ദേ മാതരം ലൈവ് വെല്ലുവിളി, സര്‍ട്ടിഫിക്കേറ്റ് വേണ്ടെന്ന് മന്ത്രി

Sat, Aug 12, 2017

Arabianewspaper 264
യുപി ന്യുനപക്ഷ കാര്യ മന്ത്രിക്ക് വന്ദേ മാതരം ലൈവ് വെല്ലുവിളി, സര്‍ട്ടിഫിക്കേറ്റ് വേണ്ടെന്ന് മന്ത്രി

യുപിയിലെ മദ്രസകളില്‍ ആഗസ്ത് 15 ന് സ്വാതന്ത്ര്യദിനം ആഘോഷിക്കണമെന്നും പതാക ഉയര്‍ത്തി, വന്ദേ മാതരം പാടണമെന്നും ഇതിന്റെ ചിത്രങ്ങളും ദ്യശ്യങ്ങളും എടുത്ത് സൂക്ഷിക്കണമെന്നും സര്‍ക്കാര്‍ സര്‍ക്കുലറില്‍ നിഷ്‌കര്‍ഷിച്ചതുമായി ബന്ധപ്പെട്ട് നടന്ന ചര്‍ച്ചയിലാണ് ബിജെപി മന്ത്രി നാണം കെട്ടത്.


ഇന്ത്യ ടുഡെയില്‍ നടന്ന ലൈവ് ചര്‍ച്ചയില്‍ യുപി ന്യൂനപക്ഷ ക്ഷേമ സഹ മന്ത്രി ബല്‍ദേവ് സിംഗ് ഔലഖിനോട് അവതാരകന്‍ രാഹുല്‍ കന്‍വാല്‍ വന്ദേമാതരം നാലു വരി പാടാന്‍ ആവശ്യപ്പെട്ടു,. എന്നാല്‍, ബല്‍ദേവ് ഒഴിവുകഴിവു പറഞ്ഞു ഒഴിഞ്ഞുമാറി. പലവട്ടം അവതാരകന്‍ നിര്‍ബന്ധിച്ചി്ട്ടും തനിക്ക് വന്ദേ മാതരം പാടാന്‍ അറിയാമെന്നും എന്നാല്‍, താങ്കളുടെ സര്‍ട്ടിഫിക്കേറ്റ് വേണ്ടെന്നും പറഞ്ഞ് ഒഴിയുകയായിരുന്നു. ബിജെപി എംപിയായ സാക്ഷി മഹാരാജും ചര്‍ച്ചയ്ക്ക് എത്തിയിരുന്നു. ഇതിനിടെ, അവതാരകനോട് വന്ദേ മാതരം താന്‍ പാടിയാല്‍ മതിയോ എന്ന് സാക്ഷി മഹാരാജ് ചോദിക്കുന്നുണ്ടായിരുന്നു.


യുപിയിലെ മദ്രസകളില്‍ സ്വാതന്ത്ര്യദിനം ആഘോഷിക്കുന്നതുമായി ബന്ധപ്പെട്ട് ഇതിനു മുമ്പും സര്‍ക്കുലറുകള്‍ നല്‍കിയിട്ടുണ്ട്. എന്നാല്‍, വീഡിയോ റെക്കോര്‍ഡ് ചെയ്യണമെന്ന ആവശ്യം ഇതാദ്യമാണെന്ന് രിപ്പോര്‍ട്ടുകള്‍ പറയുന്നു.


യുപിയിലെ മദ്രസകള്‍ സര്‍ക്കാര്‍ സഹായത്തോടെ പ്രവര്‍ത്തിക്കുന്നവയാണ്. ഇതിനാല്‍, എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും സ്വാതന്ത്ര്യ ദിനം ആഘോഷിക്കുന്നതിന് സര്‍ക്കുലര്‍ നല്‍കിയപ്പോള്‍ മദ്രസകള്‍ക്കും നല്‍കിയെന്നാണ് ന്യൂനപക്ഷ ക്ഷേമ മന്ത്രി ലക്ഷ്മി നാരായണ്‍ ചൗധരി നല്‍കുന്ന വിശദീകരണം. മദ്രസകള്‍ക്ക് മാത്രമായുള്ള സര്‍ക്കുലറല്ല, വിദ്യാഭ്യാസ വകുപ്പ് പുറത്തിറക്കിയ സര്‍ക്കുലര്‍ മദ്രസകള്‍ക്കും അയച്ചു കൊടുക്കുകയാണ് ഉണ്ടായതെന്നാണ് മന്ത്രി നല്‍കുന്ന വിശദീകരണം,


അടുത്തിടെ, മദ്രാസ് ഹൈക്കോടതി തമിഴ്‌നാട്ടിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളും വന്ദേ മാതരം പാടണമെന്ന് ആവശ്യപ്പെട്ടിരുന്നു. നേരത്ത, സുപ്രീം കോടതിയുടെ നിര്‍ദ്ദേശ പ്രകാരം സിനിമാ തീയ്യറ്ററുകളില്‍ ദേശീയ ഗാനം എല്ലാ ഷോകള്‍ക്കു മുമ്പും ആലപിക്കണമെന്നും ഈ സമയം എല്ലാവരും എഴുന്നേറ്റ് നില്‍ക്കണമെന്നും ഉത്തരവിട്ടിരുന്നു.


Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ