General News

ഗൊരഖ്പൂര്‍ ആശുപത്രിയില്‍ അഞ്ചു ദിവസത്തിനിടെ മരിച്ചത് 60 കുട്ടികള്‍

Sat, Aug 12, 2017

Arabianewspaper 258
ഗൊരഖ്പൂര്‍ ആശുപത്രിയില്‍ അഞ്ചു ദിവസത്തിനിടെ മരിച്ചത് 60 കുട്ടികള്‍

മുഖ്യമന്ത്രി യോഗി ആദിത്യ നാഥിന്റെ ലോക്‌സഭാ മണ്ഡലമായ ഗൊരഖ് പൂരില്‍ കഴിഞ്ഞ അഞ്ചു ദിവസത്തിനിടെ മരിച്ചത് 60 കുട്ടികളെന്ന് മെഡിക്കല്‍ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. സംഭവത്തെ കുറിച്ച് മജിസ്റ്റീരിയന്‍ അന്വേഷണത്തിന് സര്‍ക്കാര്‍ ഉത്തരവിട്ടിട്ടുണ്ട്.


നാലു ദിവസം മുമ്പ് മുഖ്യമന്ത്രി യോഗി ആദിത്യ നാഥ് ഈ ആശുപത്രി സന്ദര്‍ശിച്ചിരുന്നു. അന്നു മാത്രം ഒമ്പതു കുട്ടികളാണ് മരിച്ചതെന്നും റിപ്പോര്‍ട്ട് വെളിവാക്കുന്നു. ആശുപത്രിയിലേക്കുള്ള ഓക്‌സിജന്‍ വിതരണം പണം കുടിശിക വരുത്തിയതിനെ തുടര്‍ന്ന് നിര്‍ത്തിയിരുന്നു. ഇതിനെ തുടര്‍ന്ന്, ആശുപത്രിയുടെ പര്‍ച്ചേസിംഗ് വിഭാഗം പുഷ്പ സെയില്‍സ് എന്ന സ്ഥാപനം ഓക്‌സിജന്‍ സപ്ലൈ നിര്‍ത്തിയ വിവരം അറിയിച്ച് മെഡിക്കല്‍ സൂപ്രണ്ടിന് കത്ത് നല്‍കിയിരുന്നു.


ഇതേ തുടര്‍ന്ന് സന്ത് കബീര്‍ ആശുപത്രിയില്‍ നിന്നും ഓക്‌സിജന്‍ ബിആര്‍ഡി മെഡിക്കല്‍ കോളേജില്‍ എത്തിച്ചതായും റിപ്പോര്‍ട്ടുകളുണ്ട്.


അതേസമയം, ഓക്‌സിജന്‍ ലഭിക്കാത്തതിരുന്നതിനാലാണ് കുട്ടികള്‍ മരിച്ചതെന്ന വാര്‍ത്ത സര്‍ക്കാരും ജില്ലാ മജിസ്‌ട്രേറ്റും നിഷേധിച്ചു, മസ്തിഷക ജ്വരം ബാധിച്ചാണ് കുട്ടികള്‍ മരിച്ചത്. കുട്ടികളുടെ മരണം റിപ്പോര്‍ട്ട് ചെയ്തതിനെ തുടര്‍ന്ന് മുഖ്യമന്ത്രി ഓഗസ്ത് ഒമ്പതിന് മെഡിക്കല്‍ കോളേജ് ആശുപത്രി സന്ദര്‍ശിച്ചിരുന്നു.


എഇഎസ് ( അക്യൂട്ട് എന്‍സഫാലിറ്റിസ് സിന്‍ഡ്രം) എന്ന മസ്തിഷ്‌ക ജ്വരമാണ് മരണത്തിനു കാരണം. യുപിയിലെ 39 ജില്ലകളില്‍ മസ്തിഷക ജ്വരം പടര്‍ന്നു പിടിച്ചിട്ടുണ്ടെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. നവജാത ശിശുക്കളെയാണ് രോഗം ബാധിക്കുന്നത്.


എന്നാല്‍, കഴിഞ്ഞ പത്തു വര്‍ഷത്തിനിടെ യുപിയില്‍ 60,000 കുട്ടികള്‍ മസ്തിഷകജ്വരം ബാധിച്ചു മരിച്ചതായുള്ള റിപ്പോര്‍ട്ടുകളും പുറത്തു വരുന്നുണ്ട്. രോഗം വന്ന് കുട്ടികള്‍ മരിച്ച സംഭവം ദൗര്‍ഭാഗ്യകരമാണെന്നും ഇത്തരം സംഭവങ്ങളില്‍ രാഷ്ട്രീയം കലര്‍ത്തരുതെന്നും യുപി ആരോഗ്യ മന്ത്രി സിദ്ധാര്‍ത്ഥ് നാഥ് സിംഗ് പറഞ്ഞു.


സംഭവത്തെ തുടര്‍ന്ന് കോണ്‍ഗ്രസ് നേതാക്കളായ ഗുലാം നബി ആസാദിന്റെ നേതൃത്വത്തിലുള്ള സംഘം ഗൊരഖ് പൂര്‍ മെഡിക്കല്‍ കോളേജിലെത്തി. സ്ഥിതിഗതികള്‍ വിലയിരുത്തി.

Tags : Gorakhpur 
Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ