Crime News

നവവധു ജീവനൊടുക്കിയ സംഭവത്തില്‍ ഭര്‍ത്താവ് അറസ്റ്റില്‍

Sat, Aug 12, 2017

Arabianewspaper 2875
നവവധു ജീവനൊടുക്കിയ സംഭവത്തില്‍ ഭര്‍ത്താവ് അറസ്റ്റില്‍
കോടികള്‍ സ്ത്രീധനം നല്‍കി വിവാഹം കഴിച്ചിട്ടും കൂടുതല്‍ സ്വത്ത് ആവശ്യപ്പെട്ട് പീഡിപ്പിച്ചതിനെ തുടര്‍ന്ന് നവവധു തൂങ്ങി മരിച്ച സംഭവത്തില്‍ ഭര്‍ത്താവ് അറസ്റ്റിലായിയ

തിരുവനന്തപുരം വെമ്പായത്താണ് നവവധു തൂങ്ങി മരിച്ചത്. സ്ത്രീധന പീഡനമാണ് മരണകാരണമെന്ന് ബന്ധുക്കള്‍ ആരോപിച്ചു, വിവാഹം കഴിഞ്ഞ് രണ്ടു മാസം പിന്നിട്ടപ്പോളാണ് സല്‍ഷ എന്ന യുവതി തൂങ്ങി മരിച്ചത്. ഭര്‍ത്താവ് വെമ്പായം ജാസ്മിന്‍ മന്‍സിലില്‍ റോഷനെ (27) പോലിസ് പിടികൂടി.

രണ്ടാം പ്രതിയും റോഷന്റെ മാതാവുമായ നസിയത് ഒളിവിലാണ്. ഏപ്രില്‍ 23 നാണ് ഇവരുടെ വിവാഹം നടന്നത്. ഒരു കിലോ സ്വര്‍ണം, ആഡംബര കാര്‍, കോടികളുടെ വിലയുള്ള ഭൂമി എന്നിവയും മകളുടെ പേരില്‍ സ്ത്രീധനം നല്‍കിയാണ് വിവാഹം നടത്തിയത്. ആറ്റിങ്ങല്‍ സ്വദേശിയായ ഷാനവാസിന്റെയും സലീനയുടേയും മകളാണ് സല്‍ഷ.
Tags : Dowry death 
Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ