General News

ജെഡിയു എന്‍ഡിഎയ്‌ക്കൊപ്പം, ശരദ് യാദവിന് വഴി തിരഞ്ഞെടുക്കാമെന്ന് നിതീഷ്

Fri, Aug 11, 2017

Arabianewspaper 340
ജെഡിയു എന്‍ഡിഎയ്‌ക്കൊപ്പം, ശരദ് യാദവിന് വഴി തിരഞ്ഞെടുക്കാമെന്ന് നിതീഷ്

ജനതാദള്‍ യുണൈറ്റഡ് ബീഹാര്‍ വിഷയത്തില്‍ വ്യക്തമായ തീരുമാനം എടുത്തിട്ടുണ്ടെന്നും. ദേശീയ തലത്തിലും പ്രാദേശിക തലത്തിലും എന്‍ഡിഎയ്ക്ക് ഒപ്പം നില്‍ക്കുമെന്നും എന്നാല്‍, ശരദ് യാദവിന് അദ്ദേഹത്തിന്റെ വഴി തിരഞ്ഞെടുക്കാമെന്നും മുഖ്യമന്ത്രി നിതീഷ് കുമാര്‍.


താന്‍ മഹാസഖ്യത്തിനൊപ്പമാണെന്ന ശരദ് യാദവിന്റെ പ്രസ്താവനയ്ക്ക് മറുപടി പറയുകയായിരുന്നു നിതീഷ്.


2015 ലെ നിയമ സഭാ തിരഞ്ഞെടുപ്പില്‍ ജനങ്ങള്‍ നല്‍കിയ വിധി അഞ്ചു വര്‍ഷത്തേക്കാണെന്നും ലാലുവിന്റെ ആര്‍ജെഡിയും കോണ്‍ഗ്രസും ഒപ്പമുള്ള മഹാസഖ്യത്തിനാണ് ജനങ്ങള്‍ വോട്ടു ചെയ്തതെന്നും താന്‍ അവര്‍ക്കൊപ്പമായിരിക്കുമെന്നും ശരദ് യാദവ് പറഞ്ഞു.


ലാലുവിന്റെ പാര്‍ട്ടിയുടെ അഴിമതി ചൂണ്ടിക്കാട്ടിയാണ് നിതീഷ് കുമാര്‍ സഖ്യം ഉപേക്ഷിച്ച് ബിജെപിയുടെ ഒപ്പം ചേര്‍ന്നത്. എന്നാല്‍ നിതീഷിന്റെ നീക്കത്തെ മുതിര്ന്ന ചില നേതാക്കള്‍ എതിര്‍ത്തിരുന്നു.

Tags : JD U 
Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ