General News

സിപിഎം ആക്രമണങ്ങള്‍ക്കെതിരെ ബിജെപിയുടെ കേരള യാത്ര, അമിത് ഷാ എത്തും

Fri, Aug 11, 2017

Arabianewspaper 281
സിപിഎം ആക്രമണങ്ങള്‍ക്കെതിരെ ബിജെപിയുടെ കേരള യാത്ര, അമിത് ഷാ എത്തും

മാര്ക്‌സിസ്റ്റ് ആക്രമണങ്ങള്‍ക്കെതിരെ ബിജെപിയുടെ റോഡ് ഷോ. ആര്‍എസ്എസ് പ്രവര്‍ത്തകന്‍ രാജേഷിന്റെ കൊലപാതകവും പാര്‍ട്ടി ഓഫീസ് ആക്രമണവും മാര്‍ക്‌സിസ്റ്റ് ഭീകരതയാണെന്ന പ്രഖ്യാപനവുമായാണ് കണ്ണൂരില്‍് നിന്നും തിരുവനന്തപുരം വരെ റോഡ് ഷോ നടത്തുന്നത്. ബിജെപി ദേശീയ അദ്ധ്യക്ഷന്‍ അമിത് ഷാ കണ്ണൂരില്‍ യാത്ര ഉദ്ഘാടനം ചെയ്യും.


സിപിഎം ആക്രമണങ്ങളില്‍ കൊല്ലപ്പെട്ടവരുടെ വീടുകള്‍ വഴിയാണ് യാത്ര. യാത്രയില്‍ ദേശീയ നേതാക്കള്‍ പങ്കെടുക്കുന്ന റാലികളും സമ്മേളനങ്ങളും ഉണ്ടാകും.


ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരും കേന്ദ്ര മന്ത്രിമാരും എപിമാരും റോഡ് ഷോയില്‍ പങ്കെടുക്കും. സിപിഎം ആക്രമണം ദേശീയ തലത്തില്‍ ചര്‍ച്ചയാക്കുന്നതിന്റെ ഭാഗമായാണ് യാത്ര. സെപ്തംബര്‍ ആദ്യം യാത്ര നടത്താനാണ് അമിത് ഷായുടെ പദ്ധതി.


 


 

Tags : BJP 
Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ