General News

ദിലീപിന്റെ ജാമ്യാപേക്ഷ പരിഗണിച്ചില്ല, കേസ് അടുത്ത വെള്ളിയാഴ്ച പരിഗണിക്കും

Fri, Aug 11, 2017

Arabianewspaper 280
ദിലീപിന്റെ ജാമ്യാപേക്ഷ പരിഗണിച്ചില്ല, കേസ് അടുത്ത വെള്ളിയാഴ്ച പരിഗണിക്കും

നടന്‍ ദിലീപ് നല്‍കിയ ജാമ്യാപേക്ഷ പരിഗണിക്കാതെ ഹൈക്കോടതി മാറ്റിവെച്ചു. പ്രോസിക്യൂഷന്‍ ആവശ്യപ്പെട്ടത് അനുസരിച്ചാണ് ജാമ്യാപേക്ഷയില്‍ വാദം കേള്‍ക്കുന്നത് ഒരാഴ്ചത്തേക്ക് മാറ്റിയത്.


റിമാന്‍ഡു തടവുകാരനായി ദിലീപ് ഒരു മാസം പിന്നിട്ട ശേഷമാണ് പുതിയ അഭിഭാഷകകന്‍ രാമന്‍ പിള്ളയുടെ നേതൃത്വത്തില്‍ ദിലീപ് വീണ്ടും ജാമ്യാപേക്ഷ നല്‍കിയത്.


പോലീസിനെ പ്രതിക്കൂട്ടിലാക്കുന്ന ആരോപണങ്ങളാണ് ദിലീപ് ജാമ്യാപേക്ഷയില്‍ ഉന്നയിച്ചത്. കേസിലെ ഒന്നാം പ്രതിയായ സുനില്‍ കുമാറുമായി മുഖ പരിയം പോലുമില്ലെന്ന് ദിലീപ് പറയുന്നു. ഇയാള്‍ ബ്ലാക്ക് മെയില്‍ ചെയ്യാന്‍ ഫോണ്‍ ചെയ്ത അന്നു തന്നെ വിവരം ഡിജിപിയെ പേഴ്‌സണല്‍ നമ്പറില്‍ വിളിച്ച് അറിയിച്ചതായും കേസ് അന്വേഷിക്കുന്ന എഡിജിപി ബി സന്ധ്യക്ക് തന്റെ മുന്‍ ഭാര്യമായി അടുത്ത സൗഹൃദ ബന്ധം ഉണ്ടെന്നും മുന്‍ ഭാര്യ മഞ്ജു വാര്യര്‍ക്കും മുംബൈയിലെ പരസ്യ സംവിധായകനും തമ്മിലുള്ള ബന്ധത്തെ കുറി്ച് മൊഴി നല്‍കിയപ്പോള്‍ വീഡിയോ റെക്കോര്‍ഡിംഗ് ഓഫാക്കിയതായും ദിലീപ് ആരോപിച്ചിരുന്നു.


ഇതോടെ പ്രതിരോധത്തിലായ ഡിജിപി ലോക്‌നാഥ് ബെഹ് റ എഡിജിപി ബി സന്ധ്യയെ പോലീസ് ആസ്ഥാനത്ത് വിളിച്ചു വരുത്തി വിഷയം ചര്‍ച്ച ചെയ്തു. ഇതിനെ തുടര്‍ന്നാണ് ജാമ്യാപേക്ഷ ഒരാഴ്ചത്തേക്ക് മാറ്റി വെയ്ക്കാന്‍ കോടതിയില്‍ ആവശ്യപ്പെട്ടിട്ടുണ്.

Tags : Dileep 
Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ