General News

ന്യുനപക്ഷങ്ങള്‍ സുരക്ഷിതര്‍ -അന്‍സാരിക്ക് വെങ്കയ്യ നായിഡുവിന്റെ മറുപടി

Thu, Aug 10, 2017

Arabianewspaper 381
ന്യുനപക്ഷങ്ങള്‍ സുരക്ഷിതര്‍ -അന്‍സാരിക്ക് വെങ്കയ്യ നായിഡുവിന്റെ മറുപടി

ഇന്ത്യയില്‍ ന്യുനപക്ഷക്ഷള്‍ക്കിടയില്‍ അരക്ഷിതാവസ്ഥ ഉണ്ടെന്ന സ്ഥാനമൊഴിയുന്ന ഉപരാഷ്ട്രപതി ഹമീദ് അന്‍സാരിയുടെ പ്രസ്താവനയ്ക്ക് മറുപടിയുമായി നിയുക്ത ഉപരാഷ്്രപതി വെങ്കയ്യ നായിഡു,


ഇത്തരമൊരു വാദം രാഷ്ട്രീയ അജണ്ടയുടെ ഭാഗമായുള്ളതാണെന്ന് വെങ്കയ്യ നായിഡു പറഞ്ഞു.


വിരമിക്കുന്നതുമായി ബന്ധപ്പെട്ട് രാജ്യസഭാ ടിവിക്ക് നല്‍കിയ അഭിമുഖത്തിലാണ് ഹമീദ് അന്‍സാരി മാധ്യമ പ്രവര്‍ത്തകനായ കരണ്‍ ഥാപ്പറിന്റെ ചോദ്യത്തിന് മറുപടി നല്‍കിയത്. ചില ആളുകള്‍ ഇത്തരം പ്രചാരണം നടത്തുന്നുണ്ട്. ലോകത്ത് മറ്റിടങ്ങളേക്കാള്‍ ഇന്ത്യയില്‍ ന്യുനപക്ഷങ്ങള്‍ സുരക്ഷിതരാണ്. മറിച്ചുള്ളത് രാഷ്ട്രീയ പ്രചാരണത്തിന്റെ ഭാഗമായുള്ളതാണ്. അസഹിഷ്ണുത വാദത്തിന്റെ ബാക്കിയാണിതെന്നും ഇന്ത്യന്‍ ജനത സഹിഷ്ണുത പുലര്‍ത്തുന്നവരാണെന്നും വെങ്കയ്യ നായിഡു പറഞ്ഞു,


അന്‍സാരി കഴിഞ്ഞ പത്തു വര്‍ഷം ഇതുമായി ബന്ധപ്പെട്ട് പ്രതിരരിച്ചിരുന്നില്ലെന്നും ഇപ്പോള്‍ പറയുന്നത് രാഷ്ട്രീയ ജോലി തേടലിന്റെ ഭാഗമാണെന്നും ബിജെപി വിമര്‍ശിച്ചിരുന്നു. വിരമിക്കുന്നതിന്റെ തൊട്ടു തലേന്ന് ഇത്തരം പ്രസ്താവനകള്‍ നടത്തുന്നതില്‍ വ്യക്തമായ രാഷ്ട്രീയം ഉണ്ട്. ബിജെപി പറഞ്ഞു.


 

Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ