General News

പോലീസിനെ വെട്ടിലാക്കി ദിലീപിന്റെ വെളിപ്പെടുത്തല്‍

Thu, Aug 10, 2017

Arabianewspaper 295
പോലീസിനെ വെട്ടിലാക്കി ദിലീപിന്റെ വെളിപ്പെടുത്തല്‍

നടിയെ ആക്രമിച്ച സംഭവത്തിന്റെ ഗുഡാലോചന കേസില്‍ അറസ്റ്റിലായി മുപ്പതു ദിവസം ജയില്‍ വാസം പിന്നിട്ട നടന്‍ ദിലീപ് ജാമ്യാപേക്ഷ ഹൈക്കോടതിയില്‍ സമര്‍പ്പിച്ചു, ദിലീപിന് വേണ്ടി പ്രമുഖ അഭിഭാഷകന്‍ രാമന്‍ പിള്ളയാണ് ജാമ്യാപേക്ഷ സമര്‍പ്പിച്ചത്.


പള്‍സര്‍സുനിയുമായി മുഖ പരിചയം പോലും തനിക്കില്ലെന്നാണ് ജാമ്യാപേക്ഷയില്‍ ദിലീപ് പറയുന്നത്. തനിക്ക് ബ്ലാക് മെയില്‍ ടെലിഫോണ്‍ കോള്‍ വന്നതും കത്തു ലഭിച്ചതും അന്നു തന്നെ ഡിജിപി ലോക്‌നാഥ് ബെഹറയ്ക്ക് നല്‍കിയതായും ദിലീപ് പറയുന്നു.


ലോക്‌നാഥ് ബെഹറയുടെ പേഴ്‌സണല്‍ നമ്പറിലേക്കാണ് കത്തും വൊയിസ് ക്ലിപും അയച്ചു കൊടുത്തത്. ഏപ്രില്‍ പത്തിനാണ് ഈ സംഭവം, ഇക്കാര്യം അന്വേഷിക്കണമെന്നും ആവശ്യപ്പെട്ടിരുന്നു. തുടര്‍ന്ന് 20 ദിവസം കഴിഞ്ഞപ്പോഴാണ് പോലീസില്‍ പരാതി എഴുതി നല്‍കിയത്.


ജയിലിലില്‍ നിന്നുള്ള ഫോണ്‍ സന്ദേശം വന്നിട്ട് ദിലീപ് ഇത് രഹസ്യമാക്കി വെച്ചെന്ന പോലീസിന്റെ വാദമാണ് ഇതൊടെ പൊളിയുന്നത്. ഡിജിപിക്ക് ഇത് നല്‍കിയെന്നത് അദ്ദേഹമാണ് തള്ളേണ്ടതും സ്ഥിരീകരിക്കേണ്ടതും. ദിലീപിന്റെ മൊബൈല്‍ പരിശോധിച്ചാലും ഡിജിപിയുടെ മൊബൈല്‍ പരിശോധിച്ചാലും ഇക്കാര്യം സ്ഥിരികരിക്കാനെയുളളു,


താനും പള്‍സര്‍ സുനിയും ഒരെ ടെലിഫോണ്‍ ലൊക്കേഷനില്‍ വന്നുവെന്ന കാര്യത്തില്‍ വലിയ പ്രസക്തി ഇല്ലെന്നും രണ്ടു പേരും സിനിമ ഫീല്‍ഡില്‍ പ്രവര്‍ത്തിക്കുന്നവരാണെന്നും ഡ്രൈവറായ പള്‍സര്‍ സുന്ി സെറ്റുകളില്‍ വന്നിട്ടുണ്ടാകാമെന്നും കൊച്ചിയിലെ ഹോട്ടലില്‍ അമ്മയുടെ പരിപാടിയുടെ റിഹേഴ്‌സല്‍ നടക്കുമ്പോഴും മുകേഷിന്റെ ഡ്രൈവറായിരുന്ന പള്‍സര്‍ സുനി വന്നിട്ടുണ്ടാകാമെന്നും ദിലീപി ജാമ്യാപേക്ഷിയില്‍ പറയുന്നു. തനിക്കെതിരെ സിനിമയിലെ ചില പ്രമുഖര്‍ ഗുഡാലോചന നടത്തിയെന്നും ദിലീപ് ആരോപിക്കുന്നുണ്.


ദിലീപിന്റെ ജാമ്യേപക്ഷയില്‍ വെളളിയാഴ്ച വാദം കേള്‍ക്കുമെന്നാണ് സൂചന.

Tags : Dillep 
Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ