General News

രൂപയുടെ മൂല്യം ഉയര്‍ന്നത് ചൈനീസ് ഉത്പന്നങ്ങളുടെ വില ഇടിച്ചു

Thu, Aug 10, 2017

Arabianewspaper 336
രൂപയുടെ മൂല്യം ഉയര്‍ന്നത് ചൈനീസ് ഉത്പന്നങ്ങളുടെ വില ഇടിച്ചു

രൂപയുടെ മൂല്യത്തില്‍ അടുത്തിടെയുണ്ടായ വര്‍ദ്ധനവ് ചൈനയില്‍ നിന്നുള്ള ഉത്പന്നങ്ങളുടെ വില ഇടിവിന് കാരണമായി, ഇതോടെ, വ്യാപാരികള്‍ ചൈനീസ് ഉത്പന്നങ്ങള്‍ കുടുതല്‍ ഇറക്കുമതി ചെയ്യാനുള്ള തയ്യാറെടുപ്പിലാണ്.


ഡോളറിന്റേയും ചൈനീസ് കറന്‍സിയായ റെന്‍മിന്‍മ്പിയുടെ മൂല്യവും കഴിഞ്ഞ ഫെബ്രുവരി മുതല്‍ ഇടിഞ്ഞുവരികയാണ്. ഇതോടെ ചൈനീസ് ഇറക്കുമതി 6130 കോടി യുഎസ് ഡോളറായി ഉയര്‍ന്നു.


രൂപയുടെ മൂല്യം ഇക്കാലയളവില്‍ ആറു ശതമാനത്തോളമാണ് ഉയര്‍ന്നത്. ചൈനീസ് കറന്‍സിയുമായി നാലു ശതമാനത്തിന്റെ വര്‍ദ്ധനവും ഉണ്ടായി. ഇതോടെ ഇന്ത്യയില്‍ നിന്നുള്ള വ്യാപാരികള്‍ക്ക് കൂടുതല്‍ ഉത്പന്നങ്ങള്‍ ഇറക്കുമതി ചെയ്യാനായി.


പക്ഷേ, ഇത് ആഭ്യന്തര ഉത്പാദകര്‍ക്ക് തിരിച്ചടിയായിട്ടുണ്ട്. ഇന്ത്യയില്‍ നിന്നും ചൈനയിലേക്കുള്ള ഇറക്കുമതിയില്‍ കാര്യമായ വര്‍ദ്ധനവു വരാത്തതിനാല്‍ വ്യാപാര കമ്മി 46 ശതമാനമായി ഉയരുകയും ചെയ്തു.


ഗുണമേന്‍മയും ആരോഗ്യ പ്രശ്‌നങ്ങളും ചൂണ്ടിക്കാട്ടി ചൈനയില്‍ നിന്നുള്ള ഇറക്കുമതി കുറയ്ക്കാനുള്ള ശ്രമത്തിലാണ് ഇന്ത്യ. ചൈനയില്‍ നിന്നുല്‌ള ഡിന്നര്‍ സെറ്റുകള്‍ക്ക് ആന്റ് ഡംപിംഗ് നികുതി ഏര്‍പ്പെടുത്തിയത് ഇതിന്റെ ഫലമായാണ്. ഇറക്കുമതി നികുതി വര്‍ദ്ധിച്ചതോടെ ചൈനയില്‍ നിന്നുള്ള ഒപല്‍ ഡിന്നര്‍ സെറ്റുകളുടെ വില വര്‍ദ്ധിക്കും.

Tags : Rupee 
Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ