General News

ജീന്‍പോളിനെതിരെ പരാതിയില്ലെന്ന് നടി

Thu, Aug 10, 2017

Arabianewspaper 318
ജീന്‍പോളിനെതിരെ പരാതിയില്ലെന്ന് നടി

അനുവാദമില്ലാതെ ബോഡി ഡ്യുപ്പിനെ ഉപയോഗിച്ചതിനും അശ്ലീലച്ചുവയോടെ സംസാരിച്ചതിനും നടി കൊടുത്ത പരാതി പിന്‍വലിച്ചു, സംവിധായകനായ ജീന്‍ പോള്‍ ലാലിനെതിരെ പരാതിയില്ലെന്ന് നടി കോടതിയില്‍ അറിയിച്ചു,.


ഇരുവരുടേയും മുന്‍ കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി പരിഗണിക്കവെയാണ് നടിയുടെ അഭിഭാഷകന്‍ കോടതിയിലെത്തി പ്രശ്‌നം പരസ്പരം പറഞ്ഞ് ഒത്തു തീര്‍പ്പാക്കിയെന്നും ഇവര്‍ക്കെതിരെ പരാതിയില്ലെന്നും അറിയിച്ചത്.


നടനും നിര്‍മാതാവും സംവിധായകനുമായ ലാലിന്റെ മകനാണ് ജീന്‍ പോള്‍ ലാല്‍. ഹണി ബി 2 എന്ന ചിത്രത്തിന്റെ ഷൂട്ടിംഗിനിടെയാണ് സഹനടിയുമായി തെറ്റിയത്.


നടിക്ക് പ്രതിഫലം നല്‍കിയില്ലെന്നും ചിത്രത്തില്‍ ബോഡി ഡ്യുപ്പിനെ ഉപയോഗിച്ച് ചിത്രീകരണം നടത്തിയെന്നും അശ്ലീലച്ചുവയോടെ സംസാരിച്ചെന്നുമായിരുന്നു നടിയുടെ പരാതി.


ജീന്‍പോള്‍, നടന്‍ ശ്രീനാഥ് ഭാസി, മറ്റ് രണ്ടു പേര്‍ എന്നിവരെ പ്രതികളാക്കിയാണ് പോലീസ് കേസെടുത്തത്. ഇവരെ അറസ്റ്റു ചെയ്യുമെന്ന റിപ്പോര്‍ട്ടുകള്‍ക്കിടയിലാണ് കേസ് ഒത്തുതീര്‍പ്പാക്കിയത്.

Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ