General News

മുരുഗന്റെ മരണം : മുഖ്യമന്ത്രിയുടെ ക്ഷമാപണം തമിഴില്‍

Thu, Aug 10, 2017

Arabianewspaper 248
മുരുഗന്റെ മരണം :  മുഖ്യമന്ത്രിയുടെ ക്ഷമാപണം തമിഴില്‍

ഏഴോളം ആശുപത്രികളില്‍ ചികിത്സ നിഷേധിച്ചതിനെ തുടര്‍ന്ന് തമിഴ്‌നാട് സ്വദേശി മുരുഗന്‍ എന്ന യുവാവ് മരിച്ചത് മുഖ്യമന്ത്രി പിണറായി വിജയന്‍ തമിഴ് ജനതയോട് മാപ്പു പറഞ്ഞു,


മുഖ്യമന്ത്രിയുടെ ഔദ്യോഗിക സോഷ്യല്‍ മീഡിയ അക്കൗണ്ടിലുടെയാണ് തമിഴ് ഭാഷയിലുള്ള ക്ഷമാപണം. മുരുകന്റെ കുടുംബത്തോട് മുഖ്യമന്ത്രി ക്ഷമാപണം നടത്തി. ഇത്തരം സാഹചര്യങ്ങള്‍ ഭാവിയില്‍ ഉണ്ടാകാതിരിക്കാന്‍ ജാഗ്രത പാലിക്കുമെന്നും മുഖ്യമന്ത്രിയുടെ ക്ഷമാപണത്തില്‍ പറയുന്നു.


അപകടത്തിലും പെട്ട് അടിയന്തര ചികിത്സയ്‌ക്കെത്തുന്നവര്‍ക്ക് മതിയായ ചികിത്സ ഉറപ്പു വരുത്തുന്നതിനുള്ള നിയമ നിര്‍മാണം നടത്തുമെന്നും മുഖ്യമന്ത്രി ഉറപ്പു നല്‍കി,.


മുരുഗന്റെ കുടുംബത്തിന് അമ്പതു ലക്ഷം രൂപ നഷ്ട്പരിഹാരം നല്‍കണമെന്നും മറ്റുമുള്ള ആവശ്യങ്ങള്‍ ചിലര്‍ ഉന്നയിച്ചിട്ടുണ്ട്. എന്നാല്‍, മുഖ്യമന്ത്രിയുടെ ക്ഷമാപണം സ്വീകരിക്കുന്നുവെന്നാണ് തമിഴില്‍ തന്നെയുള്ള മറുപടിയില്‍ പലരും അഭിപ്രായപ്പെടുന്നത്. 2019 ല്‍ താങ്കള്‍ പ്രധാനമന്ത്രി പദത്തിലെത്തണമെന്നും ചിലര്‍ ആവശ്യപ്പെട്ടു,

Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ