General News

ദിലീപിന്റെ കാരാഗ്രഹ വാസത്തിന് ഇന്ന് ഒരു മാസം

Thu, Aug 10, 2017

Arabianewspaper 261
ദിലീപിന്റെ കാരാഗ്രഹ വാസത്തിന് ഇന്ന് ഒരു മാസം

നടന്‍ ദിലീപിനെ അറസ്റ്റ് ചെയ്ത് ജയിലിലടച്ച ഒരു മാസം പൂര്‍ത്തിയായി. നടിയെ ആക്രമിച്ച കേസിലാണ് ദിലീപിനെ അറസ്റ്റ് ചെയ്യുന്നത്. കേസ് അന്വേഷണം തുടരുകയാണെന്നും കുറ്റപത്രം തയ്യാറാക്കുന്നുവെന്നും പോലീസ് പറയുന്നുണ്ട്, ഇതോടെ ദിലീപിന് ജാമ്യത്തിനുള്ള അവസരവും തുറക്കും,.


ദിലീപിന് ജാമ്യം അനുവദിക്കാതിരിക്കാന്‍ തടസവാദങ്ങള്‍ ഒന്നും പോലീസിന് ഇനി ഉണ്ടാവില്ലെന്നാണ് കരുതുന്നത്. നടിയെ ആക്രമിച്ച് ആറു മാസം തികയുമ്പോള്‍ പോലീസിന് ഇനിയും അന്വേഷണത്തിന് സാവകാശം വേണമെന്ന് ആവശ്യപ്പെടാന്‍ കഴിയില്ല.


മൂപ്പതു ദിവസം റിമാന്‍ഡില്‍ കഴിയുന്നത് അന്യായ തടങ്കലാകുമെന്ന വാദവുമായി ദിലീപിന്റെ പുതിയ അഭിഭാഷകനായ രാമന്‍ പിള്ള ഹൈക്കോടതിയെ സമീപിക്കുമെന്നാണ് സൂചനകള്‍,


നടിയെ ആക്രമിച്ചതിന്റെ പ്രധാന തെളിവായ മൊബൈല്‍ ഫോണ്‍ കത്തിച്ചു കളഞ്ഞതായി പള്‍സര്‍സുനിയുടെ ആദ്യ അഭിഭാഷകന്‍ പ്രതിഷ് ചാക്കോ പറഞ്ഞിരുന്നു. തെളിവു നശിപ്പിച്ചതിനാണ് കേസ്. അന്വേഷണം അവസാനഘട്ടത്തിലാണെന്ന പോലീസിന്റെ പരസ്യ പ്രസ്താവനയും ദിലീപിന്റെ അഭിഭാഷകന്‍ കോടതിയില്‍ ഉന്നയിക്കും.


കേസില്‍ ഉള്‍പ്പെട്ടെന്ന് പോലീസ് സംശയിക്കുന്ന എല്ലാവരും പിടിയിലായെന്നതും ദിലിപിന് ജാമ്യം ലഭിക്കാന്‍ കാരണമാകും. ദിലീപിന്റേയും ആദ്യ ഭാര്യ മഞ്ജുവാര്യരുടേയും ബന്ധുക്കളേയും പോലീസ് ചോദ്യം ചെയ്തിരുന്നു.


എന്നാല്‍, ദിലിപിന്റെ ജാമ്യത്തെ എതിര്‍ക്കണോ വേണ്ടയോ എന്ന കാര്യത്തില്‍ പ്രോസിക്യുഷന് ആശയക്കുഴപ്പമുണ്ട്. ദിലിപിനെതിരെ ആദ്യം ഉണ്ടായിരുന്ന ജനവികാരം ദിലീപിന്റെ ബിസിനസ് സ്ഥാപനങ്ങളെ പൂട്ടിക്കാന്‍ ശ്രമിച്ചതും ഭൂമി കയ്യേറി തുടങ്ങിയ ആരോപണങ്ങള്‍ ഉന്നയിച്ച് അന്വേഷണം നടത്തിയതും ഇപ്പോള്‍ ദിലീപിന് അനുകൂലമാക്കിയെന്ന വിലയിരുത്തലാണ് ഉള്ളത്.


ഇനിയും ദിലിപിനെ ജയിലില്‍ കഴിയാന്‍ അനുവദിക്കുന്നത് ദിലിപിന് ഗുണകരമാകുമെന്ന തോന്നലും പ്രോസിക്യുഷന് ഉണ്ട്. ദിലിപിനെ കുടുക്കാനുള്ള തെളിവുകള്‍ ലഭിച്ചുവെന്ന് പോലീസ് പറയുന്നുണ്ടെങ്കിലും വിചാരണ വേളയില്‍ ഇതൊന്നും പോരാതെ വരുമെന്നും പോലീസ് പഴി കേള്‍ക്കുമെന്നും വിചാരിക്കുന്നവര്‍ അന്വേഷസംഘത്തിലുമുണ്ട്,.


ഇതിനാല്‍, ദിലിപിന് ജാമ്യം ലഭിക്കുകയാണെങ്കില്‍ എതിര്‍ക്കേണ്ടതില്ലെന്ന് പോലീസ് കരുതുന്നു.

Tags : Dileep 
Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ