General News

ഒരു മാസത്തിനിടെ തകര്‍ത്തത് നാല്‍പതോളം കുരിശുകള്‍, സഹിഷ്ണുത കൈവിടാതെ ഗോവയിലെ ക്രിസ്ത്യന്‍ സമൂഹം

Wed, Aug 09, 2017

Arabianewspaper 264
ഒരു മാസത്തിനിടെ തകര്‍ത്തത് നാല്‍പതോളം കുരിശുകള്‍, സഹിഷ്ണുത കൈവിടാതെ ഗോവയിലെ ക്രിസ്ത്യന്‍ സമൂഹം

ഗോവയില്‍ ഒരു മാസത്തിനിടെ തകര്‍ത്തത് നാല്‍പ്പതോളം കുരിശുകള്‍. പള്ളികളിലെ ശവകൂടിരങ്ങളും തകര്‍ത്തവയില്‍ പെടുന്നു. ദക്ഷിണ ഗോവയില്‍ ജൂലൈയിലെ രണ്ടാഴ്ചയക്കിടെ പന്ത്രണ്ട് കുരിശുകള്‍ തകര്‍ത്തിരുന്നു. ഒരോ ദിവസവും ഒരു കുരിശെങ്കിലും തകര്‍ത്തവാര്‍ത്തയാണ് വിശ്വാസികള്‍ കേട്ട് ഉണര്‍ന്നത്.


എല്ലാ സംഭവങ്ങളിലും സമാനമായ പാറ്റേണ്‍ കണ്ടെത്തിയിരുന്നു. കുരിശിന്റെ കടയ്ക്കല്‍ മൂര്‍ച്ചയുള്ള കോടാലി കൊണ്ട് വെട്ടിയ നിലയിലായിരുന്നു ഒരോ സംഭവ സ്ഥലത്തും പോലീസ് കണ്ടെത്തിയത്.


ജൂൂലൈ ഒന്നിനു ശേഷം ഇത്തരം പന്ത്രണ്ട് കേസുകള്‍ പോലീസ് രജിസ്റ്റര്‍ ചെയ്തിരുന്നു, ജൂലൈ പതിനഞ്ചിന് അമ്പതുകാരനായ ഫ്രാന്‍സിസ് പെരേര പിടിയിലായി,.


നാട്ടുകാരാണ് ഇയാളെ പിടികൂടിയത്. താനാണ് കുരിശുകള്‍ തകര്‍ത്തിരുന്നതെന്ന് ഇയാള്‍ സമ്മതിച്ചു, കഴിഞ്ഞ പതിനഞ്ചു വര്‍ഷത്തിനിടെ നൂറോളം കുരിശുകള്‍ തകര്‍ത്ത സംഭവങ്ങള്‍ ഗോവ പോലീസില്‍ രജിസ്റ്റര്‍ ചെയ്തിരുന്നു.


പലപ്പോഴും കുറ്റവാളികളെ പിടികൂടാനും കഴിഞ്ഞിരുന്നില്ല., ഫ്രാന്‍സിസ് പെരേയെ കുടുതല്‍ ചോദ്യം ചെയ്താല്‍ കേസുകളുടെ ചുരുളഴിയുമെന്നാണ് പോലീസ് കരുതുന്നത്.


കുരിശു തകര്‍ത്തത് വര്‍ഗീയസംഘര്‍ഷം ഉണ്ടാക്കാനല്ലെന്നാണ് ഇയാള്‍ പോലീസിനോട് പറഞ്ഞത്. പോലീസ് നടത്തിയ അന്വേഷണത്തില്‍ പ്രത്യേകിച്ച് ഒരു തൊഴിലും ചെയ്യാത്ത ഫ്രാ്ന്‍സിസിന്റെ ബാങ്ക് അക്കൗണ്ടില്‍ 22 ലക്ഷം രൂപയും കണ്ടെത്തി.


സംസ്ഥാനത്ത് തങ്ങളുടെ മതബിംബങ്ങള്‍ തകര്‍ക്കുന്ന വാര്‍ത്തകളും ചിത്രങ്ങളും നിത്യേനയെന്നോണം വര്‍ദ്ധിച്ചു വന്നിട്ടും ഗോവയിലെ ക്രിസ്ത്യന്‍ വിശ്വാസ സമൂഹം സഹിഷ്ണുതയോടെ ഇതിനെ നേരിടുകയായിരുന്നു. മത മേലദ്ധ്യക്ഷര്‍ സംഭവത്തില്‍ അഗാധ ദുഖം രേഖപ്പെടുത്തുകയും ഇതിനു പിന്നില്‍ തല്‍പര കക്ഷികളാണെന്നും പ്രതികരിക്കരുതെന്നും ആഹ്വാനം ചെയ്തിരുന്നു. സമൂഹ മാധ്യമങ്ങളില്‍ പോലും പ്രകോപനപരമായ പോസ്റ്റുകള്‍ വന്നില്ലന്നതും ശ്രദ്ധേയമായിരുന്നു.


അതിനിടെ, ഹിന്ദു ജാഗ്രണ്‍ സമിതിയുടെ നേതൃത്വത്തില്‍ നടന്ന മത സമ്മേളനത്തില്‍ പ്രസംഗിക്കാനെത്തിയ സ്വാധി സരസ്വതി എന്ന ആത്മീയ നേതാവ് പ്രകോപനരമായ പ്രസംഗമാണ് നടത്തിയതെന്ന് ആരോപണമുണ്ട്. ബീഫ്കഴിക്കുന്നവരെ പരസ്യമായി തൂക്കിക്കൊല്ലണമെന്നാണ് ഇവര്‍ ആവശ്യപ്പെട്ടത്.


പോണ്ട എന്ന ഗ്രാമത്തിലുള്ള സനാതന്‍ സന്‍സ്ഥ എന്ന സ്ഥാപനമാണ് ഹി്ന്ദു ജാഗ്രണ്‍ സമിതിയുടെ പേരില്‍ മതവിദേഷ പ്രസംഗങ്ങള്‍ നടത്തുന്നത്. സംസ്ഥാനത്തിനു പുറത്തു നിന്നുള്ളവരാണ് ഇവിടെ എത്തിയതെന്ന് നാട്ടുകാര്‍ പറയുന്നു. മതവിദ്വേഷം പ്രസംഗിച്ച സ്വാധിക്കെതിരെ ഗോവന്‍ പോലീസ് കേസ് എടുക്കണമായിരുന്നുവെന്ന് കതോലിക് അസോസിയേഷന്‍ ഓഫ് ഗോവയുടെ വൈസ് പ്രസിഡന്റ് ജോവിറ്റോ ലോപസ് പറഞ്ഞു.


സ്വാധിയുടെ പ്രസംഗത്തില്‍ സര്‍ക്കാര്‍ വേണ്ട നടപടി സ്വീകരിച്ചില്ലെന്നത് തന്നേയും വേദനിപ്പിച്ചതായി ബിജെപി എംഎല്‍എയും ഗോവ നിയമസഭാ ഡെപ്യുട്ടി സ്പീക്കറുമായ മൈക്കിള്‍ ലോബോ പറഞ്ഞു. എന്നാല്‍, മതവിദ്വേഷത്തെ അര്‍ഹിക്കുന്ന അവജ്ഞയോടെ തള്ളിക്കളയണമെന്നാണ് ആഭ്യന്തര വകുപ്പ് കൂടി കൈയ്യാളുന്ന മുഖ്യമന്ത്രി മനോഹര്‍ പരീഖര്‍ പറയുന്നത്.


സംസ്ഥാനത്തെ ക്രമസമാധാന നില സംരക്ഷിച്ചതിന് വിശ്വാസ സമൂഹത്തെ ഡിജിപി മുക്തേഷ് ചന്ദര്‍ അഭിനന്ദിച്ചു. രാഷ്ട്രീയ പാര്‍ട്ടികളും മാധ്യമങ്ങളും പക്വതയോടെ പ്രവര്‍ത്തിച്ചുവെന്നും പോലീസ് പറഞ്ഞു,. ഗോവയുടെ പാരമ്പര്യം തന്നെ മതസഹിഷ്ണുതയാണെന്ന് മുഖ്യമന്ത്രി മനോഹര്‍ പരീഖര്‍ പറഞ്ഞു,

Tags : Goa 
Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ