General News

വാഹന പരിശോധനയ്ക്കിടെ സ്‌കൂട്ടര്‍ മറിഞ്ഞ് യാത്രക്കാരന്‍ മരിച്ചു

Wed, Aug 09, 2017

Arabianewspaper 218
വാഹന പരിശോധനയ്ക്കിടെ സ്‌കൂട്ടര്‍ മറിഞ്ഞ് യാത്രക്കാരന്‍ മരിച്ചു

വാഹന പരിശോധനയ്ക്കിടെ പോലീസിന്റെ ചേയ്‌സിംഗ് ഭയന്ന യാത്രക്കാരന്‍ മരിച്ചു,. കോട്ടയം അയര്‍ക്കുന്നത് രാത്രിയില്‍ വാഹന പരിശോധന നടത്തിയ പോലീസാണ് വഴിവക്കില്‍ നിന്ന് വാഹനം തടഞ്ഞത്. പോലീസ് കൈ കാണിച്ചിട്ടും ബൈക്ക് നിര്‍ത്താതെ പോയപ്പോള്‍ ജീപ്പില്‍ എസ്‌ഐയും സംഘവും പിന്നാലെ പായുകയായിരുന്നു.


എന്നാല്‍, ഒരു കിലോ മീറ്റര്‍ പിന്നിട്ട ഉടനെ സ്‌കൂട്ടര്‍ നിയന്ത്രണം വിട്ട് ഇടിച്ച് മാറിയുകയായിരുന്നു. മതിലില്‍ ഇടിച്ചാണ് മറിഞ്ഞതെന്ന് പോലീസ് പറഞ്ഞു,. എന്നാല്‍, ബൈക്കിനെ നിര്‍ത്താന്‍ ജീപ്പ് കുറുകെ ഇട്ടപ്പോള്‍ സ്‌കൂട്ടര്‍ ഓടിച്ചയാള്‍ വാഹനം വെട്ടിച്ച് മതിലിലില്‍ ഇടിക്കുകയായിരുന്നുവെന്ന് ബന്ധുക്കള്‍ ആരോപിക്കുന്നു.


മദ്യപിച്ച് വാഹനം ഓടിച്ചതിനാലാണ് ഇയാള്‍ നിര്‍ത്താതെ പോയതെന്നും നിയന്ത്രണം വിട്ട് സ്‌കൂട്ടര്‍ മറിഞ്ഞതാണെന്നും പോലീസ് പറഞ്ഞു. പരിക്കേറ്റ പുതുപ്പള്ളി സ്വദേശി പ്രേംകുമാറിനെ പോലീസ് ഉടനെ ആശുപത്രിലെത്തിച്ചെങ്കിലും ആള്‍ മരിച്ചിരുന്നു. പിന്നില്‍ സഞ്ചരിച്ചിരുന്ന ബന്ധുവിനും പരിക്കേറ്റു.


സംഭവത്തെ കുറിച്ച് ജില്ലാ പോലീസ് സുപ്രണ്ട് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ