Gulf News

ഇന്ത്യക്കാര്‍ക്കുള്‍പ്പെടെ നിരവധി രാജ്യങ്ങള്‍ക്ക് വീസ ഓണ്‍ അറൈവല്‍ സൗകര്യം

Wed, Aug 09, 2017

Arabianewspaper 2875
ഇന്ത്യക്കാര്‍ക്കുള്‍പ്പെടെ നിരവധി രാജ്യങ്ങള്‍ക്ക് വീസ ഓണ്‍ അറൈവല്‍ സൗകര്യം

ഇന്ത്യക്കാര്‍ക്ക് ഉള്‍പ്പെടെ നിരവധി രാജ്യങ്ങള്‍ക്ക് വന്നെത്തുമ്പോള്‍ വീസ നല്‍കുന്ന സൗകര്യം ഖത്തര്‍ പ്രഖ്യാപിച്ചു,.അറബ് ഉപരോധത്തിനു പിന്നാലെ വിനോദ സഞ്ചാര മേഖലയുടെ വളര്‍ച്ച ലക്ഷ്യമിട്ടാണ് പുതിയ നീക്കം.


ഇന്ത്യ, അമേരിക്ക, ബ്രിട്ടന്‍, കാനഡ, ഓസ്‌ട്രേലിയ,. ന്യൂസിലാന്‍ഡ് തുടങ്ങിയ 80 രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്കാണ് ഈ സൗകര്യം,. ആറു മാസം കാലാവധിയുള്ള പാസ്‌പോര്‍ട്ടും മടക്കയാത്രയ്ക്കുള്ള ടിക്കറ്റും ഹാജരാക്കുന്നവര്‍ക്ക് ഖത്തര്‍ വീസ വിമാനത്താവളത്തില്‍ വന്നിറങ്ങുമ്പോള്‍ തന്നെ നല്‍കും,.


ഇന്ത്യയുള്‍പ്പെടെയുള്ള 47 രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് 30 ദിവസത്തെ എക്സ്റ്റന്‍ഷന്‍ ലഭിക്കുന്ന വീസയാണ് ലഭിക്കുക. 30 ദിവസം തങ്ങിയ ശേഷം വീണ്ടും 30 ദിവസം നീട്ടാവുന്നതാണ് ഇത്. എന്നാല്‍, അമേരിക്ക, ബ്രിട്ടന്‍ തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് 90 ദിവസം കാലാവധിയുള്ളതും വീണ്ടും 90 ദിവസം വരെ നീട്ടാവുന്നതുമായ വീസയാണ് ലഭിക്കുക.


മള്‍ട്ടിപ്പിള്‍ എന്‍ട്രി വീസയാണ് ലഭിക്കുക.

Tags : Qatar 
Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ