General News

ദിലിപിന്റെ ഡി സിനിമാസ് പൂട്ടിയ നടപടി ഹൈക്കോടതി റദ്ദാക്കി

Wed, Aug 09, 2017

Arabianewspaper 354
ദിലിപിന്റെ ഡി സിനിമാസ് പൂട്ടിയ നടപടി ഹൈക്കോടതി റദ്ദാക്കി

നടന്‍ ദിലീപിന്റെ ഉടമസ്ഥതയിലുള്ള ചാലക്കുടി ഡി സിനിമാസ് അടച്ചു പൂട്ടിയ നഗരസഭാ ഉത്തരവ് ഹൈക്കോടതി റദ്ദാക്കി. ദിലീപിന്റെ സഹോദരന്‍ അനൂപ് നല്‍കിയ ഹര്‍ജിയിലാണ് ഹൈക്കോടതിയുടെ ഉത്തരവ്.


ജനറേറ്ററിന്റെ കപ്പാസിറ്റിയുടെ പേരില്‍ സ്ഥാപനം പൂട്ടാന്‍ ഉത്തരവിട്ട നടപടിക്ക് നിയമസാധുതയില്ലെന്ന് കോടതി പറഞ്ഞു, ജനറേറ്റര്‍ പ്രവര്‍ത്തിക്കാന്‍ വൈദ്യുതി വകുപ്പിന്റെ ലൈസന്‍സ് മതിയെന്നും സിനിമ റഗുലേഷന്‍ ആക്ടാണ് ഇവിടെ പരിഗണിക്കുകയെന്നും കോടതി പറഞ്ഞു.


തീയ്യറ്റര്‍ ഉടമയ്ക്ക് നോട്ടീസ് പോലും നല്‍കാതെ ഏകപക്ഷീയമായി താഴിട്ട നടപടി വിചിത്രമായിരിക്കുന്നുവെന്നും കോടതി നീരീക്ഷിച്ചു. തീയ്യറ്റര്‍ അടച്ചു പൂട്ടാന്‍ ഉത്തരവിടുകയാണെങ്കില്‍ തന്നെ അതിനുള്ള അധികാരം മുനിസിപ്പല്‍ കൗണ്‍സിലിനല്ലെന്നും നഗരസഭ സെക്രട്ടറിക്കാണെന്നും കോടതി പറഞ്ഞു,


ജനറേറ്റര്‍ സ്ഥാപിക്കാന്‍ അനുമതിയുള്ളത് അഞ്ച് കുതിര ശക്തിയുള്ള യന്ത്രത്തിനാണെന്നും ഡി സിനിമാസില്‍ 5.5 കുതിര ശക്തിയുള്ള ജനറേറ്റര്‍ സ്ഥാപിച്ചെന്നുമാണ് നഗരസഭ കണ്ടെത്തിയത്.


തീയ്യറ്റര്‍ ഇന്നു മുതല്‍ പ്രവര്‍ത്തനം ആരംഭിക്കാനുള്ള ശ്രമത്തിലാണ് മാനേജ്‌മെന്റ്.

Tags : D Cinemas  HC 
Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ