General News

കാണാതായ സനയുടെ മൃതദേഹം കണ്ടെത്തി

Wed, Aug 09, 2017

Arabianewspaper 290
കാണാതായ സനയുടെ മൃതദേഹം കണ്ടെത്തി

കാണാതായ നാലു വയസുകാരി സന ഫാത്തിമയുടെ മൃതദേഹം പുഴയിലെ തിരച്ചിലില്‍ കണ്ടെത്തി. കുട്ടി വീടിനു സമീപമുള്ള ഓവുചാലില്‍ വീണതായി സംശയിച്ചിരുന്നു. ഇവിടെ നിന്ന് കുട്ടിയുടെ കുട കണ്ടെത്തിയിരുന്നു.


കാസര്‍കോട് പാണത്തൂരിലെ ഇബ്രാഹിമിന്റെ മകളാണ് സന ഫാത്തിമ. കഴിഞ്ഞ വ്യാഴാഴ്ചയാണ് അങ്കണ്‍വാടിയില്‍ നിന്ന് വീട്ടിലെത്തിയ ശേഷം മുറ്റത്ത് കളിച്ചു കൊണ്ടിരുന്ന സനയെ കാണാതായത്. വീടിനു സമീപമുള്ള ഓടയില്‍ വീണ കുട്ടി മഴവെള്ളത്തിന്റെ ഒഴുക്കില്‍ പെട്ട് സമീപമുള്ള പുഴയിലെത്തുകയായിരുന്നു.


ആറു ദിവസമായി പോലീസും നാട്ടുകാരും സനയ്ക്ക് വേണ്ടി അന്വേഷണം നടത്തുകയായിരുന്നു. ഓവു ചാലില്‍ വീണാലും ഇടയ്ക്ക് തടഞ്ഞു നില്‍ക്കുന്ന ഇടങ്ങള്‍ ഉണ്ടായതിനാല്‍ ഇവിടെയെല്ലാം പെപ്പു പൊട്ടിച്ച് തിരച്ചില്‍ നടത്തിയിരുന്നു. ഇതെല്ലാം വിഫലമായിട്ടും വീണ്ടും പുഴയില്‍ മുങ്ങല്‍ വിദഗ്ദ്ധരുടെ സഹായത്തോടെ നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്.

Tags : Sana Fatima 
Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ