General News

കാശ്മീരിലും ഉത്തരാഖണ്ഡിലും തങ്ങള്‍ കടന്നു കയറിയാല്‍ എന്തു ചെയ്യും -ചൈന

Wed, Aug 09, 2017

Arabianewspaper 276
കാശ്മീരിലും ഉത്തരാഖണ്ഡിലും തങ്ങള്‍ കടന്നു കയറിയാല്‍ എന്തു ചെയ്യും -ചൈന

സിക്കിം അതിര്‍ത്തിയില്‍ ഇന്ത്യ ചൈനയുടെ മേഖലയില്‍ കടന്നു കയറിയ പോലെ ജമ്മു കാശ്മീരിലും ഉത്തരാഖണ്ഡിലും തങ്ങള്‍ കടന്നു കയറിയാല്‍ ഇന്ത്യ എന്തു ചെയ്യുമെനന് ചൈന.


ഭൂട്ടാനുമായി ്അതിര്‍ത്തി പങ്കിടുന്ന സ്ഥലത്താണ് ഇന്ത്യയുടെ അവകാശ വാദം. സമാനമായി നേപ്പാളിനും ഇന്ത്യുക്കുമൊപ്പം ഉത്തരാഖണ്ഡിലും പാക്കിസ്ഥാനും ഇന്ത്യക്കുമൊപ്പം ജമ്മു കാശ്മീരിലും അതിര്‍ത്തി പങ്കിടുന്ന മേഖലകളില്‍ തങ്ങളും കടന്നു കയറിയാല്‍ ഇന്ത്യ എന്തു ചെയ്യുമെന്ന് ചൈനീസ് വിദേശ കാര്യ വകുപ്പിലെ അതിര്‍ത്തി വകുപ്പ് ഡെപ്യുട്ടി ജനറല്‍ വാംഗ് വെനില്‍ ചോദിച്ചു


ചൈനീസ് ക്ഷണം സ്വീകരിച്ച് ബിജിംഗില്‍ എത്തിയ ഇന്ത്യന്‍ മാധ്യമ സംഘത്തോട് സംസാരിക്കുകയായിരുന്നു ഇദ്ദേഹം.


ഡോക് ലാം വിവാദത്തില്‍ ചൈനയുടെ നിലപാട് വിശദീകരിക്കാനാണ് ഇന്ത്യന്‍ മാധ്യമ സംഘത്തെ ചൈനയിലെത്തിച്ചത്. ഇന്ത്യയുമായി ഈ അവസരത്തില്‍ ചര്‍ച്ച ചെയ്യാന്‍ സാധിക്കില്ല. ഇത്തരമൊരു സാഹചര്യത്തില്‍ വിഷയം പരിഹരിക്കാനാകാത്തത് തങ്ങളുടെ സര്‍ക്കാരിന്റെ കഴിവില്ലായ്മയാണ് ജനങ്ങള്‍ കരുതും. ഇന്ത്യന്‍ സൈന്യം പിന്മാരുക മാത്രമാണ് ഏക പോംവഴിയെന്നും അദ്ദേഹം പറഞ്ഞു.


കഴിഞ്ഞ അമ്പതു ദിവസമായി തുടരുന്ന അതിര്‍ത്തി സംഘര്‍ഷത്തില്‍ ഇരു രാജ്യങ്ങളും വിട്ടു വീഴചയ്ക്ക് തയ്യാറാകാതിരിക്കുകയാണ്. ഇന്ത്യയാണ് അതിര്‍ത്തി ലംഘിച്ച് കടന്നു കയറിയതെന്ന് ചൈനയും ഇന്ത്യന്‍ മേഖലയില്‍ ചൈന കടന്നു കയറിയെന്ന് ഇന്ത്യയും ആരോപിക്കുകന്നതിനിടെ സംഘര്‍ഷാവസ്ഥ തുടരുകയാണ്.

Tags : india  China 
Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ