General News

മുഖ്യതിരഞ്ഞെടുപ്പ് കമ്മീഷണറെ പ്രശംസിച്ച് കോണ്‍ഗ്രസ്

Wed, Aug 09, 2017

Arabianewspaper 274
മുഖ്യതിരഞ്ഞെടുപ്പ് കമ്മീഷണറെ പ്രശംസിച്ച് കോണ്‍ഗ്രസ്

അഭിമാനപോരാട്ടത്തില്‍ തങ്ങള്‍ക്ക് അനുകൂലമായ തീരുമാനം എടുത്ത മുഖ്യ തിഞ്ഞെടുപ്പ് കമ്മീഷണര് അചല്‍ കുമാര്‍ ജ്യോതിയുടെ നടപടിയില്‍ സംതൃപ്തിയും സന്തോഷവും അറിയിച്ച് കോണ്‍ഗ്രസ്. ബിജെപിയുടെ സമ്മര്‍ദ്ദങ്ങളെ അതിജീവിച്ച് നിര്‍ണായക പോരാട്ടത്തില്‍ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ ഭരണഘടനയുടെ അന്തസും ജനാധിപത്യവും ഉയര്‍ത്തിപ്പിടിച്ചതായി കോണ്‍ഗ്രസ് നേതാക്കള്‍ പറഞ്ഞു,


ബിജെപിയുടെ അരഡസനോളം കേന്ദ്ര മന്ത്രിമാര്‍ തിരഞ്ഞെടുപ്പു കമ്മീഷന്‍ ഓഫീസില്‍ എത്തിയെങ്കിലും മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ വഴങ്ങിയില്ല. നരേന്ദ്ര മോഡി ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്നപ്പോള്‍ ചീഫ് സെക്രട്ടറിയായിരുന്നയാളാണ് അചല്‍ കുമാര്‍ ജ്യോതി. പ്രധാനമന്ത്രിയുടെ പ്രത്യേക താല്‍പര്യ പ്രകാരമാണ് ജ്യോതിയെ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണറായി നിയമിച്ചതെന്ന് കോണ്‍ഗ്രസ് നേതൃത്വം ആരോപിച്ചിരുന്നു.


മോഡിയുടെ വമ്പന്‍ പദ്ധകളില്‍ പലതും വിജയകരമായി നടപ്പാക്കിയതിനുള്ള പ്രതിഫലമാണ് ഇപ്പോഴത്തെ പദവിയെന്നും ആരോപണം ഉയര്‍ന്നിരുന്നു. എന്നാല്‍, 2018 ജനുവരി വരെ മാതം കാലാവധിയുള്ള അചല്‍ കുമാറിനെ 2019 ലോക്‌സഭാ തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് മോഡി നിയമിച്ചതാണെന്ന കോണ്‍ഗ്രസ് ആരോപണം ബാലിശമാണെന്നും മറുപടി അര്‍ഹിക്കുന്നില്ലെന്നും ബിജെപി പറഞ്ഞിരുന്നു.


അതേസമയം, ഡെല്‍ഹിയിലെ 21 ആപ് എംഎല്‍എമാരുടെ ഭാവി നിര്‍ണയിക്കുന്ന വിധി ഉടനെ ഉണ്ടാകുമെന്നതും, നാലു മാസത്തിനുള്ളില്‍ നടക്കുന്ന ഗുജറാത്ത് തിരഞ്ഞെടുപ്പ് ഇദ്ദേഹത്തിന്റെ നിയന്ത്രണത്തിലാണെന്നും ,തമിഴ് നാട് പിടിക്കാന്‍ ഇരിക്കുന്ന ബിജെപിക്ക് അണ്ണാ ഡിഎംകെയെ വരുതിയാക്കാനുള്ള നിര്‍ണായക തീരുമാനം എടുക്കാനുള്ള അവസരവും അചല്‍ കുമാറിലൂടെ സാധിച്ചെടുക്കാമെന്നും കോണ്‍ഗ്‌സ് സംശയിക്കുന്നു.


ഇത്തരം ആരോപണങ്ങള്‍ക്കിടയിലാണ് ബിജെപിക്ക് എതിരായും കോണ്‍ഗ്രസിന് അനുകൂലമായും മുഖ്യതിരഞ്ഞെടുപ്പ് കമ്മീഷണര്‍ നടപടി സ്വീകരിച്ചതെന്ന്തും ശ്രദ്ധേയമാണെന്നും ചിലര്‍ ചൂണ്ടിക്കാട്ടുന്നു.


രഹസ്യ ബാലറ്റ് അധികാരപ്പെടുത്തിയ പോളിംഗ് ഏജന്റിനെ മാത്രമെ അംഗങ്ങള്‍ക്ക് കാണിക്കാനാകു എന്നും ഇതിന് വിപരീതമായ വോട്ട് പരസ്യമാക്കിയാല്‍ ഇവരുടെ വോട്ട് അസാധുവാകുമെന്നും ചട്ടം പറയുന്നു.


കോണ്‍ഗ്രസിന്റെ രണ്ട് വിമത എംഎല്‍എമാര്‍ വോട്ടു രേഖപ്പെടുത്തിയ ശേഷം കോണ്‍ഗ്രസ് പോളിംഗ് ഏജന്റിനെ കാണിച്ചു തുടര്‍ന്ന് ബിജെപി സ്ഥാനാര്‍ത്ഥികളായി അവിടെ ഉണ്ടായിരുന്ന അമിത് ഷാ, സ്മൃതി ഇറാനി എന്നിവരേയും കാണിച്ചതായാണ് കോണ്‍ഗ്രസ് ആരോപിച്ചത്. ഇതിന്റെ വീഡിയോയും തിരഞ്ഞെടുപ്പ് കമ്മീഷനു മുന്നില്‍ കോണ്‍ഗ്രസ് ഹാജരാക്കി.


വീഡിയോ പരിശോധിച്ച ശേഷം രണ്ട് വിമത എംഎല്‍എമാരുടെ വോട്ടുകളും അസാധുവാക്കി രാത്രി 11.30 ഓടെ കമ്മീഷന്‍ പ്രഖ്യാപിച്ചു,. ഇതൊടെ. അഹമദ് പട്ടേലിന് വിജയിക്കാനാവശ്യമായ വോട്ടുകളുടെ എണ്ണം 44 ആയി കുറഞ്ഞു.


2016 ല്‍ സമാനമായ സംഭവത്തില്‍ കോണ്‍ഗ്രസിന്റെ രണ്‍ദീപ് സിംഗ് സുര്‍ജെ വാലെയുടെ വോട്ട് അസാധുവാക്കിയതാണ്. അന്ന് ബിജെപിയാണ് പരാതി നല്‍കിയത്.


ഇക്കുറി കോണ്‍ഗ്രസിന്റെ അവസരമായി. എന്നാല്‍, സ്വന്തം അംഗങ്ങളുടെ വോട്ട് അസാധുവാക്കണമെന്ന് വാദിക്കേണ്ട ഗതികേടും കോണ്‍ഗ്രസിന് വേണ്ടി വന്നു.


തിരഞ്ഞെടുപ്പു കമ്മീഷന്റെ നടപടിയെതുടര്‍ന്ന് ബിജെപി കണ്ടെത്തിയത്, തങ്ങളുടെ വിമത സ്ഥാനാര്‍ത്ഥി വോട്ടു ചെയ്ത ശേഷം കോണ്‍ഗ്രസ് എംഎല്‍എയെ ബാലറ്റ് പേപ്പര്‍ കാണിച്ചുവെന്നാണ്. ഈ പരാതിയുമായി കമ്മീിഷനെ സമീപിക്കാനൊരുങ്ങുകയാണ് ബിജെപി.

Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ