General News

ദിലീപ് നിരപരാധിയെങ്കില്‍ വേട്ടയാടിയവര്‍ക്ക് ചരിത്രം മാപ്പു നല്‍കില്ല -ഇഖ്ബാല്‍ കുറ്റിപ്പുറം

Wed, Aug 09, 2017

Arabianewspaper 265
ദിലീപ് നിരപരാധിയെങ്കില്‍ വേട്ടയാടിയവര്‍ക്ക് ചരിത്രം മാപ്പു നല്‍കില്ല -ഇഖ്ബാല്‍ കുറ്റിപ്പുറം

നടിയെ ആക്രമിച്ച സംഭവത്തില്‍ ദിലീപ് തെറ്റുകാരനെങ്കില്‍ പരമാവധി ശിക്ഷ ലഭിക്കട്ടെയെന്നും എന്നാല്‍, നിരപരാധിയാണെന്ന് തെളിഞ്ഞാല്‍ ഇപ്പോള്‍ വേട്ടയാടിയവര്‍ക്ക് ചരിത്രം മാപ്പു നല്‍കില്ലെന്നും പ്രമുഖ തിരക്കഥാകൃത്ത് ഇഖ്ബാല്‍ കുറ്റിപ്പുറം.


ജാമ്യം അനുവദിക്കാതെ ദിലീപിനെ ജയിലില്‍ പൂട്ടിയിട്ട് പീഡിപ്പിക്കുന്നത് വേദനാജനകമാണ്. പള്‍സര്‍ സുനിയോ, നിഷാമോ, ഗോവിന്ദ ചാമിയോ അല്ല ദിലീപ്.  മലയാളികളുടെ മനസില്‍ ഇടം പിടിച്ച കലാകാരനാണ്.


തെറ്റു ചെയ്തിട്ടുണ്ടെങ്കില്‍ ശിക്ഷിക്കപ്പെടണം. ഇതിനു മുമ്പുള്ള പൊതുവിചാരണയും ശിക്ഷവിധിക്കലും ക്രൂരമാണ്. ദിലീപ് നിരപരാധിയാണെന്ന് തെളിഞ്ഞാല്‍ ഈ പീഡനങ്ങള്‍ക്ക് ചരിത്രം മാപ്പു നല്‍കില്ലെന്നും ഇഖ്ബാല്‍ കുറ്റിപ്പുറം ഫെയ്‌സ്ബുക്കില്‍ കുറിച്ചു.,


ദിലീപിനെതിരെ ആരോപണം ഉയര്‍ന്നപ്പോള്‍ അജു വര്‍ഗീസ്, സലിം കുമാര്‍ തുടങ്ങിയവര്‍ അനുകൂലിച്ച് രംഗത്ത് വന്നിരുന്നു. ഇതിനു ശേഷം ചലച്ചിത്ര നിര്‍മാതാവ് സുരേഷ് കുമാറാണ് ദിലീപിനെ പിന്തുണച്ച് എത്തിയത്. ഇഖ്ബാല്‍ കുറ്റിപ്പുറവും എത്തിയതോടെ സിനിമ രംഗത്ത് നിന്നും കൂടുതല്‍ പേര്‍ ദിലീപിനെ പിന്തുണച്ച് രംഗത്തു വരുമെന്ന സൂചനയാണ് നല്‍കുന്നത്.

Tags : Dileep 
Advertisement here

Like Facebook Page :
 

Social media talks

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ