General News

വോട്ട് അസാധുവാക്കല്‍ : ബിജെപി നിയമനടപടിക്ക്

Wed, Aug 09, 2017

Arabianewspaper 126
വോട്ട് അസാധുവാക്കല്‍ : ബിജെപി നിയമനടപടിക്ക്
ഗുജറാത്തിലെ രാജ്യസഭാ തിരഞ്ഞെടുപ്പില്‍ രണ്ട് വിമത കോണ്‍ഗ്രസ് എംഎല്‍എമാര്‍ പാര്‍ട്ടിയുടെ വിപ്പ് ലംഘിച്ച് ക്രോസ് വോട്ടു ചെയ്യുകയും വോട്ട് പരസ്യമാക്കുകയും ചെയ്ത വിഷയത്തില്‍ ദേശീയ തിരഞ്ഞെടുപ്പു കമ്മീഷന്‍ കൈകൊണ്ട തീരുമാനത്തിനെതിരെ ഗുജറാത്ത് ബിജെപി കോടതിയെ സമീപിക്കും.

ബിജെപിയുടെ മൂന്നാമത്തെ സ്ഥാനാര്‍ത്ഥിയുടെ വിജയം തടയുന്ന നടപടിയെ പാര്‍ട്ടി നിയമവഴിയിലൂടെ നേരിടും. രണ്ട് സീറ്റുകളില്‍ 46 വീതം വോട്ടുകള്‍ നേടി ബിജെപി ദേശീയ അദ്ധ്യക്ഷന്‍ അമിത് ഷായും കേന്ദ്ര മന്ത്രി സ്മൃതി ഇറാനിയും വിജയിച്ചിരുന്നു. മൂന്നാമത്തെ സീറ്റിലേക്ക് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി അഹമദ് പട്ടേലും ബിജെപിയുടെ ബല്‍വന്ത് സിംഗ് രാജ്പുത്തുമാണ് മത്സരിച്ചത്.

ബിജെപിയുടെ ഒരു അംഗം കോണ്‍ഗ്രസിന് വോട്ടു ചെയ്യുകയും കോണ്‍ഗ്രസിന്റെ രണ്ടംഗങ്ങള്‍ ബിജെപി സ്ഥാനാര്‍ത്ഥിക്കും വോട്ടു ചെയ്തു. ഇതു കൂടാതെ എന്‍ഡിഎ സഖ്യകക്ഷിയായ ജനതാദള്‍ യൂണൈറ്റഡ് അംഗം വിപ്പ് ലംഘിച്ച് കോണ്‍ഗ്രസിന് വോട്ടു ചെയ്തു. ഇതോടൊപ്പം, ബിജെപിക്ക് വോട്ടു ചെയ്ത രണ്ട് കോണ്‍ഗ്രസ് അംഗങ്ങള്‍ ബാലറ്റ് പേപ്പര്‍ പരസ്യമാക്കിയെന്ന ആരോപണം പുറത്തുവന്നത്.

ഇവരുടെ വോട്ട് അസാധുവാക്കണെമെന്ന് ആവശ്യപ്പെട്ട് കോണ്‍ഗ്രസ് ഡെല്‍ഹിയില്‍ തിരഞ്ഞെടുപ്പു കമ്മീഷനെ സമീപിക്കുകയായിരുന്നു. കോണ്‍ഗ്രസ് ഹാജരാക്കിയ വീഡിയോ പരിശോധിച്ച ശേഷം തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഇവരുടെ വോട്ടു അസാധുവാക്കിയത്. ഇതോടെ അഹമദ് പട്ടേലിന് വിജയിക്കാനാവശ്യമായ വോട്ടുകളുടെ എണ്ണം 44 ആയി കുറഞ്ഞു. ഇതിനെതിരെ ബിജെപി രംഗത്ത് വന്നു.

എന്നാല്‍, ചട്ടങ്ങളില്‍ മുറുകെ പിടിച്ച് തിരഞ്ഞെടുപ്പ് കമ്മീഷന്‍ തങ്ങളുടെ നിലപാടില്‍ ഉറച്ചു നിന്നു. ഇതോടെ രാത്രി 11.30 ന് വീണ്ടും വോട്ടെണ്ണല്‍ ആരംഭിച്ചു. എന്നാല്‍, വോട്ട് ചെയ്ത വിമത ബിജെപി അംഗവും സമാനമായ രീതിയില്‍ ബാലറ്റ് പേപ്പര്‍ പരസ്യമാക്കിയെന്ന് ബിജെപി ആരോപിച്ചു, എന്നാല്‍, വോട്ടെണ്ണല്‍ തുടരാനും ഫലം പ്രഖ്യാപിക്കാനും തിരഞ്ഞെടുപ്പ് കമ്മീഷന്‍ തീരുമാനിക്കുകയായിരുന്നു.

കമ്മീഷന്‍ നടപടിയില്‍ അസംതൃപ്തരായ ബിജെപി നിയമ നടപടിക്ക് ഒരുങ്ങുകയാണ്.
Tags : Gujarat 
Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ