General News

അമിത് ഷാ, സ്മൃതി ഇറാനി, അഹമദ് പട്ടേല്‍ രാജ്യസഭയിലേക്ക്

Tue, Aug 08, 2017

Arabianewspaper 451
അഹമദ് പട്ടേലിന് അട്ടിമറി വിജയം , ബിജെപിക്ക് തിരിച്ചടി

അര്‍ദ്ധരാത്രിയും കഴിഞ്ഞ് നീണ്ട രാഷ്ട്രീയ നാടകങ്ങള്‍ക്കൊടുവില്‍ ഗുജറാത്ത് രാജ്യസഭാ വോട്ടെടുപ്പിന്റെ ഫലം പ്രഖ്യാപി്ച്ചു. ബിജെപി ദേശീയ അദ്ധ്യക്ഷന്‍ അമിത് ഷാ, കേന്ദ്ര മന്ത്രി സ്മൃതി ഇറാനി എന്നിവര്‍ക്കൊപ്പം അസന്നിഗ്ദ്ധാവസ്ഥയിലായിരുന്ന മൂന്നാമത്തെ സീറ്റില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായ അഹമദ് പട്ടേല്‍ വിജയിച്ചു.


രണ്ട് കോണ്‍ഗ്രസ് അംഗങ്ങളുടെ വോട്ട് അസാധുവായതോടെ വിജയിക്കാന്‍ വേണ്ടത് 44 വോട്ടായി കുറഞ്ഞു, ഇതോടെ ബിജെപിയുടെ മൂന്നാമത്തെ സ്ഥാനാര്‍ത്ഥിക്ക് വിജയിക്കാനായില്ല. 44 വോട്ട് പട്ടേലിന് ലഭിക്കുകയും ചെയ്തു. അമിത് ഷായ്ക്ക് 46 ഉം സ്മൃതി ഇറാനിക്ക് 45 ഉം വോട്ടുകള്‍ ലഭിച്ചു.


വോട്ടെല്‍ തുടങ്ങും മുമ്പ് കോണ്‍ഗ്രസ് തിരഞ്ഞെടുപ്പ് കമ്മീഷനു മുന്നില്‍ ഉയര്‍ത്തിയ പരാതിയില്‍ അഞ്ചു മണിക്കൂറിനു ശേഷം കമ്മീഷന് അനുകൂലമായി വിധി പറയുകയായിരുന്നു കോണ്‍ഗ്രസ് വിമതരായ രണ്ടു അംഗങ്ങള്‍ ബിജെപിക്ക് വോട്ടു ചെയ്ത ശേഷം പോളിംഗ് എജന്റിനെ കൂടാതെ വോട്ടു പരസ്യപ്പെടുത്തിയെന്ന പാര്‍ട്ടിയുടെ ആരോപണത്തെ തുടര്‍ന്ന് രണ്ടംഗങ്ങളുടെ വോട്ട് അസാധുവാക്കി കമ്മീഷന്‍ ഉത്തരവിട്ടു


ബിജെപിയില്‍ നിന്നുള്ള ഒരംഗവും കോണ്‍ഗ്രസിന് വോട്ടു ചെയ്തതായി വെളിപ്പെടുത്തി. ഇതിനെ തുടര്‍ന്ന് ബിജെപിയും സമാനമായ ആരോപണവുമായി രംഗത്ത് എത്തി. കോണ്‍ഗ്രസ് അംഗങ്ങളില്‍ ചിലര്‍ വോട്ടു ചെയ്ത ശേഷം പരസ്യമാക്കിയെന്നായിരുന്നു ആരോപണം. ഇതു കൂടാതെ തിരഞ്ഞെടുപ്പ് കമ്മീഷന്റെ തീരുമാനത്തെ ചോദ്യം ചെയ്ത് സുപ്രീം കോടതിയെ സമീപിക്കാനും ബിജെപി നീക്കം നടത്തുന്നുണ്ട്.


ക്രോസ് വോട്ടിംഗുകളുടെ പരമ്പര കണ്ട തിരഞ്ഞെടുപ്പില്‍ സോണിയ ഗാന്ധിയുടെ രാഷ്ട്രീയ കാര്യ സെക്രട്ടറി അഹമദ് പട്ടേലിന്റെ വിജയം കണ്ടത് കോണ്‍്ഗസ് പാര്‍ട്ടിക്ക് ധാര്‍മിക വിജയമായി.


വോട്ടെണ്ണല്‍ ആരംഭിക്കുന്നതിന് മിനി്ട്ടുകള്‍ക്ക് മുമ്പാണ് പരാതിയുമായി കോണ്‍ഗ്രസ് നേതാക്കള്‍ തിരഞ്ഞെടുപ്പ് കമ്മീഷനു മുന്നിലെത്തിയത്.  കോണ്‍ഗ്രസിന്റെ പരാതിയെ തുടര്‍ന്ന് വോട്ടെണ്ണല്‍ നിര്‍ത്തിവെച്ചു, കോണ്‍ഗ്രസിനു പിന്നീലെ ഏഴോളം കേന്ദ്ര മന്ത്രിമാരടങ്ങുന്ന പ്രതിനിധി സംഘവും തിരഞ്ഞെടുപ്പു കമ്മീഷനെ സന്ദര്‍ശിച്ചു.


വിപ്പ് ലംഘിച്ച രണ്ട് കോണ്‍ഗ്രസ് എംഎല്‍എമാര്‍ ബിജെപിക്ക് വോട്ടു ചെയ്തതായും ബാലറ്റ് പേപ്പര്‍ പാര്‍ട്ടി ഏജന്റ്മാരെ കാണിച്ചതായും കോണ്‍ഗ്രസ് ആരോപിക്കുന്നു. ഇങ്ങിനെ സംഭവിച്ചതിനാല്‍ വോട്ട് അസാധുവാകുമെന്നും കോണ്‍ഗ്രസ് വാദിക്കുന്നു. വോട്ടെട്ടണ്ണല്‍ ആരംഭിച്ചതോടെ കോണ്‍ഗ്രസ് തടസവാദം ഉന്നയിക്കുകായിരുന്നു. ഇതിനെ തുടര്‍ന്ന് വോട്ടെണ്ണല്‍ നിര്‍ത്തിവെയ്ക്കുന്നതായി പ്രിസൈഡിംഗ് ഓഫീസര്‍ അറിയിച്ചു.


രാഘവ്ജി പട്ടേല്‍, ഭോല ഗൊലി എന്നിവരാണ് ബിജെപിക്ക് വോട്ടു ചെയ്തതെന്ന് കോണ്‍ഗ്രസ് പറയുന്നു. ഇവര്‍ ശങ്കര്‍ സിംഗ് വഗേലയുടെ അനുയായികളാണെന്നും കോണ്‍ഗ്രസ് ആരോപിക്കുന്നു.


 

Tags : Congress 
Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ