General News

രാഹുലിനെ കാണാനില്ല- അമേഠിയില്‍ നിറയെ പോസ്റ്ററുകള്‍

Tue, Aug 08, 2017

Arabianewspaper 151
രാഹുലിനെ കാണാനില്ല- അമേഠിയില്‍ നിറയെ പോസ്റ്ററുകള്‍

അമേഠി ലോക്‌സഭാ മണ്ഡലത്തില്‍ തങ്ങളുടെ പ്രതിനിധിയെ കാണുന്നില്ലെന്ന് കാണിച്ച് പോസ്റ്ററുകള്‍. കോണ്‍ഗ്രസ് ഉപാദ്ധ്യക്ഷനും അമേഠി ലോക്‌സഭാ എംപിയുമായ രാഹുലിന്റെ ചിത്രമടങ്ങിയ പോസ്റ്ററുകളാണ് മണ്ഡലത്തില്‍ പലയിടങ്ങളിലും പതിച്ചിരിക്കുന്നത്.


രാഹുല്‍ ഗാന്ധിയെ സ്വന്തം മണ്ഡലമായ അമേഠിയില്‍ നിന്നും കാണാതായെന്നും വാഗ്ദാനം ചെയ്തിരുന്ന വികസന പ്രവര്‍ത്തനങ്ങളൊന്നും ഇതുവരെ നടത്തിയിട്ടില്ലെന്നും പോസ്റ്ററില്‍ പറയുന്നു. രാഹുല്‍ ഗാന്ധിയെ കണ്ടെത്തി മണ്ഡലത്തില്‍ എത്തിക്കുന്നവര്ക്ക് പാരിതോഷികം നല്‍കുമെന്നും പോസ്റ്ററില്‍ പറയുന്നു.


ബിജെപിയാണ് പോസ്റ്ററിന് പിന്നിലെന്ന് കോണ്‍ഗ്രസുകാര്‍ ആരോപിക്കുന്നു. രാഹുലിന്റെ ജനപ്രിയതയ്ക്ക് മങ്ങലേല്‍പ്പിക്കുകയാണ് ലക്ഷ്യമെന്ന് കോണ്‍ഗ്രസ് പറയുന്നു.രാഹുല്‍ മണ്ഡലത്തിലെത്തിയിട്ട് ഒരു വര്‍ഷത്തിലേറെയായെനനാണ് പലരും ആരോപിക്കുന്നത്.

Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ