General News

500 രുപയുടെ രണ്ട് വ്യത്യസ്ത നോട്ടുകള്‍, ഒന്ന് രാജ്യത്തിനും മറ്റൊന്ന് ബിജെപിക്കും നോട്ട് അച്ചടി : നൂറ്റാണ്ടിലെ ഏറ്റവും വലിയ കുംഭകോണം- കപില്‍ സിബല്‍

Tue, Aug 08, 2017

Arabianewspaper 164
നോട്ട് അച്ചടി :  നൂറ്റാണ്ടിലെ ഏറ്റവും വലിയ കുംഭകോണം- കപില്‍ സിബല്‍

റിസര്‍വ് ബാങ്ക് അച്ചടിച്ച് പുറത്തിറക്കിയ 500, 2000 രൂപയുടെ നോട്ടുകള്‍ വിവിധ വലുപ്പത്തിലുള്ളവയാണെന്നും ഇത് ഈ നൂറ്റാണ്ടിലെ ഏറ്റവും വലിയ കുംഭകോണമാണെന്നും കോണ്‍ഗ്രസ് നേതാവും മുന്‍ മന്ത്രിയുമായ കപില്‍ സിബല്‍ .


500 രൂപയുടെ പുതിയ നോട്ടുകള്‍ വിവിധ വലുപ്പത്തില്‍ ഇറങ്ങിയത് ചൂണ്ടിക്കാണിച്ചാണ് കപില്‍ സിബല്‍ രാജ്യസഭയില്‍ വിഷ.യം ഉന്നയിച്ചത്.


റിസര്‍വ് ബാങ്ക് അച്ചടിക്കുന്ന നോട്ടുകള്‍ ഒന്ന് രാജ്യത്തിനു വേണ്ടിയും മറ്റൊന്ന് പാര്‍ട്ടിക്കു വേണ്ടിയുമാണെന്ന് സിബല്‍ ആരോപിച്ചു,


തൃണമൂല്‍ കോണ്‍ഗ്രസിലെ ഡെറിക് ഒബ്രയാനും ജനതാദളിലെ ശരത്.യാദവും സിബലിനെ പിന്തുണച്ചു,


ഇന്ത്യയുടെ ചരിത്രത്തിലാദ്യമായാണ് ഒരേ തുകയുടെ നോട്ടുകള്‍ വ്യത്യസ്ത വലുപ്പത്തില്‍ അച്ചടിച്ചതെന്ന് രാജ്യസഭയിലെ കോണ്‍ഗ്രസ് നേതാവ് ഗുലാം നബി ആസാദ് പറഞ്ഞു, മോഡി സര്‍ക്കാരിന് അഞ്ചു മിനിറ്റ് പോലും ഭരണത്തില്‍ തുടരാന്‍ അധികാരമില്ലെന്നും ആസാദ് പറഞ്ഞു.


ലോകത്തെ ഒരു രാജ്യവും ഒരേ നോട്ട് വ്യത്യസ്ത വലുപ്പത്തില്‍ അച്ചടിച്ചിട്ടില്ലെന്ന് ജനതാദള്‍ യുണൈറ്റഡ് നേതാവ് ശരത് യാദവ് പറഞ്ഞു.


എന്നാല്‍,. കോണ്‍ഗ്രസിന് ഉന്നയിക്കാന്‍ വിഷയങ്ങളൊന്നും ഇല്ലെന്നും ഇതിനാല്‍ വിചിത്രമായ ആരോപണങ്ങളുമായി രംഗത്ത് വരികയാണെന്നും ധനമന്ത്രില അരുണ്‍ ജെയ്റ്റിലി പറഞ്ഞു.


നോട്ട് നിരോധനത്തെ തുടര്‍ന്ന് റിസര്‍വ് ബാങ്ക് രണ്ടു വ്യത്യസ്ത 500 രുപയുടെ നോട്ടുകള്‍ ഇറക്കിയതായി അറിയിച്ചിരുന്നതായാണ് റിപ്പോര്‍ട്ടുകള്‍. ഇക്കാര്യം റിസര്‍വ് ബാങ്ക് തന്നെ പരസ്യമായി പ്രഖ്യാപിച്ച് നോട്ടിഫിക്കേഷന്‍ ഇറക്കിയിരുന്നു. രണ്ട് 500 രൂുപ നോട്ടുകളും സാധുവാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

Tags : kapil Sibal 
Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ