General News

അയോദ്ധ്യയില്‍ രാമക്ഷേത്രം നിര്‍മിക്കുന്നതില്‍ എതിര്‍പ്പില്ലെന്ന് ഷിയ വഖഫ് ബോര്‍ഡ്

Tue, Aug 08, 2017

Arabianewspaper 220
അയോദ്ധ്യയില്‍ രാമക്ഷേത്രം നിര്‍മിക്കുന്നതില്‍ എതിര്‍പ്പില്ലെന്ന് ഷിയ വഖഫ് ബോര്‍ഡ്

അയോദ്ധ്യയില്‍ തര്‍ക്ക സ്ഥലത്ത് രാമക്ഷേത്രം നിര്‍മിക്കുന്നതില്‍ എതിര്‍പ്പില്ലെന്ന ഷിയ വഖഫ് ബോര്‍ഡ് സുപ്രീം കോടതിയെ അറിയിച്ചു, തകര്‍ക്കപ്പെട്ട പള്ളി തര്‍ക്കസ്ഥലത്തിന് പുറത്ത് നിര്‍മിക്കാമെന്നും വഖഫ് ബോര്‍ഡ് കോടതിയെ അറിയിച്ചു. വെള്ളിയാഴ്ച സുപ്രീം കോടതിയില്‍ അയോദ്ധ്യ കേസ് പരിഗണിക്കുന്നതിനു മുമ്പാണ് ഷിയാ ബോര്‍ഡിന്റെ സത്യവാങ് മൂലം സമര്‍പ്പിക്കപ്പെട്ടത്.


പള്ളി മുസ്ലീം ഭൂരിപക്ഷ പ്രദേശത്തേക്ക് മാറ്റി സ്ഥാപിക്കാമെന്ന് കാണിച്ച് കോടതിയില്‍ സത്യവാങ് മൂലം നല്‍കി.


ഉത്തര്‍പ്രദേശ് സര്‍ക്കാരിന്റെ കീഴിലുള്ള വഖഫ് ബോര്‍ഡാണ് ഈ നിലപാട് സ്വീകരിച്ചിരിക്കുന്നത്. അയോദ്ധ്യയിലെ തര്‍ക്ക ഭൂമിയുടെ കൈവശവകാശം സംബന്ധിച്ച് ഷിയ-സുന്നി വഖഫ് ബോര്‍ഡുകള്‍ തമ്മില്‍ തര്‍ക്കം നിലവിലുണ്ട്. നിലവില്‍ സുന്നി ബോര്‍ഡിന്റെ കൈവശമാണ് ഭൂമി. എന്നാല്‍, ഇതിനെതിരെ നിയമ നടപടിക്ക് ഒരുങ്ങുകയാണ് ഷിയാ വഖഫ് ബോര്‍ഡ്,.


 

Tags : Ayodhya 
Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ