OMG News

അമേരിക്കയിലെ മകന്‍ അമ്മയെ കാണാനെത്തി, കണ്ടത് അസ്ഥികൂടം

Tue, Aug 08, 2017

Arabianewspaper 2780
അമേരിക്കയിലെ മകന്‍ അമ്മയെ കാണാനെത്തി, കണ്ടത് അസ്ഥികൂടം

സ്വന്തം ജീവിതത്തിരക്കിനിടയില്‍ അമ്മയെകാണാന്‍ വര്‍ഷത്തിലൊരിക്കല്‍ എത്തുന്ന മകന് ഇക്കുറി എത്തിയപ്പോള്‍ കാണാന്‍ കഴിഞ്ഞത് ഫ്‌ളാറ്റിലെ കസേരയില്‍ ചാരിയിരിക്കുന്ന നിലയില്‍ അമ്മയുടെ അസ്ഥികൂടമാണ്.


അമേരിക്കയിലുള്ള മകന്‍ അവസാനമായി അമ്മയെ വിളിച്ചതെപ്പോഴാണെന്ന് പോലീസുകാര്‍ തിരക്കിയപ്പോഴായിരുന്നു അതിലും വലിയ ഞെട്ടലുണ്ടായത്. കഴിഞ്ഞ വര്‍ഷമാണത്ര മകന്‍ ഒറ്റയ്ക്ക് മുംബൈയില്‍ കഴിയുന്ന അമ്മയെ വിളിച്ചത്.


അകത്തു നിന്നും കുറ്റിയിട്ട നിലയിലായിരുന്ന ഫ്‌ളാറ്റില്‍ മുട്ടി വിളിച്ചിട്ടും കതക് തുറന്നില്ല. ഒടുവില്‍ പോലീസിന്റെ സഹായത്തോടെ കതക് പൊളിച്ച് അകത്തു കടന്നപ്പോഴാണ് അമ്മയുടെ മൃതദേഹം അഴുകി അസ്ഥികൂടമായി കസേരയില്‍ കണ്ടത്.


മുംബൈയിലെ അന്ധേരിയിലെ ആഡംബര ഫ്‌ളാറ്റ് സമുച്ചയത്തിലെ അടുത്തടുത്ത രണ്ട് ഫ്‌ളാറ്റുകളാണ് ഇവരുടേത്. നാലു വര്‍ഷം മുമ്പ് പിതാവ് മരിച്ചപ്പോള്‍ അമ്മയെ തനിച്ചായി. 63 കാരിയായ ആശ സഹാനി ആ ഫ്‌ളാറ്റില്‍ ഒറ്റയ്ക്ക് താമസിച്ചു വരികയായിരുന്നു. എന്നാല്‍, തങ്ങളുടെ ജീവിതത്തിരക്കുകളില്‍ പെട്ട ഒരാള്‍ പോലും ഈ വയോധികയെ കുറിച്ച് അന്വേഷിച്ചിരുന്നില്ലെന്ന് ഇവരുടെ മരണം കഴിഞ്ഞ് ഇത്രയും നാളായിട്ടും ആരും അറിയാതിരുന്ന സംഭവം വെളിപ്പെടുത്തുന്നു.


പത്താം നിലയിലെ അപ്പാര്‍ട്ടമെന്റില്‍ കഴിഞ്ഞിരുന്ന ഇവരുടെ മരണം ആരും അറിയാതിരുന്നത് പോലീസിനെ അമ്പരിപ്പിച്ചു, സുഖ വിവരം അന്വേഷിച്ച് ആരും എത്തിയില്ലെങ്കിലും അഴുകിയ ദുര്‍ഗന്ധം വന്നിട്ടും മൂക്കുപൊത്തി ജീവിച്ചവരുടെ സാമൂഹിക ബോധമാണ് പലരേയും വിസ്മയിപ്പിച്ചത്. അതിലും ഭയാനകമായിരുന്നു. ഒറ്റയ്ക്ക് താമസിക്കുന്ന അമ്മയെ മാസങ്ങളോളം ടെലിഫോണിലോ വീഡിയോ ചാറ്റിലോ പോലും ബന്ധപ്പെടാതിരുന്ന മകന്റെ കര്‍ത്തവ്യ ബോധവും.


ജോലിത്തിരക്കുമൂലം അമ്മയുടെ വിശേഷം അന്വേഷിക്കാന്‍ കഴിഞ്ഞില്ലെന്നാണ് 20 വര്‍ഷമായി അമേരിക്കയിലുള്ള റിതുരാജ് എന്ന ഐടി വിദഗ്ദ്ധന്റെ ഉത്തരം.

Tags : mother 
Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ